Popular in Articles

Citizenship Amendment Bill


image

The Citizenship (Amendment) Act, 2019 

 

ഇന്ത്യയുടെ സമീപത്തെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഉള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കു ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ.

ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തി ആറുവർഷം (2014 ഡിസംബർ 31നു മുമ്പ്‌) ഇന്ത്യയിൽ ജീവിച്ചവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുക.

ഇവിടെ മുസ്ലിം മതത്തിൻറെ കാര്യം ബില്ലിൽ പറയുന്നില്ല എന്നതിനാൽ മുസ്ലീം മതം ഒഴികെയുള്ള മതങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിലൂടെ മുസ്ലീം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നതെന്ന പ്രചാരണമാണ് ഇന്നുള്ള പ്രക്ഷോഭങ്ങൾക്കും ആരോപണങ്ങൾക്കും കാരണം.

{
1. (1) This Act may be called the Citizenship (Amendment) Act, 2019. (2) It shall come into force on such date as the Central Government may, by notification in the Official Gazette, appoint.

2. In the Citizenship Act, 1955 (hereinafter referred to as the principal Act), in section 2, in sub-section (1), after clause (b), the following provisos shall be inserted, namely:— “Provided that persons belonging to minority communities, namely, Hindus, Sikhs, Buddhists, Jains, Parsis and Christians from Afghanistan, Bangladesh and Pakistan, who have been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any order made thereunder, shall not be treated as illegal migrants for the purposes of that Act: Provided further that on and from the date of commencement of the Citizenship (Amendment) Act, 2019, any proceeding pending against any person referred to in the first proviso shall be abated and such person shall be eligible to apply for naturalisation under section 6.”.

3. In the principal Act, in section 7D,— (i) after clause (d), the following clause shall be inserted namely:— “(da) the Overseas Citizen of India Cardholder has violated any of the provisions of this Act or provisions of any other law for the time being in force as may be specified by the Central Government by notification published in the Official Gazette; or”; (ii) after clause (f), the following proviso shall be inserted, namely:— “Provided that no order under this section shall be passed unless the Overseas Citizen of India Cardholder has been given a reasonable opportunity of being heard.”

4. In the principal Act, in the Third Schedule, in clause (d), the following proviso shall be inserted, namely:— “Provided that for the persons belonging to minority communities, namely, Hindus, Sikhs, Buddhists, Jains, Parsis and Christians from Afghanistan, Bangladesh and Pakistan, the aggregate period of residence or service of a Government in India as required under this clause shall be read as “not less than six years” in place of “not less than eleven years”.’.

}

പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതിനാൽ ഇനി അത് രാജ്യമെങ്ങും പാലിക്കേണ്ട നിയമം ആയിമാറി. പുതിയ ഭേദഗതി പ്രകാരം 2014 ൽ ഡിസംബര്‍ 31 ന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കും.

മുസ്ലീം എന്ന് ബില്ലിലൊരിടത്തും പരാമർശിക്കുന്നില്ല എന്നത് സത്യമാണ്. ബില്ലിൽ മുസ്ലിം സമുദായത്തെ ഉൾപ്പെടുത്തിയില്ല എന്നുള്ളതുകൊണ്ട് അത് ആ വിഭാഗത്തോടുള്ള എതിർപ്പോ അവഗണയോ അല്ല എന്നുള്ളത് തന്നെയാണ് മുസ്ലിം സഹോദരങ്ങളോട് ഭരണാധികാരികൾക്ക് പറയാനുള്ളതും.

എവിടെയാണോ ഒരു പഴുതുള്ളതുള്ളത് അവിടെ മത വികാരത്തെ വൃണപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പു നടത്തുക എന്നത് തരംതാഴ്ന്ന രാഷ്ട്രീയ നീക്കമാണെന്നു ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൊലയും ആക്രമണങ്ങളും നടത്തുമ്പോൾ നഷ്ടപ്പെടുന്നത് രാഷ്ട്രീയക്കാർക്കല്ല നമുക്കോരോരുത്തർക്കും തന്നെയാണെന്ന് നാം മനസിലാക്കണം.

ജനങ്ങളുടെ ദ്രോഹത്തിനായി അറിഞ്ഞുകൊണ്ട് ഒരു ഭരണാധികാരികളും ഒരു നീക്കവും നടത്തില്ല. എന്തെങ്കിലും പുരോഗനാത്മകമായ കാര്യങ്ങൾ കൊണ്ടുവരുന്നത് രാജ്യത്തിൻറെ ഉയർച്ചയ്ക്കും ഭദ്രതയ്ക്കും നിലനിൽപിനും ആണെന്നുള്ള സത്യം മനസിലാക്കുക.

ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റവും ചാരപ്രവർത്തനവും ഒക്കെ ഇന്ത്യയിൽ ശക്തമായി നടക്കുന്നതിനാൽ ഒട്ടനവധി കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിച്ചിട്ടാണ് ഇതുപോലെ പ്രാധാന്യമുള്ള ഓരോ നിയമവും പാസാക്കുക. അതിനാൽ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞു നിഷ്കളങ്കരായ ജനങ്ങളുടെ വികാരങ്ങളെ ഇളക്കി രാഷ്ട്രീയ-മത മുതലെടുപ്പു നടത്തുന്നവരെ തിരിച്ചറിഞ്ഞു അത് ആരായാലും ഒറ്റപെടുത്തുകതന്നെ നാം ചെയ്യണം.

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.