Popular in Articles
How to prepare Panjagavyam

പശുവിൽനിന്നും ലഭ്യമാകുന്ന അഞ്ചുതരം ജൈവ ഉത്പന്നങ്ങളുടെ ഒരു സമ്മിശ്രമിശ്രിതമാണ് ഈ പഞ്ചഗവ്യം.
ഭാരതീയ കാർഷികമേഖലയിൽ ഈ പഞ്ചഗവ്യം വളരെ ഉപയോഗകാരമാണ് പുരാതന കാലം തൊട്ടേ വളരെ വലിയ പങ്കാണ് കൃഷിമേഖലയിൽ ഇതിന് .
ഗോമൂത്രം, ചാണകം, നെയ്യ്, പാല്, തൈര് എന്നിവയുടെ ഒരു കൂടിച്ചേരലാണ് ഈ പഞ്ചഗവ്യം.ഇന്ന് രാസവളങ്ങളുടെ അതിപ്രസരണത്താൽ ബുദ്ധിമുട്ടുന്ന നമ്മുടെ ഈ പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ നാം ആ ജൈവ സംസ്കാരത്തിലേക്ക് തിരിച്ചുപോകണം നമുക്ക് അതിനായ് ഈ പഞ്ചഗവ്യം ഉപയോഗിച്ച് തുടങ്ങിയാലോ .
*തയാറാകുന്ന രീതി *
പാല് – രണ്ട് ലിറ്റര്‍
തൈര് – രണ്ട് ലിറ്റര്‍
ഗോമൂത്രം – മൂന്ന് ലിറ്റര്‍
ചാണകം – അഞ്ച് കിലോ
കരിമ്പ് ജ്യൂസ് – മൂന്ന് കിലോ
ഇളനീര് വെള്ളം – മൂന്ന് ലിറ്റര്‍
വാഴപ്പഴം – പന്ത്രണ്ട്
കള്ള് അല്ലെങ്കില്‍ മുന്തിരി ജ്യൂസ് – രണ്ട് ലിറ്റര്‍
നെയ്യ് – അരക്കിലോ
ഇത് തയ്യാറാക്കാനായ് വലിയ വാവട്ടമുള്ള മൺപാത്രമോ അല്ലെങ്കിൽ പ്ലാസ്റ്റിക്ക് പത്രമോ എടുത്തശേഷം ഈ പാത്രത്തിലേക്ക് ചാണകവും നെയ്യും ചേർത്ത് നന്നായ് രണ്ടുനേരം വീതം മൂന്ന് ദിവസം ഇളക്കികൊടുക്കുക .അതിനുശേഷം ബാക്കി ചേരുവകളും കുട്ടിച്ചേർത്തുകൊണ്ട് ഏകദേശം 15 ദിവസം രണ്ടു നേരം തുടരെ നന്നായ് ഇളക്കികൊടുക്കുക ഏതാണ്ട് 20 ദിവസമാകുമ്പോഴേയ്ക്കും പഞ്ചഗവ്യം തയ്യാർ .
നന്നായ് അടച്ചുവച്ചുവേണം ഇത് സൂക്ഷിക്കാൻ ദിവസവും ഇളക്കികൊടുക്കുന്നത് നല്ലതാണ് .ഇത് കനച്ചപോലെ തോന്നുന്നെങ്കിൽ ഇതിൽ അല്പം വെള്ളം ചേർത്തുവേണം ഉപയോഗിക്കാൻ .
ഉപയോഗിക്കേണ്ട അളവനുസരിച്ചു ഇത് ഒരേക്കറിന് 20 ലിറ്റർ പഞ്ചഗവ്യം എന്ന തോതിൽ മണ്ണിൽ ചേർക്കുക
കൂടാതെ മഞ്ഞള്‍, ഇഞ്ചി, കരിമ്പ് എന്നിവയുടെ കാണ്ഡങ്ങള്‍ ഈ ലായനിയിൽ മുക്കിവച്ചശേഷം നടുന്നത് അവയുടെ നല്ല വളർച്ചയ്ക്കും സഹായിക്കും.

Manoj KG
Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.