Popular in Articles

Know Benefits Of Gayatri Mantra


image

Regular chanting of Gayatri Mantra improves concentration and learning it is known for removing toxins from the body

ഗായത്രി മന്ത്രം

ഓം ഭൂര്‍ഭുവ: സ്വ:

തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ ന: പ്രചോദയാത്

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം.

സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാതാണ് പ്രാര്‍ത്ഥനയുടെ സാരം. 'ഗായന്തം ത്രായതേ ഇതി ഗായത്രി' അതായത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് ഗായത്രി എന്നാണ് അർത്ഥം.

ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂഃ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീ

വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികളും നേടിത്തരുമെന്നാണ്.  അഷ്ടസിദ്ധികൾ എന്നുപറയുന്നത് അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ്.

അണിമ അതായത് ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവ്

മഹിമ അതായത് ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവ്

ലഘിമ അതായത് ഭാരമില്ലാത്തവനായി മാറാനുള്ള കഴിവ്

ഗരിമ അതായത് ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവ്

ഈശിത്വം അതായത് ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവ്

വശിത്വം അതായത് എല്ലാവരേയും വശീകരിക്കാനുള്ള കഴിവ്

പ്രാപ്തി അതായത് മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ കഴിയാത്ത വസ്തുക്കളെ സ്പര്‍ശിക്കാന്‍ ഉള്ള കഴിവ്

പ്രകാശ്യം അതായത് ഭൂമിയുടെ ഉള്ളിലേക്ക് അന്തര്‍ന്താനം ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ പുറത്തേക്കുവരാനും ഉള്ള കഴിവ്

ഗായത്രീമന്ത്ര ജപഫലം

ഗായത്രിമന്ത്രം ജപിക്കുന്ന എണ്ണത്തിനനുസരിച്ച് വ്യത്യയസ്ത ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. നിഷ്‌കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നുവെന്നാണ് വിശ്വാസം.

1008 ചുവന്ന മലര്‍കൊണ്ട് ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തുമെന്നാണ്. 

അതുപോലെ 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ പാപങ്ങളും ഒഴിയും. 

ഇനി ദിവസവും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കും. 

ഇത് രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധിയും,

നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും.

അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം.

ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്മലോകവാസം ലഭിക്കും.

ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം എന്നൊക്കെയാണ് വിശ്വാസം.

 

 

Team

Life Giving News