Popular in Articles

If enemy reach to doorstep


image

ഒളിച്ചിരിക്കുന്ന നിങ്ങളുടെ വീട്ടിൽ ശത്രുവന്നാലോ?

കൊറോണ വൈറസിന് എതിരെ നമ്മുടെ രാജ്യം മാത്രമല്ല ലോകരാഷ്ട്രങ്ങൾ എല്ലാം അതീവ ജാഗ്രത പാലികയും അധികം മനുഷ്യരിലേക്ക് അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരികയും ചെയ്യുന്നു.

ഇന്ത്യയിൽ നാം എല്ലാരും കേൾക്കുകയും അറിയുകയും ചെയ്യുന്നപോലെ ജനസംഖ്യ വളരെക്കൂടുതൽ ആയതിനാൽ അല്പം കൂടെ ഗൗരവമേറിയ നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നത് അനിവാര്യം തന്നെ.

ഈ ആപൽഘട്ടത്തിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ ഞാനും നിങ്ങളോടൊപ്പം അണിചേരുന്നു. അതിന്റെ ഭാഗമായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ചെയുന്ന എല്ലാ നടപടിക്രമങ്ങളെയും പൂർണ്ണമായി പിന്തുണക്കയും അനുസരികയും ചെയ്യുന്നു. ഒപ്പം പ്രചരിപികയും ചെയ്യുന്നു.

വളരെ പ്രശംസനീയമായ രീതിയിൽ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ ഓരോരുത്തരെയും ദേശസ്നേഹത്തിന്റെ പേരിലും മനുഷ്യസ്‌നേഹത്തിന്റെ പേരിലും എല്ലാത്തിലും ഉപരി ദൈവത്തിൻറെ പകരക്കാർ എന്ന നിലയിലും അവരെ സല്യൂട്ട് ചെയ്യുന്നു.

എല്ലാ ജനങ്ങളെയും നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാർ നിർദ്ദേശ്ശിക്കുന്ന നടപടി ക്രമങ്ങൾ അതുപോലെ വീഴ്ചകൂടാതെ പാലിക്കാൻ ആഹ്വാനവും ചെയ്യുന്നു.

ഇതോടൊപ്പം ഒന്നുരണ്ടു കാര്യങ്ങൾകൂടെ ഓർമ്മിപ്പിക്കാനാണ് ഞാൻ ഇപ്പോൾ ഇതെഴുതുന്നത്. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്കു അതിൻറെ പ്രാധാന്യത്തോടെ മനസിലാക്കാൻ ഒരു ഉദാഹരണത്തിലൂടെ അത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

നമ്മുടെ ഇന്ത്യൻ പട്ടാളക്കാർ അഹോരാത്രം ഇതുപോലെ നമ്മുടെ സുരക്ഷക്കായി അതിർത്തികളിൽ കാവലിൽ ആയിരിക്കുന്നു. അവരുടെ പ്രത്യേകതകൾ എൻറെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് പറയട്ടെ - 

കാവൽ കാക്കുമ്പോൾ അവർ casual ആയല്ല നിൽക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും, ഏതു നേരവും ഒരു ആക്രമണം ഉണ്ടാകാം എന്ന ജാഗ്രത എപ്പോഴും അവരുടെ മനസ്സിൽ ഉള്ളതിനാൽ ഇന്ദ്രിയങ്ങൾ എല്ലാം വളരെ ശ്രദ്ധയോടെ വച്ചുകൊണ്ടാണ് അവർ അവിടെ ആയിരിക്കുന്നത്.ഒപ്പം ഒരു ആക്രമണത്തിനുള്ള എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും തങ്ങളോടൊപ്പം സദാ സന്നദ്ധമായിരിക്കുകയും ചെയ്യും.

ഇങ്ങനെ ജാഗ്രതയോടെ ആയിരിക്കുന്നതിനാൽ തിന്നാതെയും കുടിക്കാതെയുമാണോ അവർ കാവൽ കാക്കുന്നത്? ഒരിക്കലുമല്ല. നല്ലവണ്ണം ജാഗരിക്കണം എങ്കിൽ അതുപോലുള്ള ഭക്ഷണവും അവർക്കു ആവശ്യമാണ്. അതിനാൽ അവർക്കു നൽകുന്ന ഭക്ഷണവും പാനീയവും സമീകൃത സംപൂർണ്ണ പോഷകമൂല്യമുള്ളതാണെന്നു ഇന്ത്യൻ ഭരഘടന ഉറപ്പുവരുത്തിയ ശേഷമാണു നൽകുന്നത്. മാത്രവുമല്ല periodically അവരുടെ ആരോഗ്യസ്ഥിതി പട്ടാളച്ചിട്ടയ്ക് അനുയോജ്യമാണോ എന്നും പരിശോധിക്കും. തൃപ്തികരമല്ലാത്ത ആരോഗ്യസ്ഥിതി ഉള്ള ഒരാളെ ദൗത്യ നിർവഹണത്തിന് തിരഞ്ഞെടുക്കില്ല.

ഇനി ഇങ്ങനെയൊന്നു സങ്കല്പിച്ചു നോക്കിയേ - പട്ടാളക്കാർക്ക് നല്ല പോഷകമുള്ള ആഹാരവും വെള്ളവും കൊടുക്കാതെ അവർ വിശപ്പു ശമിക്കാനുള്ള എന്തേലുമൊക്കെ കഴിച്ചോട്ടെ എന്നുകരുതി കണ്ണടച്ചാലോ, എന്തായിരിക്കും അനന്തരഫലം? ശത്രു സൈന്യം ആക്രമിക്കാൻ വരുമ്പോൾ അവരെ തോൽപിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, പ്രതിരോധിക്കാൻപോലും പറ്റാതെവരും എന്ന സ്ഥിതിയിൽ ആകും. ഇങ്ങനെ ശത്രു സൈന്യം നമ്മുടെ പട്ടാളക്കാരുടെ ബലക്ഷയം മുതലെടുത്തു രാജ്യത്തിനകത്തു കയറിയാലോ? എത്രനാൾ ശത്രുക്കളെ പേടിച്ചു നാം വീടിനകത്തു കതകടച്ചിരിക്കും?

രാജ്യത്തിനുള്ളിൽ കയറിയ ശത്രുക്കൾ ജീവിച്ചിരിക്കുന്ന ജനങ്ങളെ കൊന്നുതുടങ്ങിയാൽ അങ്ങനെ മരണപെടുന്നവരെ ജീവിപ്പിക്കാൻ ഒരു മറുമരുന്ന് ആർക്കും കണ്ടുപിടിക്കാൻ സാധിച്ചിട്ടുമില്ല സാധിക്കുകയുമില്ല. മരിച്ചവരെ ഭംഗിയായി ബഹുമതികളോടെ ചിലപ്പോൾ അടക്കം ചെയ്യാനാകും എന്നുമാത്രം. അതിലും എത്രയോ നല്ലതാണ് നമ്മുടെ പട്ടാളക്കാർക്ക് അവരുടെ പ്രതിരോധത്തിന് ആവശ്യമായ ശക്തിക്കു ആവശ്യമായ പോഷകങ്ങൾ ആവശ്യാനുസരണം നൽകുന്നത്.

ഞാൻ പറഞ്ഞുവന്നത് എന്താന്ന് ചിലർക്കൊക്കെ മനസിലായിട്ടുണ്ടാകും. നമ്മുടെ ശരീരത്തെ കാക്കുന്ന പട്ടാളക്കാർ നമ്മുടെ ശരീരത്തിൽ തന്നെയുണ്ട്. രോഗം വന്നിട്ട് ചികിത്സ നടത്തുകയല്ല രോഗം വരാതെ ശരീരത്തെ പരിപോക്ഷിക്കുകയാണ് വേണ്ടത്. ശരീരത്തെ രോഗവിമുക്തമായി നിലനിറുത്താൻ വേണ്ടത് പോഷക സമൃദ്ധമായ ആഹാരമാണ്. അത് ഒരു അസുഖം ഉണ്ടാകാൻ സാധ്യതയുള്ള സമയത്തല്ല, നിരന്തരം പോഷകമൂല്യമുള്ള ഭക്ഷണം തന്നെ കഴിച്ചുകൊണ്ടിരുന്നാലേ കാര്യമുള്ളൂ.

മുംബൈ ഭീകരാക്രമണത്തിൽ ശത്രുവിനെ നശിപ്പിക്കാൻ ഇന്ത്യൻ പോലീസും പട്ടാളവും അവരുടെ വിലയേറിയ ജീവൻ പണയപ്പെടുത്തേണ്ടി വന്നപോലെ, വാക്സിനേഷൻ ആന്റിബയോട്ടിക്‌ മറ്റുള്ള മരുന്നുകൾ കഴിക്കുമ്പോൾ ശരീരത്തിൻറെ സ്വഭാവിക കാവൽക്കാർ കൂടെ നശിച്ചുപോകും എന്ന് ഓർക്കുക. അതുകൊണ്ടാണ് തുടർമാനം മരുന്ന് കഴിക്കുന്നവരുടെ പല ആന്തരിക അവയവങ്ങളും കാലക്രമത്തിൽ നശിച്ചുപോകുന്നത്.

നമുക്ക് ശരിക്കുമോന്നു ഉണർന്നു ചിന്തിക്കേണ്ട സമയം ആയിട്ടോ ...

ഒരു 10 ലക്ഷം വിലയുള്ള കാർ മേടിച്ചാൽ നിർദേശിക്കുന്ന സമയം സർവീസ് ചെയ്യാൻ നാം കൊണ്ടുപോകും, ഓയിൽ change അടക്കം പറയുന്ന കാര്യങ്ങൾ എല്ലാം അതാതു സമയം ചെയ്യും, കലർപ്പില്ലാത്ത പെട്രോൾ കിട്ടുന്ന നല്ല സ്ഥലത്തുപോയി തന്നെ ഇന്ധനം നിറയ്ക്കും. എന്തിനാ? 10 ലക്ഷം വിലയുള്ള കാർ നല്ല രീതിയിൽ ഓടിക്കാനായി പറ്റുന്നതിനു, വഴിയിൽ അകപെട്ടുപോകാതെ ഇരിക്കുന്നതിനുവേണ്ടി, അല്ലേ...

അപ്പോൾ നമ്മൾ നമ്മുടെ ശരീരത്തിന് ഇട്ടിരിക്കുന്ന വില എന്താ? ഒരു കാറിനേക്കാൾ മോശമാണോ നമ്മുടെ ശരീരത്തിൻറെ വില? നിശ്ചയിച്ചിരിക്കുന്ന വിലക്കു കാറിനു ഇന്ധനം ഒഴിക്കാൻ അതും നല്ല പെട്രോൾ അനേഷിച്ചു കണ്ടെത്താനും നാം തയ്യാറാണ്. ആ നമ്മൾ ശരീരത്തിൻറെ ആരോഗ്യത്തിന് നിലനിൽപ്പിനു അനുയോജ്യമായ ആഹാരം തന്നെയാണോ കഴിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ, അതോ വിശക്കുമ്പോൾ കേവലം വിശപ്പു ശമിപ്പിക്കയാണോ ചെയ്യുന്നത്?

ഓയിൽ ഇല്ലാതെ കാർ ഓടിക്കാം, എൻജിൻ തകരാറായി കാർ നിൽക്കുന്നവരെ. അങ്ങനെ കാർ ഓയിൽ ഇല്ലാതെ ഓടിച്ചിട്ട് നിന്നുപോയാൽ , പിന്നെ ഓടണം എങ്കിൽ എൻജിൻ മാറ്റിവയ്‌ക്കേണ്ടിവരും. ഇതുപോലെ അവശ്യ പോഷകങ്ങളില്ലാതെ വന്നാൽ ശരീരം കുറേനാൾ പ്രവർത്തിക്കും, പിന്നെ എൻജിൻ കേടാകുന്നപോലെ ജീവിത ശൈലി രോഗങ്ങൾ എന്ന് പറഞ്ഞു ജീവിതം നരകായോഗ്യമാകും. ജീവിത ശൈലി രോഗങ്ങൾക്കു മരുന്ന് കൊണ്ട് ഒന്നും ചെയ്യാനാകില്ല എന്ന് ശാസ്ത്രം വിധിയെഴുതി കഴിഞ്ഞു എങ്കിലും നമ്മൾ വേദനാസംഹാരിപോലുള്ള പോംവഴികളിലൂടെ ജീവിതത്തെ തള്ളിക്കൊണ്ട് പോകുന്നു എന്നുമാത്രം. ഇങ്ങനെ ശരീരം ബലം ക്ഷയിച്ചിരിക്കുമ്പോൾ ആണ് നിപപോലുള്ള കോറോണപോലുള്ള വൈറസ് ശത്രുവായി വരുന്നതും ശരീരത്തെ ആക്രമിക്കുന്നതും. പോഷകമില്ലാതെ ശക്തി ക്ഷയിച്ച ശരീരത്തിൻറെ കാവൽക്കാർ നിഷ്ക്രീയരായി നോക്കിനിൽക്കയും രോഗാണുക്കൾ ശരീരത്തെ കീഴ്പെടുത്തുകയും ചെയ്യും.

അല്പമെങ്കിലും ശേഷിയുണ്ടെങ്കിൽ അകത്തുകടന്നതിനെ തുരത്താൻ ശരീരം തന്നെ പ്രവർത്തിച്ചു തുടങ്ങുമ്പോഴാണ് പനി പോലെയുള്ള symptoms ഉണ്ടാകുന്നതു. നാം അപ്പോൾത്തന്നെ മുംബൈ കലാപത്തിൽ explosives ഉപയോഗിച്ചപോലെ ആന്റിബയോട്ടിക് പോലുള്ള എന്തേലും മരുന്ന് കഴിക്കയും രോഗാണുക്കളും ശരീരത്തിലെ ജീവാണുക്കളും ഒരുപോലെ നശിക്കയും ചെയ്യും. ഇങ്ങനെചെയ്യുമ്പോൾ ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി വളരെയേറെ നശിക്കയും ശരീരം ലഹരിക്ക് അടിമപ്പെടുന്നപോലെ മരുന്നുകൾക്ക് അടിമപ്പെടുകയും ചെയ്യും.

ഇവിടെയാണ് ആയുർവേദ നാച്ചുറോപ്പതി ചികിത്സകൾക്ക് പ്രാധാന്യം ഏറുന്നത്. ഈ ചികിത്സയുടെ പ്രത്യേകത എന്തെന്നാൽ നൽകപ്പെടുന്നത് artificial ആയ മരുന്നുകൾ അല്ല, മറിച്ചു എന്താണോ ശരീരത്തിന് കുറവുള്ള പോഷകങ്ങൾ അത് നൽകിയും ഒപ്പം ശരീരത്തിൻറെ തകർച്ചയെ പുനർജീവിപ്പിക്കാനുള്ള കാര്യങ്ങളുമാണ്. അതുകൊണ്ടാണ് ഈ ചികിത്സാരീതിക്കു വളരെയേറെ സമയം ആവശ്യമായി വരുന്നതും അല്പം ചിലവേറുന്നതും. എന്താണോ ശരീരത്തിൽ നശീകരണം സംഭവിച്ചത് അത് തിരികെ restore ചെയ്യുക പെട്ടെന്ന് സംഭവിക്കുന്ന കാര്യമല്ല. 

ഇന്ന് ഒരു പനിവന്നാൽ ഒരു ജലദോഷം വന്നാൽ ഉടനെ അതിനെ suppress ചെയ്യാനുള്ള മരുന്ന് ഒന്നുകിൽ നാംതന്നെ കഴിക്കും അല്ലങ്കിൽ പോയി മേടിക്കും. പനിയും ജലദോഷവും എന്നത് ശരീരത്തിലെ പട്ടാളക്കാർ പുറത്തുനിന്നുള്ള അണുക്കളോടു പോരാടുമ്പോൾ ഉണ്ടാകുന്ന ശരീരത്തിൻറെ അവസ്ഥ ഒന്നുമാത്രമാണ്. മരുന്ന് കഴിക്കുമ്പോൾ സംഭവിക്കുന്നത് ശരീരത്തിൻറെ പട്ടാളവും രോഗാണുവും ഒരുമിച്ചു നശിക്കയും ശരീരം കൂടുതൽ ക്ഷീണിക്കയും ചെയ്യും. അതുകൊണ്ടാണ്  മരുന്ന് കഴിക്കുമ്പോൾ തലക്കു മന്ദതയും ഉറക്കക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്നത്. എന്നാൽ തുളസിയില ഇട്ടു ഒരു ചുക്ക് കാപ്പി കഴിച്ചാൽ ശരീരത്തിൻറെ പ്രതിരോധത്തെ നാം അനുകൂലികയും രോഗാണുക്കളെ പെട്ടെന്ന് തുരത്താൻ ശരീരത്തിൻറെ പട്ടാളക്കാരെ സഹായിക്കുകയും ആണ്.

അതുകൊണ്ടാണ് പഴയകാലത്തു ഒരു പഴമൊഴി ഉണ്ടായിരുന്നത് ജലദോഷമോ പനിയോ വന്നാൽ മരുന്ന് കഴിച്ചാൽ ഏഴുദിവസം കൊണ്ട് മാറും എന്നും, മരുന്ന് കഴിച്ചില്ലെങ്കിൽ ഒരാഴ്ചകൊണ്ടേ മാറുകയുള്ളൂ എന്നും! കാരണം പണ്ടുകാലത്തെ മരുന്നിനു നശീകരണ സ്വഭാവം ഇല്ലായിരുന്നു. പണ്ടുകാലത്ത് വൈദ്യം അറിയാവുന്ന ഒരാളെങ്കിലും കുടുംബത്തിൽ ഉണ്ടാകും അതിനാൽ ആശുപത്രികൾ വളരെ കുറവായിരുന്നു. ഇനി നമുക്ക് വേണ്ടതും അതുതന്നെ, ശരീരത്തെ നശിപ്പിക്കുന്ന വിഷം ഒഴിവാക്കി പഴമയിലേക്കു പ്രകൃതിയിലേക്ക് മടങ്ങിയാൽ ജീവിക്കുന്ന നാളത്രയും ആരോഗ്യമായി രോഗമില്ലാതെ മരുന്നില്ലാതെ ജീവിക്കാം. 

തീരുമാനം വ്യക്തിപരമാണ്, രോഗങ്ങളോടുകൂടെ മരുന്നുകളോടുകൂടെ ചത്ത് ചത്ത് ജീവിക്കാം, അല്ലങ്കിൽ നല്ല പോഷകം കഴിച്ചു പ്രകൃതിയോടിണങ്ങി ആരോഗ്യത്തോടും ജീവിക്കാം.

ആരോ പറഞ്ഞതു ഇപ്പോൾ ഓർക്കുന്നു, നിങ്ങൾ കേട്ടിട്ടില്ലങ്കിൽ എൻറെ വാക്കുകയായി കരുതുക - യഥാർത്ഥ ജീവിത വിജയം എന്നത് കടവും രോഗവും ഇല്ലാത്ത ഒരു ജീവിതം ആണ്. അങ്ങനെ കടവും രോഗവും ഇല്ലാതെ ജീവിക്കുന്ന ഒരുവനാണ് ഉത്തമനായ യഥാർഥ മനുഷ്യൻ!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.