Popular in Articles

Hinduism Is A Way of Life


image

"ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം"

"ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം" -  അഷ്ടാംഗഹൃദയം സൂത്രസ്ഥാനം. 

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും, ചിരിക്കുമ്പോഴും, സംസാരിക്കുമ്പോഴും ഒക്കെയും മുഖം മറയ്ക്കണം എന്ന്   ഭാരതത്തിലെ ഋഷി വര്യന്മാർ എഴുതി വച്ചിട്ട്  5000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു... അണു ബാധയെ പറ്റി അറിവില്ലാഞ്ഞിട്ടാണോ ഇത്  എഴുതിവച്ചിട്ടുണ്ടാകുക?

ഹൃദയ സ്പന്ദനം ശ്രവിച്ചും, നാഡി വ്യൂഹം തൊട്ട്നോക്കിയും രോഗം നിർണ്ണയിച്ചിരുന്ന ചരകനും, സുശ്രുതനും ജീവിച്ചിരുന്ന നാടാണ് നമ്മുടെ ഭാരതം. അവർക്കൊന്നും MBBS ഉം, X-ray യും, CT scan നും, ECG യുമൊന്നും  വേണ്ടിയിരുന്നില്ല രോഗങ്ങൾ കണ്ട് പിടിക്കാൻ. ചരകന്റെയും, സുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ (Father of Modern Medicine) 'Hippocrates' താൻ എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. 

ചരകനും, സുശ്രുതനും, ഋഷിവര്യന്മാർക്കും ചികിത്സയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നിരിക്കുമോ ആവൊ... ഇന്നായിരുന്നേൽ പെട്ടുപോയേനെ ...

ഒരു സ്റ്റെതസ്ക്കോപ്പിന്റെയും, മൈക്രോസ്കോപ്പിന്റെയും സഹായമില്ലാതെ ആർഷഭാരത ഋഷിവര്യന്മാർ എഴുതിവച്ച സത്യങ്ങൾ ജീവിതത്തിൽ അനുവർത്തിച്ച ഹിന്ദുവിനെ നോക്കി പാശ്ചാത്യ ലോകം ഇങ്ങനെയൊക്കെ ചരിച്ചുതള്ളിയില്ലേ...

ഹിന്ദുക്കൾ നമസ്‌തേ പറഞ്ഞ് പരസ്പരം കൈകൾ കൂപ്പുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു

വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിന്ദുക്കൾ കൈകാലുകൾ കഴുകുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു

ഹിന്ദുക്കൾ മൃഗങ്ങളെ ആദരിക്കുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു

ഹിന്ദുക്കൾ ചെടികളെയും, മരങ്ങളെയും, വനങ്ങളെ ആദരിക്കുമ്പോൾ  - പാശ്ചാത്യ സംസ്കാരം ചിരിച്ചു

ഹിന്ദുക്കൾ വെജിറ്റേറിയൻ കഴിക്കുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു.

ഹിന്ദുക്കൾ യോഗ ചെയ്യുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു.

ഹിന്ദുക്കൾ മരിച്ചവരെ തീയിൽ ദഹിപ്പിക്കുമ്പോൾ  - പാശ്ചാത്യ സംസ്കാരം ചിരിച്ചു

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിന്ദുക്കൾ കുളിക്കുമ്പോൾ - പാശ്ചാത്യ സംസ്കാരം ചിരിച്ചു.

അന്ന് കളിയാക്കി ചിരിച്ചവരുടെ മുഖത്തെ ചിരിയൊക്കെ ഇപ്പോൾ എവിടെപ്പോയി ??? 

ഇന്നത്തെ ഇൻഡ്യാക്കാരറിയാൻ - Hinduism ഒരു മതമല്ല, അത് ജീവിതമാർഗ്ഗമാണ്...  പ്രാചീന ഭാരത ഋഷിവര്യന്മാർ  കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം.

മതങ്ങൾ പിന്നീട് ഉണ്ടായതാണ്. ഏത് മതത്തിലോ ദൈവത്തിലോ വിശ്വാസിച്ചാലും ഈ ഭാരത മണ്ണിൽ പിറന്ന നമ്മൾ ഓരോരുത്തരും ശാസ്ത്രീയമായ  ജീവിതപാത പിന്തുടരുന്ന ഒരു ഹിന്ദുവാണെന്ന് ജീവിച്ച്‌ കാണിക്കുകയും, ആത്മാഭിമാനത്തോടെ അത്  ലോകത്തോട് വിളിച്ച് പറയുകയും ചെയ്യുക.  

യൂറോപ്യൻമാർ അന്ധകാരത്തിൽ ജീവിച്ചിരുന്നപ്പോൾ, നമ്മൾ ഒരു സമൂഹം പ്രകാശത്തിൽ ജീവിച്ചിരുന്നു എന്നും, അവരുടെ സംഭാവനകളെ നാം മറക്കരുത് എന്നും 'Max Muller' ഹൈന്ദവ സംസ്ക്കാരത്തെ പറ്റി പറഞ്ഞത് ഓരോ ഭാരതീയനും മറക്കാതിരിക്കുക.

പിന്നത്തേതിൽ കുടിയേറിയ ചില ഹൈന്ദവ ആചാരങ്ങൾ തെറ്റായിരിക്കാം, എന്നാൽ വേദങ്ങളും ശാസ്ത്രങ്ങളും തെറ്റല്ല! പുതുമയിലെ തെറ്റുകളിൽ നിന്നും പഴമയിലേക്കു മടങ്ങേണ്ടതുണ്ട്. ചില പാശ്ചാത്യ ലോബികൾ മനഃപൂർവ്വം സമ്മതിക്കില്ലായിരിക്കാം, എന്നാൽ ഇന്ന് നാം ആ പഴമയുടെ മാഹാത്മ്യം തിരിച്ചറിയുന്നു.

ഇന്ത്യക്കു ഒരു സ്വാതത്ര്യം കൂടെ അനിവാര്യമായിരിക്കുന്നു - അത് പാശ്ചാത്യർ ഉപേക്ഷിച്ചു പോയ, പാശ്ചാത്യ സംസ്കാരത്തിൽ നിന്നുള്ള സ്വാതത്ര്യമാണ്. ദൂരെയെവിടെയോ ഇരുന്നു ഇന്നും ഭാരതത്തെ ഉയരാൻ അനുവദിക്കാതെ നിയന്ത്രിക്കുന്ന, ആശയങ്ങളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഭാരതീയരുടെ ആരോഗ്യം ക്ഷയിപ്പിക്കുന്ന ആ വാഴ്ചയെ വേരോടെ പിഴുതെറികയും, ഒപ്പം നമ്മുടെ നാടിൻറെ പൈതൃകം നെഞ്ചിലേറ്റി കാത്തുസൂക്ഷിക്കേണ്ടത് ഏതൊരു ഉത്തമ പൗരന്റെയും ജന്മാവകാശമാണ്.

ആയുർവേദവും യോഗയും സിദ്ധ വൈദ്യവും ഇന്ത്യക്കാർക്ക് പുച്ഛമായി തോന്നാനുള്ളതൊക്കെ നമ്മുടെ മനസിൽ വിതച്ചിട്ടു നമ്മെ അവർ വിഷം തീറ്റിക്കുന്നു. അതേസമയം പാശ്ചാത്യലോകത്തിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ എത്തുന്ന പാശ്ചാത്യക്കാർ നമ്മുടെ പൈതൃകമായ ഈ ചികിത്സ തേടി ലക്ഷങ്ങൾ ചിലവിട്ടു വരുന്നതാണെന്ന സത്യം ഇന്ന് നമ്മിൽ എത്രപേർക്കറിയാം.

വരൂ അണിചേരൂ... നമുക്ക് ഒന്നുകൂടെ നമ്മുടെ ആരോഗ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി പോരാടാം!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.