Popular in Articles

4 Keys to Success in Life


image

ജീവിതത്തിൽ വിജയിക്കാനുള്ള 4 മാർഗങ്ങൾ

ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹം ഇല്ലാത്ത മനുഷ്യരാരും ഉണ്ടാവില്ല.

എന്നാൽ എങ്ങനെ ജീവിതത്തിൽ വിജയിക്കാനാകും എന്ന് അറിയാത്തതിനാൽ ജീവിത പ്രശ്നങ്ങളുടെ മുന്നിൽ പകച്ചു നിൽക്കുന്നവരാണ് അധികവും.

ഒരുപക്ഷെ ചെറിയൊരു അറിവ് വലിയ വിജയങ്ങൾ നേടാൻ സഹായിക്കും. അതിനാൽ വിജയിക്കാനാവശ്യമായ നാലു വ്യത്യസ്ത വഴികളെക്കുറിച്ചു ഇവിടെ വ്യക്തമായി പ്രതിബാധിക്കുന്നു.

൧. കായിക ശക്തി

ജീവിത വിജയം നേടിയ നൂറുപേരെ എടുത്താൽ പകുതിയിലേറെ ആൾകാർ വിജയിച്ചത് കഠിന അദ്ധ്വാനം ചെയ്തതുകൊണ്ടാണ് എന്ന് കണ്ടും കേട്ടും വായിച്ചും നാം മനസിലാക്കിയിട്ടുള്ളതും ഒത്തിരിയേറെ ആൾകാർ അനുഭവ സാക്ഷ്യം പറഞ്ഞിട്ടുള്ളതും ആണല്ലോ.

തീർച്ചയായും കഠിന അദ്ധ്വാനത്തിലൂടെ ആർക്കും വിജയം കൈവരിക്കാനാകും എന്നതിനാൽ ബഹു ഭൂരിപക്ഷം ആൾക്കാരും വിജയിക്കാനായി തിരഞ്ഞെടുക്കുന്നതു ഈ മാർഗം തന്നെയാണ്.

വിജയിക്കുന്നതുവരെ കഠിന അദ്ധ്വാനം ചെയ്യുക എന്നല്ലാതെ ഇവിടെ മറ്റു പോംവഴികളൊന്നും ഇല്ല. അവസാനം വിജയിച്ചുകഴിയുമ്പോൾ നെടുവീർപ്പോടെ എൻറെ കഠിന അധ്വാനഫലമാണ് എൻറെ ഈ വിജയം എന്ന് ആത്മാഭിമാനത്തോടെ ഓർക്കാനാകും.

൨. മന ശക്തി  

ജീവിത വിജയം നേടിയ നൂറുപേരെ എടുത്താൽ പകുതിക്കു താഴെ ഉള്ള ആൾകാർ വിജയിച്ചത് തങ്ങളുടെ മന ശക്തികൊണ്ടാണ്.

വിജയിക്കണം എന്ന ഉറച്ച തീരുമാനവും മനോബലവും ഉണ്ടെങ്കിൽ ആർക്കും വിജയിക്കാനാകും. കഴിവോ കഴിവില്ലായ്മയോ ഇവിടെ പ്രസക്തമല്ല. ദൃഢമായ തീരുമാനമാണ് ഇവിടെ മുന്നോട്ടു പോകാനായി പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം.
 
ഇടക്കുണ്ടാകുന്ന വീഴ്ചകളോ താൽകാലിക പരാജയങ്ങളോ തളർത്താത്ത മനോധൈര്യമാണ് വിജയത്തിലേക്ക് നയിക്കുന്നത്. വിജയത്തിലെത്തി നിൽകുമ്പോൾ എൻറെ മന ശക്തിയും അചഞ്ചലമായ തീരുമാനവും എന്നെ വിജയിപ്പിച്ചു എന്ന് പറയാനാകും.

൩. പ്രകൃതി ശക്തി

ജീവിത വിജയം നേടിയ നൂറുപേരെ എടുത്താൽ പത്തു ശതമാനത്തിനു താഴെ ഉള്ള ആൾകാർ മാത്രമേ ഈ രീതിയിൽ വിജയിച്ചതായി കാണാൻ സാധികയുള്ളു.

താൻ പാതി ദൈവം പാതി എന്ന ചൊല്ല് ശരിക്കും ദൈവത്തെകുറിച്ചല്ല പ്രകൃതിയെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. അതായതു നമ്മുടെ വിജയത്തിന് വേണ്ടിയ പകുതി കാര്യങ്ങൾ പ്രകൃതിതന്നെ നമുക്കായി ഒരുക്കിത്തരും എന്നതാണ് ഇവിടെ പ്രത്യേകത.

നാം ചെയ്യേണ്ടത് ജീവിതത്തിൽ വേണം എന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക, അതൊന്നു കിട്ടിയതായി സങ്കല്പിക്കുക, ആഗ്രഹത്തോടെ അത് പ്രപഞ്ചത്തോട് വിളിച്ചു പറയുക.

പ്രപഞ്ചം നിങ്ങളുടെ പ്രഖ്യാപിക്കപ്പെട്ട ആഗ്രഹങ്ങളെ നേടുന്നതിനാവയമായ അനുകൂല സാഹചര്യങ്ങളെ അവസരങ്ങളെ നിങ്ങളുടെ മുന്നിൽ കൊണ്ടുത്തരും.ഭാഗ്യം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ് - നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങളെ തേടിവരുന്ന മാസ്മരികത.

൪.  അത്യന്ത ശക്തി

ജീവിത വിജയം നേടിയ നൂറുപേരെ എടുത്താൽ കഷ്ടിച്ച് ഒന്നോ അല്ലങ്കിൽ രണ്ടോ ആൾകാർ മാത്രം വിജയിച്ച ഒരു രഹസ്യമാണ് ഈ അത്യന്ത ശക്തി.

പെട്ടെന്ന് ആർക്കും ഇത് ഉൾകൊള്ളാൻ സാധിക്കാത്തതിനാൽ ഈ മാർഗം അറിയുന്നവരും ഉൾകൊള്ളുന്നവരും വളരെ വിരളം. എന്നാൽ ഏറ്റവും എളുപ്പത്തിൽ വിജയിക്കാനുള്ള രീതി ഇതുതന്നെയാണ് എന്നുള്ളതാണ് സത്യം!

ഇവിടെ ഓരോരുത്തരുടെയും ഉള്ളിലെ ദൈവീകതയെ തിരിച്ചറികയും തൊട്ടുണർത്തുകയുമാണ് ആദ്യപടി. ഉള്ളിലെ ദൈവീക ശക്തിയാൽ ഏതുമേഖലയിലും ഉന്നതിയിൽ നില്കുവാനുള്ള കരുത്തു ഇവിടെയുണ്ട്.

ഇവിടെ കഠിന അധ്വാനമോ, മനോ ധൈര്യമോ, പ്രകൃതിയുടെ അനുകൂല പ്രതികൂല നിലപാടുകളോ ഒന്നും പ്രസക്തമല്ല, അതിന്റെയൊക്കെ മീതെ കാലുറപ്പിക്കാനുള്ള അത്യന്ത ശക്തി ഉള്ളില്നിന്നും പുറപ്പെടുമ്പോൾ അമാനുഷിക കാര്യങ്ങൾ ചുറ്റും സംഭവിക്കുന്നത് ദൃശ്യമാകും.

ഇവിടെ യഥാർത്ഥത്തിൽ ഒരു രാജകീയ പ്രൗഢിയോടെ ജീവിതത്തിൻറെ വിജയത്തിലേക്ക് നയിക്കാനാകുന്ന ചുറ്റുപാടുകളെ സാഹചര്യങ്ങളെ സൃഷ്ടിക്കാനാകും എന്നതാണ് പ്രത്യേകത.

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.