Popular in Articles

National Education Policy 2020The National Education Policy 2020 (NEP 2020), which was approved by the Union Cabinet of India on 29 July 2020

ഒട്ടേറെ പരിഷ്ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2020-ലെ പുതിയ വിദ്യാഭ്യാസനയം തീർച്ചയായും ഇന്ത്യൻ വിദ്യാഭ്യാസചരിത്രത്തിലെ നാഴികക്കല്ലാണ്

വിദ്യാഭ്യാസ സംവിധാനത്തെ ആകമാനം പുനഃക്രമീകരിക്കുകയും പുനർവിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യേണ്ടത് ഏറ്റവും ആവശ്യമായ ഒരു ഘട്ടത്തിലാണ് പുതിയ വിദ്യാഭ്യാസനയം എത്തുന്നത്

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.

ഊർജസ്വലരായ വിജ്ഞാനസമൂഹമാക്കി ഇന്ത്യൻ ജനതയെ മാറ്റിയെടുക്കാൻ പ്രാപ്തിയുള്ള, സമഗ്രവും വിദ്യാർഥികേന്ദ്രിതവും വഴക്കമുള്ളതുമായ ഒരു സംവിധാനത്തിനാണ് നയം ഊന്നൽനൽകുന്നത്. ആയതിനാൽ ഭാരതത്തിന്റെ ഭാവി പടുത്തുയർത്താൻ ഈ വിദ്യാഭ്യാസ നയം വലിയ പങ്കുവഹിക്കുമെന്ന് തീർച്ച

ഇന്ത്യയുടെ അഭിമാനവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പംതന്നെ ലോകത്താകമാനമുള്ള പഠനരീതിയിലെ മികച്ച ആശയങ്ങളും പ്രയോഗങ്ങളും കൊണ്ടുവരാനും ഈ നയത്തിലൂടെ സാധിക്കുന്നുണ്ട്. ഒരേസമയം ആഗോളതലത്തിലുള്ളതും ഭാരതീയവുമായ കാഴ്ചപ്പാടാണ് ഇത് മുന്നോട്ടുവെക്കുന്നത്.

ധാർമികതയുടെയും മാനുഷിക, ഭരണഘടനാ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നയം ഇന്ത്യയെ ബഹുദൂരം മുന്നോട്ടുനയിക്കും.

സിലബസിന്റെ ഭാരംകുറയ്ക്കൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതിപഠനം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് നയം പ്രധാനമായും ഊന്നൽ നൽകുക

എല്ലാ സ്കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമമായിരിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 വ്യക്തമാക്കുന്നു. എൻ‌ഇ‌പി 2020 പ്രകാരം സെക്കൻഡറി സ്കൂൾ തലം മുതൽ വിദേശഭാഷകളും എല്ലാ ക്ലാസുകളിലും സംസ്‌കൃതവും പഠനഭാഷയായി തെരഞ്ഞെടുക്കാൻ അവസരമുണ്ടാകണം. അതേസമയം ഒരു വിദ്യാർത്ഥിക്കും ഒരു ഭാഷയും പഠിക്കാനായി അടിച്ചേൽപ്പിക്കാൻ പാടില്ല

വിദ്യാഭ്യാസമേഖലയിൽ മൂന്നു പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന പരിഷ്ക്കരണത്തിൽ മൂന്നിനും 18 നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണമാണുള്ളത്.

കുട്ടികളുടെ സമഗ്രവികസനത്തിന് പോഷകാഹാരത്തിന്റെ പ്രാധാന്യവും പുതിയ നയം തിരിച്ചറിയുന്നുണ്ട്. മികച്ച പഠനഫലങ്ങൾ കൈവരിക്കാൻ കുട്ടികളെ സഹായിക്കുന്നതിന് പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനുപുറമേ ഊർജംനൽകുന്ന പ്രഭാതഭക്ഷണത്തിനുള്ള വ്യവസ്ഥയും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലേക്കു മാറ്റും. അതിൽ 12 വർഷത്തെ സ്കൂളും മൂന്നുവർഷം അംഗൻവാടി അല്ലെങ്കിൽ പ്രീ-സ്കൂളും ഉൾപ്പെടുന്നു.

ഒരു അടിസ്ഥാന ഘട്ടം (3 മുതൽ 8 വയസ്സ് വരെ),
മൂന്ന് വർഷം പ്രീ-പ്രൈമറി (8 മുതൽ 11 വയസ്സ് വരെ),
ഒരു തയ്യാറെടുപ്പ് ഘട്ടം (11 മുതൽ 14 വയസ്സ് വരെ),
സെക്കൻഡറി ഘട്ടം (14 മുതൽ 18 വയസ്സ് വരെ).


പരിഷ്കരിച്ച ഘടന “മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ളവരെ സ്കൂൾ പാഠ്യപദ്ധതി പ്രകാരം മാനസിക വികാസത്തിനുള്ള നിർണായക ഘട്ടമായി മാറ്റും” എന്നാണ് സർക്കാർ പറയുന്നത്.

എല്ലാ ക്ലാസുകളിലും വാർഷിക പരീക്ഷ നടത്തുന്ന സമ്പ്രദായം നിർത്തും. ഇതിനുപകരം 3, 5, 8 ക്ലാസുകളിൽ മാത്രമായിരിക്കും പരീക്ഷ.

കോളേജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. തുടര്‍ന്ന് സ്വയംഭരണാവകാശം നല്‍കുന്നതിന് ഘട്ടംതിരിച്ചുള്ള സംവിധാനമുണ്ടാകും

ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) രൂപീകരിക്കും

Team

Life Giving News