Popular in Articles
Corona Task 1: Clean Your Water Tank

കൊറോണ കാലഘട്ടം: ഓരോ ദിവസം ഓരോ കാര്യങ്ങൾ നമുക്ക് ചെയ്യാം
ഈ കൊറോണ കാലഘട്ടം നാമെല്ലാം വീട്ടിൽ സ്വമനസാലെയോ നിർബന്ധത്താലോ ഇരിക്കുവാണല്ലോ ...
നമുക്ക് ഒത്തിരികാര്യങ്ങൾ വീട്ടിൽ ഇരിന്നു ചെയ്തു തീർക്കേണ്ടതായുണ്ട്. ഇതുവരെയും നമ്മൾ പലതിരക്കുകാരണം മാറ്റിവച്ച എന്നാൽ വളരെ പ്രാധാന്യമുള്ള ചിലകാര്യങ്ങൾ ... ഓരോ ദിവസം ഓരോ കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാം.
ഞാൻ ഇനി ഓരോ ദിവസവും നിങ്ങളോടു പറയുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നതിൻറെ ഫോട്ടോസ് വീഡിയോസ് എനിക്ക് അയച്ചുതരികയാണെങ്കിൽ അതുഞാൻ ഇവിടെ പ്രസിദ്ധീകരിക്കാം.
അപ്പോൾ നമുക്ക് തുടങ്ങാം, ഏറ്റവും പ്രാധന്യമുള്ള ഒരുകാര്യം ഇന്ന് നമുക്ക് ചെയ്യാം -
നമ്മൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനു മുന്നേ ഇപ്പോഴും ഗ്ലാസ് കഴുകാറുണ്ട് അല്ലെ?
ഇന്ന് ഞാൻ എൻറെ വീട്ടിലെ വാട്ടർ ടാങ്ക് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച അല്പം ഭയാനകമായിരുന്നു. ടാങ്കിന്റെ പുറം മുഴുവൻ കാക്ക വൃത്തികേടാക്കി വച്ചേക്കുന്നു. ടാങ്കിന്റെ അകം നോക്കിയപ്പോൾ പായലും ചെളിയും നിറഞ്ഞിരിക്കുന്നു.
ശരിയാ.. അങ്ങനെ ആയില്ലെങ്കിലേ അതിശയമുള്ളൂ എത്ര മാസങ്ങൾ ആയിട്ടുണ്ടാകും ഞാൻ വാട്ടർ ടാങ്ക് വൃത്തിയാക്കിയിട്ടു ഓർമ്മപോലുമില്ല. ഈ ടാങ്കിലെ വെള്ളമാണ് മാസങ്ങളായി ഞാനും കുടുംബവും കുടിച്ചിട്ടുകൊണ്ടിരിക്കുന്നെ എന്ന് ഓർക്കുമ്പോൾ ...
നിങ്ങൾ ഒന്ന് നിങ്ങളുടെ വാട്ടർ ടാങ്ക് ഒന്ന് പോയി തുറന്നു നോക്കിയേ... തൃപ്തികരമാണോ അവസ്ഥ?
ഇല്ലങ്കിൽ നമുക്ക് തുടങ്ങാം ഇന്ന് ആ കാര്യം... ശുദ്ധമായ ജലമാണ് ആരോഗ്യത്തിന്റെ ഒരു മുഖ്യപങ്കു നിറവേറ്റുന്നത് എന്നുള്ളതുകൊണ്ട് വെള്ളത്തിലൂടെയുള്ള പകർച്ചവ്യാധികൾ നമുക്ക് ഒഴിവാക്കിയല്ലേ പറ്റൂ. ഇന്നുമുതൽ നമുക്ക് ശുദ്ധമായ വെള്ളം കുടിക്കാം...
ടാങ്കിലേക്കുള്ള ടാപ്പ് അടച്ചുവച്ചിട്ടു അത്യാവശ്യം വേണ്ട വെള്ളം പത്രങ്ങളിൽ ആദ്യം പകർന്നു വയ്ക്കാം. ടോയ്ലറ്റ് ബക്കറ്റിലും അടുക്കളയിലെ പത്രങ്ങളിലും ഇന്നത്തേക്കുള്ള വെള്ളം ആദ്യം ശേഖരിച്ചു വയ്ക്കാം.
ഒരു ബക്കറ്റ് വെള്ളം ടാങ്ക് വൃത്തിയാക്കാനായി മാറ്റിവച്ചിട്ടു, ടാങ്കിൽ നിന്നും താഴേക്കുള്ള ടാപ്പും അടച്ചുവച്ച ശേഷം കാലുകൾ നന്നായി കഴുകിയിട്ടു ടാങ്കിന്റെ അകത്തേക്ക് ഇറങ്ങുക. ഒരു ബനിയൻ തുണിയോ പുതിയ സ്ക്രബ്ബ് മേടിച്ചതു ഉണ്ടെങ്കിൽ അതോ എടുത്തു നന്നായി ടാങ്കിന്റെ അകം വൃത്തിയാക്കുക.
അതിനുശേഷം ടാങ്കിന്റെ അകം വൃത്തിയാക്കിയ വെള്ളം തന്നെ കോരിയെടുത്തു ടാങ്കിന്റെ പുറം കൂടെ വൃത്തിയാക്കാം. അകത്തെ വെള്ളം എല്ലാം അങ്ങനെ കോരിമാറ്റിയ ശേഷം ബനിയൻ തുണികൊണ്ടു നന്നായി ടാങ്കിന്റെ അകം തുടച്ചു എടുക്കുക. അതിനുശേഷം ബക്കറ്റിലെ നല്ലവെള്ളം ടാങ്കിന്റെ അകത്തു ഒഴിച്ച് വീണ്ടും തുടച്ചു മാറ്റുക.
ടാങ്കിന്റെ അകത്തേക്കുള്ള ടാപ്പ് തുറന്നു വെള്ളം കുറച്ചു ആകുമ്പോൾ താഴേക്കുമുള്ള ടാപ്പ് തുറന്നു ആദ്യം ടോയ്ലറ്റ് കാര്യങ്ങൾക്കു ആ വെള്ളം ഉപയോഗിക്കുക. പിന്നെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഇങ്ങനെ കുറഞ്ഞത് മൂന്നുമാസം കൂടുമ്പോൾ എങ്കിലും ടാങ്ക് വൃത്തിയാക്കുക.
കൂടുതൽ എളുപ്പവഴികളും ആശയങ്ങളും വേണം എങ്കിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാനുള്ള വീഡിയോസ് യൂട്യൂബിൽ ലഭ്യമാണ്, അതും നിങ്ങൾക്കു കണ്ടു അതുപോലെ ചെയ്യാം.
നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ്. സ്വയം ആരോഗ്യത്തിന്റെ രക്ഷാ കവചം തീർക്കുക.

Manoj KG
Spiritual Scientist and Life Coach
Speaker at various international forums.