Popular in Articles

Mexican Mint (Coleus Aromaticus)


image

ജലദോഷത്തിലും സൈന സൈറ്റിസിലും പനിക്കൂർക്കയില

മുൻവിധികളാണ് നമ്മളെ പലരേയും ഒട്ടൊക്കെ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്ന് തോനുന്നു!

ഇത്രയും വലിയ അസുഖം വരുമ്പോഴും, മുറ്റത്ത് നിൽക്കുന്ന ചെടിയുടെ ഇലയിലും തണ്ടിലും വേരിലും ഔഷധം തിരയുന്ന പ്രാകൃതരാണ് ആയുർവേദക്കാർ എന്നു പോലും വിചാരിക്കുന്നവരുണ്ട്..!

വലിയ രോഗത്തിന് ഇനിയും കണ്ടെത്താത്ത ഒരു വലിയ അദ്ഭുത മരുന്ന് കാത്തു കാത്തിരിക്കുന്നവരാണ് കൂടുതലും..!

എന്നാൽ സത്യം നേരെ തിരിച്ചാണ്. ഈ ചെറിയ ഇലകളിലും വള്ളികളിലും ഒക്കെയാണ് പ്രകൃതി അതിൻ്റെ ഔഷധ വീര്യത്തെ സംഗ്രഹിച്ചു വച്ചിരിക്കുന്നത്.

വിനയത്തോടെ പ്രകൃതിയെ നോക്കാൻ കഴിഞ്ഞാൽ, ആ ഔഷധത്തെയും  നമുക്ക് തൊട്ടെടുക്കാനാവും..!

വീട്ടു മുറ്റങ്ങളിലും തൊടിയിലും ഒരായുസ്സിൻ്റെ മൃതസഞ്ജീവനിയുമായി നമ്മളെ കാത്തു വച്ച എത്രയോ ഔഷധച്ചെടികളുണ്ട്..!

ഗൃഹവൈദ്യത്തിലും ആയുർവേദത്തിലും സവിശേഷ സ്ഥാനമുള്ള അത്തരമൊരു കുഞ്ഞു ചെടിയുണ്ട് - പനിക്കൂർക്ക..!

ഒരു തലമുറയുടെ ജ്വര ശാന്തമായ ഗൃഹാതുര ഓർമകളിൽ ഒരു പക്ഷേ അതിപ്പോഴും പൂവിട്ടു നിൽക്കുന്നുണ്ടാവണം...!

coleus aromaticus എന്ന കഞ്ഞിക്കൂർക്ക/ പനിക്കൂർക്ക, പച്ച നിറത്തിൽ ഉള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധവുമായി അതിപ്പോഴും നമ്മുടെ വീട്ടുമുറ്റത്ത് ഉണ്ടാകാം.

ആയുർവേദ ഭാഷയിൽ തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം..!

കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് ഇതിലെ പ്രധാന രാസഘടകം..!

ഇലയും തണ്ടുമാണ് ഇതിൻ്റെ പ്രധാനഭാഗം. കുട്ടികൾക്ക്  രോഗങ്ങൾ വരുമ്പോൾ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഒരു കുഞ്ഞൻ ഔഷധം കൂടിയാണ് പനിക്കൂർക്ക.

പനി, ജലദോഷം, ചുമ, ശ്വാസം മുട്ട് എന്നിവ ഉള്ളപ്പോൾ, ഇതിൻ്റെ വാട്ടിയ നീര്, തേൻ ചേർത്തോ, കൽക്കണ്ടം ചേർത്തോ നൽകുന്നത് പെട്ടെന്ന് തന്നെ ഫലം തരും.

Respiratory infection പ്രതിരോധിക്കുന്നതിനായി immunity കുറഞ്ഞ കുട്ടികൾക്ക് ഇത് തുടർച്ചയായി നൽകാറുണ്ട്..
മുതിർന്നവർക്കും നല്ലതാണ്.

ജലദോഷത്തിലും സൈന സൈറ്റിസിലും പനിക്കൂർക്കയില ഇട്ട് തന്നെ ആവി പിടിക്കാം..!

കുട്ടികളിലെ, ഛർദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തിൽ തിളപ്പിച്ചോ
മോര് കാച്ചിയോ കൊടുക്കുന്നത് സദ്യ ഫലദായകമാണ്.

പഴയ കോളറക്കാലത്ത് ഇതിൻ്റെ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഏറെ സഹായകമായിരുന്നുവത്രേ..!

ഇത് നല്ല ഒരു മൂത്ര വിരേചകമാണ് (Diuretic) അത് കൊണ്ടു തന്നെ മൂത്രാശയ അണു ബാധകളിലും നീർക്കെട്ടിലും ഗുണപ്രദം.

കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്നങ്ങൾക്കും ഉള്ള ഒരു Home Remedy കൂടിയാണിത്.

ഉത്കണ്ഠ, മാനസിക പിരിമുറക്കം എന്നിവയിലും പനിക്കൂർക്കയിലക്ക് പ്രഭാവമുണ്ട്.

നേത്ര രോഗങ്ങളിലും ഏറെ ഉപയോഗങ്ങൾ ഉണ്ട്.

കൃമി രോഗത്തിന് ഇതുകൊണ്ടുള്ള നല്ല ഒരു പ്രയോഗം പറയാം. ത്രിഫല ചൂർണം കലക്കിയ
വെള്ളത്തിൽ ഇതിൻ്റെ ഇലകൾ അരച്ചത് ചേർത്ത് കഴിക്കുന്നത് worms നെ നശിപ്പിക്കും..

Research ലേക്ക് വന്നാൽ ഒരു പാട് ഗവേഷണ പഠനങ്ങൾ ഈ സസ്യത്തിന് മേൽ നടന്നു കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും മികച്ച ഒരു anti biotic ആണ് പനിക്കൂർക്ക. 

Proteus mirabilis, E. Coli, Staphylo Coccus, entero cocus, Klebsiella, തുടങ്ങിയ ഒട്ടേറെ ബാക്റ്റീരിയകളിൽ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇതേ anti bacterial സ്വഭാവം തന്നെയാണ് കുട്ടികളിലെ chest infection നു കളിൽ ഇത് ഗുണകരമാവാൻ കാരണവും.

സാധാരണ ആയുർവേദ ഔഷധങ്ങൾക്കൊപ്പം ഇതു കൂടെ ചേരുന്നതോടെ  രോഗ ശമനം വേഗത്തിലാവും.

candida, aspergillus niger തുടങ്ങി ഒട്ടേറെ Fungal infection നുകളിലും ഫലപ്രദം എന്ന് പഠനങ്ങൾ ഉണ്ട്..

വെള്ള പോക്ക് പോലുള്ള രോഗാവസ്ഥകളിലും Neisseria gonorhoe എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന
sexually transmitted ആയ   ഗൊണോറിയ രോഗത്തിലും ഉള്ള efficacy തെളിയിക്കപ്പെട്ടിട്ടുണ്ട്.

മൂത്രാശയ അണുബാധകളിലും, (Research article - പ്രതിമ& പാണ്ഡ്യൻ) സാൽമ്മാണെല്ല ടൈഫി
എന്ന typhoid ബാക്റ്റീരിയയിലും പല വിധ വൈറൽ രോഗങ്ങളിലും പനിക്കൂർക്ക മികച്ചതെന്ന് പഠനങ്ങൾ..!

നല്ല പോഷകമൂല്യവും ഈ ഇലക്കുണ്ട്. പ്രതിരോധ ശേഷി കൂട്ടാൻ കടലമാവിൽ ഇതിൻ്റെ ഇലകൾ മുക്കി ബജി ഉണ്ടാക്കാം..!

ഉഴുന്നുവടയിലും ചേർക്കാം. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്.
ഈ ഇലയും ഏലക്കയും ഗ്രാമ്പുവും ചേർത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് ആക്കി തേൻ ചേർത്ത് കഴിക്കാം.

മുൻ വിധികൾ വിടാം. നമുക്ക് രോഗം വരുത്താൻ സൂക്ഷ്മ രൂപീ ആയ ഒരു വൈറസിന് കഴിയുന്നതു പോലെ,
രോഗ ശമനം വരുത്താൻ അത്രയാരും ശ്രദ്ധിക്കാത്ത ഈ കുഞ്ഞൻ ഔഷധങ്ങൾക്കും ആകും.

പ്രകൃതിയുടെ കരുതൽ നാമറിയാതെ പോകരുത്...!

Dr Shabu

Medical officer
District Ayurveda hospital, Palakkad