Popular in Articles

Man you are not a Hanuman


image

മനുഷ്യാ നീ  ശാരീരിക വികാസം പ്രാപിച്ച ഹനുമാനല്ല, 

ഓരോ കാലഘട്ടത്തിലും പ്രകൃതിയിൽ നടക്കുന്ന ഓരോ കാര്യത്തിനു പിന്നിലും ഓരോ കാരണവും ഓരോ ഉദ്ദേശവും ഉണ്ട്. പരിണാമ സിദ്ധാന്തം വളരെ ശരിയാണ്, അതിനു കരണഭൂതൻ ദൈവം തന്നെയാണ്. കുരങ്ങിന്റെ ശരീരത്തിൽ നിന്നും മനുഷ്യന്റെ ശരീരം ഉണ്ടായി എന്നല്ല, കുരങ്ങിന്റെ ചിന്താഗതിയിൽ നിന്നും ഇന്നത്തെ പുരോഗനാത്മകമായ മനുഷ്യ ചിന്താഗതി ഉണ്ടായി എന്നതാണ് പരിണാമം കൊണ്ട് ഉദ്ദേശിക്കുന്നതു. വീണ്ടും കുരങ്ങിന്റെ ചിന്തഗതിയിലേക്കു മനുഷ്യൻ തിരികെ പോകുമ്പോൾ ആണ് പ്രകൃതി വീണ്ടും മനുഷ്യ മനസിൻറെ പരിണാമത്തിനായി ചില കാര്യങ്ങൾ ചെയ്യുന്നത്.

എന്താണ് കുരങ്ങിന്റെ ചിന്താഗതിയെന്നു ചിലകാര്യങ്ങളിലൂടെ നോക്കാം.

മനുഷ്യൻറെ ആചാരാനുഷ്ടാനങ്ങൾ വഴിയാണ് ദൈവത്തിൻറെ നിലനിൽപ് എന്നും മനുഷ്യൻ ദൈവത്തിനായി പലതും ചെയ്തില്ലകിൽ ദൈവത്തിനു നിലനിൽക്കാൻ പറ്റില്ല എന്നതരത്തിലുള്ള ചിന്തയാണ് കുരങ്ങിന്റെ ചിന്ത. വിപുലമാകേണ്ടിയിരിക്കുന്ന മാനുഷിക ചിന്ത എന്തെന്നാൽ - ദൈവം മനുഷ്യനിലൂടെയല്ല, മനുഷ്യൻ ദൈവത്തിലൂടെയാണ് നിലനിൽക്കുന്നത് എന്ന സത്യം തിരിച്ചറിയുക എന്നതാണ്.

ചില ദിവസങ്ങളിൽ, മാസങ്ങളിൽ അല്ലങ്കിൽ വർഷം തോറും മനുഷ്യൻ നൽകുന്ന നിവേദ്യങ്ങളും കാഴ്ചകളും കാണിക്കയും വഴിപാടും തുലാഭാരവും കൊണ്ടാണ് ദൈവം ജീവിക്കുന്നത് എന്ന കുരങ്ങിന്റെ ചിന്ത പരിണമിച്ചു; ദൈവത്താൽ നൽകപ്പെടുന്ന നന്മകൾ കൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന നന്ദിയുള്ള മാനുഷിക ചിന്ത ഉയർന്നുവരണം.

ദൈവത്തിനു വേണ്ടി നേരുന്ന നേർച്ചയുടെ വലിപ്പവും വിലയും കണ്ടിട്ട് അതനുസരിച്ചാണ് ദൈവം മനുഷ്യനെ അനുഗ്രഹിക്കുന്നത് എന്നതു കുരങ്ങിന്റെ ചിന്താഗതി. ദൈവത്തിനു ആരോടും മുഖപക്ഷം ഇല്ലന്നും സകല മനുഷ്യരെയും ജാതിമത വേർതിരിവുകൾ ഇല്ലാതെ ദൈവം സ്നേഹിക്കുന്നു എന്നും, ഒപ്പം സകലർക്കും ഒരുപോലെ ദൈവം എല്ലാം നൽകുന്നു എന്നുമുള്ളതാണ് ഉയർന്ന മാനുഷിക ചിന്താഗതി.

ജാതിമത ഭേദമെന്യേ എല്ലാവർക്കും ദൈവം സൂര്യൻറെ വെളിച്ചവും ചൂടും നൽകുന്നു, വായു നൽകുന്നു, ജലം നൽകുന്നു, മഴ നൽകുന്നു, പ്രകൃതിയെ നൽകുന്നു ... എന്നാൽ നൽകപ്പെടുന്ന അനുഗ്രഹങ്ങൾ മനുഷ്യൻ പരസ്പരം പങ്കുവയ്ക്കാതെ താൻമാത്രം സ്വാർഥമായി സ്വായത്തമാക്കുന്നു. നിസ്സഹായരായ ഒരു കൂട്ടത്തെ ഒറ്റപ്പെടുത്തുന്നു, എന്നിട്ടു സാമൂഹിക സേവനം എന്ന പേരിൽ കണ്ണിൽ പൊടിയിടുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു.

കുരങ്ങിന്റെ ചിന്താഗതി - സ്വന്തം മൂത്രം കൊണ്ട് അതിർവരമ്പുകൾ സൃഷ്ടിച്ചു മറ്റുള്ള കൂട്ടരേ മാറ്റി നിറുത്തുന്നപോലെ ദൈവത്തിൻറെ പേരിൽ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളും ഉണ്ടാക്കി വേർപാടിൻറെ അതിർവരമ്പുകൾ തീർത്തു മൃഗാതുല്യരായി ജീവിക്കുന്നു. പുരോഗനാത്മകമായ മനുഷ്യ ചിന്താഗതി എന്തെന്നാൽ ജാതിമത ഭേദമെന്യ സകല മനുഷ്യരും ദൈവത്തിൽ നിന്നും ഉണ്ടായവരാണ് എന്നും, സകലരുടെയും ഉള്ളിൽ ഇരിക്കുന്ന ദൈവത്തിൻറെ അംശം ഒന്നുതന്നെയെന്നും തിരിച്ചറിഞ്ഞു പരസ്പരം സ്നേഹിച്ചും നന്മചെയ്തും മുന്നോട്ടു പോകുക എന്നതാണ്.

അരയിൽ ചരടുകെട്ടി കുരങ്ങിനെക്കൊണ്ട് കോപ്രായങ്ങൾ കാണിക്കുന്നപോലെ ചില മതവക്താക്കൾ ദൈവത്തിൻറെ പേരിൽ മനുഷ്യരെക്കൊണ്ട് കോപ്രായങ്ങൾ കാണിക്കുമ്പോൾ മനുഷ്യാ നീ കുരങ്ങനല്ല പരിഷ്കാരിയായ മനുഷ്യ സ്വഭാവമുള്ള ദൈവീകത്വമുള്ള ഒരു വ്യക്തിത്വമാണ് എന്ന് പറഞ്ഞുതരികയാണ് പ്രകൃതിയും കണ്ണിനുപോലും കാണാത്ത വൈറസുകളും.

കുടത്തിലെ കപ്പലണ്ടി കൈക്കുള്ളിൽ മുറുക്കെ പിടിച്ചിട്ടു കൈത്തിരികെ എടുക്കാൻ പാടുപെടുന്ന കുരങ്ങിന്റെ മനോഭാവമാണ് പലപ്പോഴും പണഭ്രാന്തന്മാരായ മനുഷ്യന്. നിപയെയോ കോറോണയെയോ കാണുമ്പോൾ ആണ് കയ്യിൽ മുറുക്കിപിടിച്ച പണത്തിനു ഒന്നും ചെയ്യാൻ സാധികാത്ത വെറും പേപ്പർ കഷണങ്ങൾ ആണെന്ന മാനുഷിക ബോധം ഉണ്ടാകുന്നത്.

തടി കഷ്ണത്തിൻറെ ഇടയിൽ വച്ചിരുന്ന ആപ്പ് ഊരിയെടുത്തു ഞാൻ വലിയ ടെക്നോളജികൾ കൈവശപ്പെടുത്തി എന്ന് സ്വയം അഹങ്കരിച്ചു അട്ടഹസിക്കുന്ന കുരങ്ങിൻറെ ഗതി മനസ്സിലാകണം എങ്കിൽ  ഒരു നിപ ഒരു കൊറോണ വന്നാലെ സ്വന്തം വാൽ ഊരിയെടുക്കാൻ പറ്റാതെ തടിക്കിടയിൽ ആയ അവസ്ഥ. തിരിച്ചരികയുള്ളു.

വാലിൽ തറച്ച മുള്ളു സ്വന്തം കൈകൊണ്ടു പതിയെ ഊരിമാറ്റുന്നതിനു പകരം, ചെറിയൊരു മുള്ളെടുക്കാൻ കണ്ടവൻറെ കയ്യിലെ വലിയ കത്തി (അലോപ്പതി) മോഹിച്ചു, വാൽ സ്വയം ഏല്പിച്ചു അവസാനം അതെ കത്തികൊണ്ട് വാൽ മുഴുവനായും മുറിയപെട്ട കുരങ്ങിൻറെ അവസ്ഥയായിലാണ് മനുഷ്യൻ ഇന്ന്.

കൃഷ്ണനെപോലെ ബുദ്ധനെപ്പോലെ നാരായണഗുരുവിനെ സ്വാമി വിവേകാന്ദനെ പോലെ ചിലമനുഷ്യരെ ദൈവം കാലാകാലങ്ങളിൽ എഴുന്നേല്പിക്കും കുരങ്ങിൻറെ ചിന്താഗതിയിൽ നിന്ന് മനുഷ്യനെ മനുഷ്യനായി കാണുന്ന മേൽത്തരമായ ചിന്തയിലേക്ക് കൊണ്ടുവരാൻ. എന്നാൽ മനുഷ്യൻ അത്തരത്തിലുള്ള ദൈവീക അവതാരങ്ങൾക്കു ദൈവപരിവേഷം നൽകി ആരാധിക്കുന്നതിനപ്പുറത്തു ദൈവം അവരിലൂടെ കൊണ്ടുവരാൻ ആഗ്രഹിച്ച കാര്യത്തിലേക്കു മനുഷ്യൻ എത്തപെടാത്തതുകൊണ്ടാണ്, പ്രകൃതിയിലൂടെ നിപയിലൂടെ കോറോണയിലൂടെ ചിലപ്പോൾ ദൈവം മനുഷ്യരിലേക്ക് ചില ആശയങ്ങൾ കൈമാറാൻ ശ്രമിക്കുന്നത്.

മനുഷ്യാ നീ  ശാരീരിക വികാസം പ്രാപിച്ച ഹനുമാനല്ല, ദൈവത്താൽ പരിഷ്‌കാരവും പരിണാമവും പ്രാപിച്ച ദൈവതുല്യനായ വ്യക്തിത്വമുള്ള മനുഷ്യനാണ് നീ... അപരിഷ്‌കൃത ലോകത്തിലേക്കു വീണ്ടും അധഃപതിക്കാതെ പരിഷ്കാരിയായി, പ്രാപിച്ച പരിഷ്കാരത്തിനൊത്തു ഉയർന്ന ചിന്തയോടെ മുന്നോട്ടു പോകൂ...

ഇനിയും കരൾ മരത്തിലാണ് എന്നുപറഞ്ഞു മുതലയെ പറ്റിക്കാൻ നോക്കിയാൽ മുതല പറയും, ഞാൻ ലോകചർച്ചാവിഷയമായ ഒരു കേരളീയനാ (മല്ലുവാ) മോനെ, നിന്റെ പഞ്ചാബി-സിക്ക് അടവൊന്നും ഇനി വേണ്ടാന്ന്!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.