Popular in Articles

Breast Milk Protects Newborns


image

There are a number of other factors in breast milk that grant a breastfed a more efficient immune system 

പ്രതിരോധ ശക്തി അഥവാ വ്യാധിക്ഷമത്വം മെച്ചപ്പെടുത്തി എടുക്കാനുള്ള ശ്രമങ്ങൾ കുഞ്ഞുങ്ങളിൽ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്.

കുഞ്ഞ് ജനിച്ച് ആദ്യ ദിവസം മുതൽ കുടിക്കുന്ന മുലപ്പാൽ തന്നെയാണ് അതിൽ ഏറ്റവും പ്രധാനമായതും.
പക്ഷേ, പല വിധങ്ങളായ കാരണങ്ങളാൽ അമ്മമാർക്ക് മുലപ്പാൽ വേണ്ടത്ര ഉണ്ടാകാതിരിക്കുന്ന അവസ്ഥ ഇപ്പോൾ ധാരാളം കാണുന്നുണ്ട്. "സ്തന്യ അഭാവം" എന്നാണ്, ആയുർവേദം ഈ അവസ്ഥയെ പറയാറുള്ളത്..!

ചില പ്രത്യേക തരം ആഹാരങ്ങളും ഔഷധങ്ങളും മനസിൻ്റെ ശാന്തതയുമൊക്കെ ഒരു പരിധി വരെ അമ്മയിൽ മുലപ്പാൽ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും.

എന്തെല്ലാം ചെയ്തിട്ടും മുലപ്പാൽ കുറവാകുന്ന/ഒട്ടും ഇല്ലാത്ത അമ്മമാരും ഇപ്പോൾ കൂടി വരികയാണ്..!

കുഞ്ഞിൻ്റെ immunity യെ ഏറ്റവും ഗുണപരമായി സ്വാധീനിക്കുന്നത് മുലപ്പാൽ തന്നെയാണ്... "മാതുരേവ പിബേൽ സ്തന്യം തദ്ധ്യലം ദേഹ പുഷ്ടയേ" എന്നൊരു വാഗ്ഭട വചനം തന്നെയുണ്ട്.

ദേഹപുഷ്ടിക്ക് അമ്മയുടെ പാൽ തന്നെ കുടിക്കണം എന്നാണ് ഈ വരികൾ അർത്ഥമാക്കുന്നത്... മുലപ്പാൽ ഇല്ലാത്തപ്പോൾ കുഞ്ഞിന് ഏത് പാൽ കൊടുക്കണം എന്ന ചോദ്യം അത് കൊണ്ട് ഇക്കാലത്ത് ഏറെ പ്രസക്തമാവുകയാണ്...

മുലപ്പാൽ ഇല്ലെങ്കിൽ ഫോർമുല മിൽക്ക് എന്ന സമവാക്യത്തിലേക്ക് നമ്മൾ എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു...

സത്യത്തിൽ കുഞ്ഞുങ്ങളെ ഇങ്ങനെയുള്ള ഫോർമുല മിൽക്ക് കഴിപ്പിക്കുന്നതിൽ നിന്നാണ്, അവരുടെ വ്യാധി ക്ഷമത്വം/ immunity യുടെ തളർച്ച തുടങ്ങുന്നതും...

ഇവരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ മലബന്ധം എന്നിവ വളരെ സാധാരണമാണ്. കുഞ്ഞുങ്ങളിൽ പതിയെ വ്യാധി ക്ഷമത്വം കുറഞ്ഞ് രോഗാതുരത കൂടുന്നതിന് ഇത് കാരണമാകുന്നുണ്ട്...

"മുലപ്പാലിനു പകരം വക്കാൻ മറ്റൊന്നില്ല" എന്ന വസ്തുത ഉൾക്കൊണ്ടു തന്നെ, സ്തന്യ അഭാവത്തിൽ
formula Milk അല്ലാത്ത മറ്റ് alternative കളെ പരിഗണിക്കേണ്ടത് ഏറെ പ്രസക്തമാവുന്ന കാലമാണിത്.

മുലപ്പാൽ ഇല്ലാതെ വരുമ്പോൾ ആട്ടിൻ പാൽ നൽകാനാണ് ആയുർവേദ നിർദ്ദേശം. Protien, Fat,carbohydrate
എന്നിവ താരതമ്യേന കൂടിയ അളവിൽ കാണുന്ന nutritional value ഏറെയുളതാണ് ആട്ടിൻ പാൽ. തന്നെയുമല്ല,
പശുവിൻ പാലിനെ അപേക്ഷിച്ച്  Lactose ൻ്റെ തോത് ആട്ടിൻ പാലിൽ കുറവായതിനാൽ Lactose intolerance പോലുള്ള ആഗിരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല.

ആട്ടിൽ പാൽ നല്ലൊരു Probiotic കൂടിയാണ്. കുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ കാത്ത് രക്ഷിക്കാനും ഇത് മൂലം കഴിയും..!

ഇങ്ങനെ ഒക്കെ ആണെങ്കിലും ആട്ടിൻ പാൽ എളുപ്പത്തിൽ ലഭ്യമല്ലാത്ത ഒരു പ്രശ്നവും നിലനിൽക്കുന്നുണ്ട്.

ഈ ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ആയുർവേദം നിർദ്ദേശിക്കുന്ന ഒരു ബദൽ പ്രയോഗമുണ്ട്. പശുവിൻ പാലിൽ ഓരില വേരിട്ട് തിളപ്പിച്ച്, മുലപ്പാലിനു പകരം കൊടുക്കാനാണ് വിധി.

ഓരില, അഥർവ കാലം മുതൽക്കേ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടിരുന്ന പിന്നീട് ആയുർവേദത്തിൻ്റെയും
ഒഴിച്ചു കൂടാനാവാത്ത ഭാഗമായ ഒരു വിശിഷ്ട ഔഷധിയാണ്. "സ്ഥിര" എന്ന Desmodium gangeticum.

പശുവിൻ പാൽ തനിയെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വിധിയില്ല. പശുവിൻ പാൽ ഗുരുവും അഭിഷ്യന്ദിയും കഫ വർദ്ധകവും ആയതു കൊണ്ട്, കുഞ്ഞുങ്ങളിൽ കഫ രോഗങ്ങൾക്ക് കാരണമാകും.

ചിലരിൽ അത് പല തരം allergy കൾ തന്നെ ഉണ്ടാക്കും. ഓരില ചേർത്ത പാൽ വ്യത്യസ്തമായൊരു കൽപ്പനയാണ്.

പശുവിൻ പാലിനെ മുലപ്പാലിന് സമാനമാക്കാൻ, ഓരിലയുടെ immuno modulatory പ്രഭാവമാണ്
ഉപയോഗപ്പെടുത്തുന്നത്.

Flavanoid കളും Glycoside കളും ഉൾപ്പടെ പത്തൊമ്പത് രാസഘടകങ്ങൾ ഉള്ളതിൽ, amino glucosyl glycero lipid ആണ് immuno modulator ആയി പ്രവർത്തിക്കുന്നത്. നൈട്രിക്ക് ഓക്സൈഡ് പ്രവർത്തനം കൂട്ടി,  അണു ബാധകൾക്കെതിരെ പ്രവർത്തിക്കാനും ഇത് സഹായിക്കും...

ഹൃദയ രോഗങ്ങളിൽ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന ഔഷധം കൂടിയാണ് ഓരില..!

Formula Milk കളുടെ ദുരുപയോഗത്താൽ നഷ്ടപ്പെട്ട പ്രതി രോധ ശക്തി വീണ്ടെടുക്കാൻ ഓരില ചേർത്ത് കാച്ചിയ
പാൽ സഹായിക്കും.

ഓരില വേര് വാങ്ങി പൊടിച്ചു വച്ചാൽ, ആവശ്യം പോലെ ഇതിനായി പ്രയോജനപ്പെടുത്താം..

 

Dr Shabu

Medical officer
District Ayurveda hospital, Palakkad