Popular in Articles
Health benefits of buttermilk

ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ എന്നാൽ നമ്മുടെ നാട്ടിൽ അത് മോരിനാണ്.
ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!
ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം. സ്വൽപ്പം വെള്ളം ചേർത്ത്, തൈര് കടഞ്ഞെടുത്താൽ മോര് റെഡി.
അഷ്ടാംഗ ഹൃദയത്തിൽ, മൂന്നു രീതിയിൽ മോര് ഉണ്ടാക്കുന്നതിനെ പറ്റി വിധിയുണ്ട്. കൊഴുപ്പ് തീരെ കളയാതെ കട്ടിയുള്ള മോരാണ് ഒന്ന്. മറ്റൊന്ന് പകുതി കൊഴുപ്പ് കളഞ്ഞ്, ഒരു മീഡിയം കട്ടിയിൽ ഉണ്ടാക്കുന്ന തരം മോരാണ്. വെണ്ണ മുഴുവനും എടുത്ത്, കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മൂന്നാമത്തെ തരത്തിലുമുണ്ട് മോര്.
ഈ കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മൂന്നാമത്തെ തരം നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്, നമ്മുടെ സ്വന്തം സംഭാരം തന്നെ...!
ഇഞ്ചിയും കറിവേപ്പിലയും നാരകത്തിലയും ഉപ്പും ചേർത്തുണ്ടാക്കുന്ന സംഭാരം രുചികരം മാത്രമല്ല,
ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങളിലും ദഹന പ്രശ്നങ്ങൾക്കും ഉത്തമവുമാണ്.
ചൂടുകാലത്ത് നിർജ്ജലീകരണം തടഞ്ഞു കൊണ്ട്, Electrolyte balance ക്രമീകരിക്കാൻ ഒട്ടൊക്കെ സഹായകവുമാണ്. സംഭാരമാക്കി കഴിച്ചാൽ സൈനസൈറ്റിസ് തുടങ്ങിയ കഫ രോഗങ്ങൾ ഒന്നും വർദ്ധിക്കുകയുമില്ല.
പക്ഷേ, പുളിയുള്ള മോര് കഴിക്കുമ്പോൾ അത് തൊണ്ടയിലെ കഫത്തെ വർദ്ധിപ്പിക്കാം.
മോരിന് ഗുണങ്ങൾ നിരവധിയാണ്. തൈരിനെ പോലെ കാര്യമായ പഥ്യ നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ ഏത് കാലത്തും അവസ്ഥയിലും പൊതുവേ ഉപയോഗിക്കുകയുമാവാം.

Dr Shabu
Medical officer
District Ayurveda hospital, Palakkad