Popular in Articles

Lessons to Study from Corona


image

കോറോണയിലൂടെ നമുക്ക് പഠിക്കാം ചില പാഠങ്ങൾ ...

കലാപങ്ങൾ വന്നു, ഭീകരാക്രമണങ്ങൾ വന്നു, യുദ്ധങ്ങൾ വന്നു, പരക്കെ പീഡനങ്ങൾ വന്നു, കൊല്ലും കൊലയും ഏറിവന്നു, നിപ വന്നു, വെള്ളപൊക്കം വന്നു, ഉരുൾ പൊട്ടൽ വന്നു, ദാ ഇപ്പോൾ കോറോണ വൈറസ് വന്നു ...

കോറോണ വൈറസ് നമ്മെ ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ...

കോറോണോയുടെ മുന്നിൽ  #Technology ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു  
കോറോണോയുടെ മുന്നിൽ #medicine കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു
കോറോണോയുടെ മുന്നിൽ #cash കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു
കോറോണോയുടെ മുന്നിൽ #position കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു
കോറോണോയുടെ മുന്നിൽ #education കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു
കോറോണോയുടെ മുന്നിൽ #vaccination കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു
കോറോണോയുടെ മുന്നിൽ #self-will കൊണ്ട് ഒന്നും ചെയ്യാൻ പറ്റാതെ പകച്ചുനിന്നു

ഇപ്പോൾ ചെയ്യാൻ പറ്റുന്നത്, ചെയ്തുകൊണ്ടിരിക്കുന്നത് വിശ്വാസത്തോടെയുള്ള ചില മുൻകരുതലുകൾ മാത്രം. ഇനി അഥവാ വൈറസ് നമ്മുടെ മുൻകരുതലുകൾ ഭേദിച്ചുകൊണ്ട് പടർന്നാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് ആധികാരികമായി ഒന്നും പറയാനുമാകില്ല.

എന്താണ് ഈ ആവർത്തിച്ച് ആവർത്തിച്ച് വരുന്ന നശീകരണ പ്രവർത്തനങ്ങളിലൂടെ നാം മനസിലാക്കേണ്ടത്? ഓരോ സംഭവങ്ങളിലും ഒളിഞ്ഞിരിക്കുന്ന പാഠങ്ങൾ പഠിച്ചില്ലെങ്കിൽ അളവും തോതും ഇനിയും ഇതുപോലുള്ള പല പരീക്ഷണങ്ങളുടെ കൂടി വന്നാലോ?

ഇത് കേരളത്തിൻറെ മാത്രം പ്രശ്നമല്ല, ഇൻഡ്യയുടെ മാത്രം പ്രശ്നവുമല്ല, സർവ്വ മാനവരാശിയുടെയും നിലനില്പിന്റെ പ്രശ്നമാണ്.

അങ്ങനെയെങ്കിൽ എന്തോ ഒന്ന് മനുഷ്യൻ ചിന്തിക്കേണ്ടതിന്റെ, ചിന്തിച്ചു മാനസിലാക്കേണ്ടതിന്റെ, മനസിലാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യത ഉണ്ടെന്നു പ്രകൃതി നമ്മോടു പറയാൻ ആഗ്രഹിക്കുന്നു എന്ന് ഈ സംഭവ പരമ്പരകളിലൂടെ വളരെ ഗൗരവത്തോടെ മനസിലാക്കുക.

എൻറെ വ്യക്തിപരമായ വീക്ഷണങ്ങൾ ഞാൻ പറയാം...

1. മനുഷ്യൻ ജാതി മത രാഷ്ട്രീയ സാമുദായിക വർണ്ണ വിവേചനമില്ലാതെ, ഓരോ നശീകരണ പ്രവർത്തനങ്ങൾക്കും എതിരെ ഒറ്റകെട്ടായി നില്കുന്നപോലെ... ഇനിയും അങ്ങനെ ഒറ്റകെട്ടായി തുടരാൻ  മറ്റൊരു വലിയ നശീകരണം വരുന്നതുവരെ കാത്തുനിൽക്കാതെ നാം തന്നെ കെട്ടിപ്പൊക്കിയ ജാതി മത രാഷ്ട്രീയ സാമുദായിക വർണ്ണ വിവേചന മതിൽക്കെട്ടുകൾ എല്ലാം പൊളിച്ചുമാറ്റി ഒത്തൊരുമയിൽ വരണം എന്നതാണ്. കൊറോണ ഇതിലേക്കായുള്ള വ്യക്തമായ ഒരിക്കൽകൂടെയുള്ള മുന്നറിയിപ്പാണ്, താക്കീതാണ്!

2. സ്വാർഥരായ മത്സരികളായ സങ്കുചിത ചിന്താഗതിയുള്ള  അഹങ്കാരികളായ മനുഷ്യൻ ശീതീകരിച്ച ചില്ലുകൊട്ടാരങ്ങളിൽ നിന്നും അണുകുടുംബവ്യവസ്ഥയിൽനിന്നും വിട്ടിറങ്ങി, പരസ്പരം സഹകരണത്തോടെ ഒത്തൊരുമയോടെ പങ്കുവച്ചും സന്തോഷിച്ചും ആർത്തും പാടിയും ഓരോ ദിവസവും ഉത്സവമായി ജീവിക്കാനുള്ള ഒരു സാമൂഹിക ജീവിയണ് മനുഷ്യനെന്ന തിരിച്ചറിവിലേക്ക് വരാനുള്ള സമയം അതിക്രമിച്ചു. ഇല്ലങ്കിൽ ഇങ്ങനെയുള്ള നശീകരണ പ്രവർത്തനത്തിലൂടെ പ്രകൃതന്നെ അതിനുള്ള വഴി ഒരുക്കി നൽകും എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്, താക്കീതാണ്!

3. മനുഷ്യൻറെ സകല ശാരീരിക ആവശ്യത്തിനും പ്രകൃതിയിൽത്തന്നെ പാർശ്വഫലങ്ങളില്ലാത്ത സ്വാഭാവിക ചികിത്സയുണ്ട് എന്ന് പുരാണങ്ങളും ഇതിഹാസങ്ങളും വളരെ ആചാര്യന്മാരും വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിരിക്കുന്നു. naturopathy and Ayurveda experts ൻറെ സഹായത്തോടെ മൺമറഞ്ഞുപോയ അത്തരം ചികിത്സാരീതികൾ പൂർവ്വാധികം ശക്തിയോടെ മനുഷ്യ നന്മയ്ക്കായി തിരികെ കൊണ്ടു വരേണ്ടതിൻറെ ആവശ്യകത ഇന്ന് ഏറെയാണ്. Instant healing എന്ന ഇന്നത്തെ ചികിത്സ സമ്പ്രദായം മനുഷ്യനെ കൊല്ലാകൊല ചെയ്യുകയാണ് എന്ന് തിരിച്ചറിഞ്ഞില്ലങ്കിൽ ചത്ത് ജീവിക്കേണ്ട ഗതികേടിൽ തുടരേണ്ടിവരും. 

4. വിശപ്പിനായി എന്തേലും വായ്ക്ക് രുചിയായി കഴിക്കണം അതും വിശക്കുമ്പോൾ ആ instant ൽ രുചിയുള്ളതു തന്നെ വേണം എന്നുള്ള തരത്തിലാണ് മനുഷ്യൻ ഇന്ന് മുന്നേറുന്നത്. അതുകൊണ്ടുതന്നെ കൂണുപോലെ മുളക്കുന്ന fast food counters, തട്ടിക്കൂട്ട് രുചിഭേദങ്ങളുടെ കലവറശാലകൾ  ഇന്ന് ഏറെ ആണ്. വിശപ്പിൻറെ ശമനത്തിനായി കഴിക്കുന്ന junk നെ ആണ് ഇന്ന് നാം ആഹാരം എന്ന പേരിൽ വിളിക്കുന്നത്. എന്തിനാണ് ആഹാരം? എന്താണ് ആഹാരം? എന്ന് ആറിലും ഏഴിലും പഠിക്കുന്ന കുട്ടികളുടെ പാഠപുസ്തകം എടുത്തു സർവ്വജനത്തിനും compulsory special tuition classes കൊണ്ടുക്കേണ്ട സമയവും അതിക്രമിച്ചു. ഇന്നത്തെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ മറ്റൊരു വെല്ലുവിളി ആഹാരം എന്ന പേരിൽ നാം കഴിക്കുന്ന വിഷം ആണ്. ഇന്ന് മരുന്നു കമ്പനികൾ കൊഴുക്കാനുള്ള മറ്റൊരുകാരണം ഇങ്ങനെയുള്ള ആഹാരത്തിലൂടെ മനുഷ്യനിൽ പ്രവേശിക്കുന്ന ചികിൽസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളെ ചികിൽസിക്കാൻ പറ്റും എന്നുപറഞ്ഞു എന്തേലും മരുന്നുകൾ നൽകി കോടികൾ കൊയ്യാം എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ് എന്നത് നാം അറിയാതെ പോകരുത്.

5. ആഹാരം പോലെ ഏറ്റവും പ്രാധാന്യമുള്ള മറ്റൊന്നാണ് വ്യക്തി ശുചിത്വത്തിനു ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ. ഇന്ന് വിപണനത്തിൽ ഉള്ള ഏറിയ പങ്കു ഉൽപന്നങ്ങളും ഉപയോഗ്യ യോഗ്യമല്ലാത്ത രാസവസ്തുക്കളാൽ നിർമ്മിതമായവയാണ് എന്ന് ഉൽപ്പന്നത്തിന്റെ ingredients ൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്ക് അതിൻറെ അറിവില്ലാത്തതിനാൽ കബളിപ്പിക്കപ്പെടുന്നു. ഉദാഹരണം: അളവിൽ കൂടുതൽ മാരകവിഷമുള്ള toothpaste ഉപയോഗിച്ചാണ് സ്ഥിരം പല്ലു വൃത്തിയാക്കുന്നത് എങ്കിൽ പല്ലിനു മാത്രമല്ല കേടു, അത് ആമാശയത്തിലൂടെ ആന്തരിക അവയങ്ങളെ പ്രതികൂലമായി ബാധിക്കയും രോഗമായി മാറുകയും ചെയ്യും. ഇതുതന്നെയാണ് സോപ്പ്, ഷാംപു, പൌഡർ തുടങ്ങി എല്ലാ ഉൽപന്നങ്ങളുടെയും അവസ്ഥ.

6. ഭൂമിയിലെ സർവ്വ ജീവജാലങ്ങളും പ്രകൃതിയെ സംരക്ഷണം ചെയ്കയും സന്തുലിതാവസ്ഥ നിലനിറുത്തുകയും ചെയ്യുമ്പോൾ മനുഷ്യൻ മാത്രമാണ് സർവ്വ മേഖലയിലും പ്രകൃതിയെ ദ്രോഹിക്കുന്നത്. മറ്റുള്ള ജീവജാലങ്ങളെക്കാൾ സംസ്കാരവും അറിവും ഉണ്ടെന്നു അവകാശപ്പെടുന്ന മനുഷ്യൻ മറ്റുള്ള മനുഷ്യരുടെയോ വരും തലമുറയുടെയോ ഭാവി നോക്കാതെ പ്രകൃതിയെ പല വിധത്തിൽ സ്വകാര്യതയ്ക്ക് വേണ്ടി നശിപ്പിക്കുന്നു ചൂഷണം ചെയുന്നു. പ്രകൃതി നിലനില്പിനായി ശക്തിയായി പ്രതികരിക്കും, അത് പലപ്പോഴും മനുഷ്യന് താങ്ങാൻ പറ്റാവുന്നതിലും അപ്പുറത്താവും.


8  മനുഷ്യന്റെ responsibility ഇനിയെങ്കിലും തിരിച്ചറിയുക. മതവിശ്വാസങ്ങൾക്കു അപ്പുറത്തു മനുഷ്യന് ദൈവത്തോടും, മനുഷ്യന് മനുഷ്യനോടും, മനുഷ്യന് പ്രകൃതിയോടും ഉള്ള ഉത്തരവാദിത്വത്തെ കുറിച്ച് ബോധമുള്ളവനാകുക. അതിലുപരി സ്വയം ആരോഗ്യത്തെകുറിച്ചും ശരീരത്തെക്കുറിച്ചും അടിച്ചേൽപ്പിക്കപ്പെടുന്ന പൊള്ളത്തരത്തിനപ്പുറത്തുള്ള സത്യത്തെ കണ്ടെത്തി സംരക്ഷിക്കുക! എല്ലാമനുഷ്യനും ദൈവം വിവേചന ബുദ്ധി ആവശ്യത്തിലധികം നൽകിയിട്ടുള്ളത് പ്രയോജനകരമായി ഉപയോഗിക്കുക. 

NB: നായ വയറിനു പ്രശനം ഉണ്ടാകുമ്പോൾ സ്വയം ചികഞ്ഞു കണ്ടെത്തുന്ന ചില പുൽച്ചെടികൾ കഴിക്കുന്നത് കണ്ടിട്ടുണ്ടോ? ഏതു course പഠിച്ചിട്ടാണ് നായക്ക് ഈ അറിവ് കിട്ടിയത്? സ്വയം സംരക്ഷണം സ്വയം ചെയ്യേണ്ടതാണ്, അടിച്ചേല്പിക്കപ്പെടേണ്ട ഒന്നല്ല എന്ന് നായ പഠിപ്പിക്കുന്നു. പക്ഷികൾ മനോഹരമായി Eco-friendly ആയി കൂടുകൂട്ടുന്നതു ആരോ ഉണ്ടാക്കിയെടുത്ത ഒരു architecture course പഠിച്ചിട്ടല്ല എന്ന് പക്ഷികളും പറയുന്നു. 

മനുഷ്യൻ ഒഴികെ മറ്റെല്ലാജന്തുക്കളും തങ്ങളുടെ സൃഷ്ടിപരമായ ജന്മസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് സ്വയവും മറ്റുള്ള ജീവജാലങ്ങൾക്കും പ്രകൃതിക്കും ഗുണകരമായി ഉപകാരം ചെയ്തു ജീവിക്കുന്നു. സംസ്കാര പരിഷ്കാര സമ്പന്നൻ എന്ന് സ്വയം മുദ്രകുത്തിയ മനുഷ്യൻ ഇന്ന് അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് ജീവജാലങ്ങൾക്കും പ്രകൃതിയ്ക്കും സ്വയവും സർവത്ര ദോഷം മാത്രം.  

മനുഷ്യൻ വളർത്തന്ന മൃഗങ്ങളും പക്ഷികളും അല്ലാതെ മറ്റൊരു ജന്തുക്കളും രോഗം വന്നു ചത്തതായി എൻ്റെ പരിമിതമായ അറിവിൽ കേട്ടിട്ടില്ല. അപ്പോൾ രോഗം വരാൻ കാരണം എന്താന്ന് തുറന്നു പറയേണ്ടതില്ലല്ലോ!

നമുക്ക് ചിന്തിക്കാം... ഇപ്പോൾ വേറെ ഒന്നും ചെയ്യാതെ വീട്ടിൽ ഇരുന്നു കൂലങ്കഷമായി ചിന്തിക്കാൻ ഏറെ സമയം ഉണ്ടല്ലോ! ഒരുപക്ഷെ ഈ ചിന്തയിൽ നിന്നുണ്ടാകുന്ന ചില തിരിച്ചറിവുകളായിരിക്കും ഈ കൊറോണ വൈറസിന്റെ പിന്നിലെ ദൗത്യം ...

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.