Popular in Articles

Corona Task 4: Care Your Own Body


image

കൊറോണ കാലഘട്ടം: ഓരോ ദിവസം ഓരോ കാര്യങ്ങൾ

എത്ര ദിവസമായി നിങ്ങൾ നിങ്ങളുടെ ശരീരത്തെ ശരിക്കും ഒന്ന് വീക്ഷിച്ചിട്ടു? ഇന്നത്തെ ദിവസം നമുക്കൊന്ന് നമ്മുടെ ശരീരത്തിനു വേണ്ടി മാറ്റിവച്ചാലോ...

നമ്മുടെ Car, Bike, House, ഒക്കെ നമ്മൾ ഇടക്കൊക്കെ service ചെയ്യാറുണ്ട് ഒന്ന് checkup ചെയ്യാറുണ്ട് അല്ലെ? നമ്മുടെ ശരീരത്തെ ഇന്ന് ശരിക്കുമോന്നു നിരീക്ഷിക്കാമോ ?

അല്പസമയം കണ്ണാടിയുടെ മുന്നിൽ പോയി നിൽക്കാം ... തലമുടി നെറ്റി കണ്ണ് കവിള് ചെവി ചുണ്ടു പല്ലു താടി നല്ലോണം ഒന്ന് നോക്കിയേ ... കഴിഞ്ഞ അഞ്ചു വർഷം മുന്നെയുള്ളതു പോലെ ആണോ, അതോ മാറ്റം ഉണ്ടോ?

പല്ലിനു തകരാറുണ്ടെൽ അധികം താമസിക്കരുത് കേട്ടോ. പല്ലിൻറെ വിഷയം താമസിക്കുംതോറും ചെലവ് കൂടും ഒപ്പം damage ഉം കൂടും.

കണ്ണിനു പ്രശനം ഒന്നും ഇല്ലല്ലോ അല്ലെ, അതുപോലെ ചെവിക്കും... നെറ്റിയിൽ ഇച്ചിരി ചുളിവികൾ വീണു തുടങ്ങിയോ? എങ്കിൽ പെട്ടെന്ന് പോയി ഇച്ചിരി കറ്റാർവാഴ ജെൽ എടുത്തു മുഖം മുഴുവനും ഇട്ടോളൂ... കുറഞ്ഞത് 21 ദിവസത്തേക്ക് എല്ലാദിവസവും ഇട്ടേക്കണേ...

തലമുടി എങ്ങനാ, പൊഴിഞ്ഞു തുടങ്ങിയോ? താരനുണ്ടോ? ചുറുതായി നരവീണോ? എങ്കിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാ... ഇച്ചിരി ചെമ്പരത്തി ഇല മൈലാഞ്ചി ഇലയും കൂടെ ചേർത്ത്‌ ഒപ്പം ഒരു മുട്ടയുടെ വെള്ളയും കൂടെ മിക്സിയിൽ അടിച്ചെടുത്താൽ താളി റെഡി... വീട്ടിൽ നിൽക്കുവല്ലേ ആഴ്ചയിൽ മൂന്നോ നാലോ ദിവസമൊക്കെ ആകാം കേട്ടോ...

ചുണ്ടിനു കരുവാളിപ്പുണ്ടോ ചെറുതായി dark tone ആകുന്നോ? എങ്കിൽ ഇച്ചിരി തേനും ഗ്ലിസറിനും കൂടെ ചുണ്ടിൽ ഇടയ്ക്കിടെ ഇട്ടാൽ മതി ശരിയാകും കേട്ടോ...

ഇനി താഴോട്ട് ശരീരം ഒന്ന് നോക്കിയേ .കൈ തന്നെയാ ഇനി നോക്കേണ്ടത്. പഴയതുപോലെ strong ആണോ അതോ ഇടക്കൊക്കെ ബലക്ഷയം പോലെ തോന്നുന്നുണ്ടോ? ഉണ്ടേൽ അതെന്താന്നു അറിയുമോ? എത്രനാളായി കൈക്കു ഇച്ചിരി പ്രയാസമുള്ള വ്യായാമമൊക്കെ നൽകിയിട്ടു. നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള അവയവമല്ലേ കൈ, അപ്പോൾ ഏറ്റവും കൂടുതൽ സംരക്ഷണ പരിചരണം കൈകൾക്കു കൊടുക്കേണ്ടതല്ലേ? ഇന്ന് മുതൽ അല്പം വ്യായാമം കൈകൾക്കു വേണ്ടി നല്കുമല്ലോ അല്ലെ?

ഇനി ഞാൻ പറയാതെ തന്നെ നിങ്ങളുടെ കണ്ണ് പോയി നില്കുന്നത് വയറിലാണ് അല്ലേ? എന്താ വയറു കാണുമ്പോൾ സന്തോഷം ആണോ? നിങ്ങൾ ബറ്റ് വച്ചോ, അടുത്ത 21 ദിവസം തുടരെ നിങ്ങൾ അരമണിക്കൂർ നടക്കുവാണേൽ തീർച്ചയായും വയറു shape ആകും, തീർച്ച!

ഇനി കാലുകളിലേക്കു വരാം, നമ്മുടെ ഏറ്റവും strong ആയ നമ്മുടെ ഒഴിച്ചുകൂടാനാകാത്ത അവയവം. എന്നാൽ പലപ്പോഴും നാം കാലുകളെ അധികം അങ്ങനെ ശ്രദ്ധിക്കാറില്ല. എന്നാൽ ചെറിതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോഴാണ് കാലിനെപ്പറ്റി ശ്രദ്ധിക്കുക. നമ്മെ താങ്ങി നിറുത്തുന്ന സ്വാഭാവിക സഞ്ചാരം സാധ്യമാക്കുന്ന കാലുകളുടെ സംരക്ഷണം അനിവാര്യം തന്നെയാണ്. കാലുകളുടെ സംരക്ഷണത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് മുട്ടുകളുടെയും കാൽകുഴകളുടെയും സംരക്ഷണം ആണ്. Cartilage and joint Lubrication നിലനിറുത്താനും regeneration നടത്താനും ആവശ്യമായ പോഷകങ്ങൾ നൽകുക, പറ്റുമെങ്കിൽ അടുത്ത 21 ദിവസം കാൽ മുഴുവൻ എണ്ണ ഇട്ടു തിരുമി ചൂടുപിടിപ്പിക്കുക.

നമ്മുടെ പുറമെ കാണുന്ന അവയവങ്ങളെ ഇങ്ങനെ നോക്കി കാണാനും പരിചരിക്കാനും നമുക്കാകും. എന്നാൽ അതിനേക്കാൾ പ്രാധാന്യമാണ് കാണാനാകാത്ത ആന്തരിക അവയവങ്ങളുടെ കാര്യം. ഒരു കാറിൻറെ പുറമെയുള്ള ഭംഗിയേക്കാൾ ഏറ്റവും പ്രാധാന്യം അതിൻറെ machinery ഭാഗങ്ങൾ തന്നെയാണല്ലോ, അതുപോലെ!

നിങ്ങളുടെ ശരീരത്തിൻറെ കാര്യത്തിൽ നിങ്ങളെപ്പോലെ വേറെ ആർക്കും താല്പര്യം ഉണ്ടാകില്ല എന്ന സത്യം ആദ്യം മനസിലാക്കുക.

നിങ്ങളുടെ ശരീരമാണ് നിങ്ങളുടെ ഏറ്റവും വലിയ asset. എന്ന് നിങ്ങളുടെ ശരീരം പണിമുടക്കുന്നു അന്ന് നിങ്ങൾ ഇല്ലാതെയാകുകയാണ്. അതിനാൽ പലപ്പോഴും അവഗണിക്കുന്ന ശരീരത്തിൻറെ പരിപോഷണം ഇനിയെങ്കിലും നാം ഏറ്റെടുത്തെ മതിയാകു.

നമ്മുടെ മക്കൾക്കു ഏറ്റവും നല്ലതു കൊടുക്കാൻ ശ്രമിക്കുന്നപോലെ നമ്മുടെ ശരീരത്തെയും ഏറ്റവും നല്ലതുകൊണ്ടു പരിപോഷിപ്പിക്കേണ്ടതുണ്ട്. ശരീരം പ്രതികൂലമായി പ്രതികരിച്ചു തുടങ്ങിയാൽ പിന്നെ ഒരിക്കലും ഒരു മരുന്നുകൊണ്ടും ശരീരത്തെ നേരെയാക്കാൻ സാധിക്കില്ല എന്ന സത്യം മനസിലാക്കി, ഇപ്പോഴേ ശരീര സംരക്ഷണം തുടങ്ങുക.

ഓരോ ആന്തരിക അവയവങ്ങൾക്കും പ്രേത്യകം പോഷകങ്ങൾ ആവശ്യമാണ്, അതുപോലെ ഓരോ അവയവങ്ങൾക്കും ആയാസമില്ലാത്ത പ്രവർത്തനവും ആവശ്യമാണ്. ഇത് പഠിക്കേണ്ടത് ഡോക്ടർ അല്ല, നാം ഓരോരുത്തരും ശരീരത്തിൻറെ അവയങ്ങൾ നന്നായി അറിഞ്ഞുതന്നെ ശരീരത്തെ സംരക്ഷിക്കയും പരിപോക്ഷികയും വേണം.

ഇപ്പോൾ ശരീരം വൈറസ് വന്നു നശിക്കാതെയല്ലേ നിങ്ങൾ അകത്തിരിക്കുന്നെ? അതുപോലെ പ്രാധാന്യമാണ് ശരീരത്തിന് നൽകേണ്ടത് കൊടുക്കാതിരിക്കുന്നതും.

ഇപ്പോൾ ശരീരത്തിനായി നിങ്ങൾ നല്ല invest ചെയ്യുമെങ്കിൽ ശരീരം നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങളോടു വിശ്വസ്തമായി സഹകരിക്കും എന്നുള്ളത് ഉറപ്പാണ്.

ഇന്നും എന്നും നിങ്ങൾക്കു പറയാനാകട്ടെ - I LOVE MY BODY  

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.