Popular in Articles

New Earth and New Heavenപുതു വാനവും പുതു ഭൂമിയും അതാണോ നാമിനി കാണാൻ പോകുന്നത്?

മാനവരാശി കോറോണയെ ഭയാനകമായ മുഖം കണ്ടു പേടിച്ചും പേടിപ്പിച്ചും വീടിനു അകത്തായതോടെ കൊറോണയുടെ നല്ല വശം ആസ്വദിക്കാനായി പ്രകൃതി തുടങ്ങി. ഇപ്പോൾ ശരിക്കും ഒന്ന് വീക്ഷിച്ചാൽ മനുഷ്യൻ പ്രകൃതിയോട് കാട്ടികൊണ്ടിരുന്ന ക്രൂരത മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നാൽ ഇപ്പോൾ പ്രകൃതി ചെയ്യുന്നതോ ഇനിയും മനുഷ്യന് എത്രയോ നൂറ്റാണ്ടുകൾ ആരോഗ്യമായി ജീവിക്കാൻ വേണ്ടി തന്നെത്തന്നെ മനുഷ്യനുവേണ്ടി ക്രമീകരിക്കുന്ന സമയമാണിത്. 

എൻറെ പരിമിതമായ ബുദ്ധിയിൽ ചിലകാര്യങ്ങൾ നിങ്ങൾക്കു ചിന്തിക്കാനായി പറയട്ടെ - 

ചില റിപ്പോർട്ടുകൾ വായിച്ചതിൽ നിന്നും മനസിലാകുന്നത് ഭൂമിയുടെ ഓസോൺ പാളികൾ വിള്ളലുകൾ നികന്നു പൂർവ്വ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നതാണ്. അങ്ങനെയെങ്കിൽ ഇനിയും അടുത്ത കുറെയേറെ തലമുറകൾക്കു ആരോഗ്യമായി ജീവിക്കാനുള്ള നല്ലൊരു സ്ഥിതിവിശേഷം ഭൂമി ഈ കാലയളവിൽ തന്നേ കൈവരിക്കുന്നു എന്നാണതിന്റെ അർധം.

മറ്റൊന്ന് പ്രകൃതിയിലെ വിഷവാതകങ്ങൾ ശമിച്ചിട്ടു ഭൂമിയിലെ വായു ശുദ്ധമായിക്കൊണ്ടിരിക്കുന്നു. അമിതമായ pollution ഫാക്ടറികളും വാഹനങ്ങളുടെ ഓട്ടവും നിലച്ചതോടെ വളരെയേറെ മാറിക്കൊണ്ടിരിക്കുന്നു. ഇനിയും ആഴ്ചകൾ ഈ സ്ഥിതിവിശേഷം തുടരും എന്നതിനാൽ പൂർണ്ണമായും ഭൂമിയിലെ വായുമണ്ഡലം ശുദ്ധമായി കഴിയും.

അമിതോപയോഗത്താൽ മലിനമായികൊണ്ടിരുന്ന ഭൂമിയിലെ ജലാശയങ്ങൾ എല്ലാം തെളിയുകയും ശുദ്ധമാകയും ചെയ്യുന്നു. മത്സ്യബന്ധനവും നിരോധിച്ചതോടെ കടലുകളും ശാന്തമാക്കാൻ തുടങ്ങി.ജലാശയങ്ങളിലെ സന്തുലിതാവസ്ഥ ദിവസങ്ങൾകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ മെച്ചപ്പെടും.

പക്ഷിപ്പനിയുടെ ഭീക്ഷണികൂടെ ഉണ്ടായതിനാൽ ഇപ്പോൾ പക്ഷി മൃഗാതികൾ അടക്കം എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ സ്വയരമായി വിരഹിക്കുന്നു. മനുഷ്യൻ ഒരുതരത്തിലും ശല്യം ചെയ്യാതെവണ്ണം അകത്തിരിക്കുന്നു എന്ന് ഉറപ്പുള്ളതുകൊണ്ടു അവ സ്വാതന്ത്ര്യത്തോടെ പ്രകൃതിയെ അതിൻറെ പൂർവ്വ സ്ഥിതിയിൽ പരിണാമം നടത്താനായി സഹായിക്കുന്നു.

കാടുകളും പുൽമേടുകളും ജലാശയങ്ങളും പർവ്വതനിരകളുമൊക്കെ മനുഷ്യൻറെ ക്രൂരതയുടെ മുഖത്തുനിന്നും ചൂഷണത്തിന്റെ വക്കിൽനിന്നും മുക്തിനേടിയിരിക്കുന്നു. പലപ്പോഴും മനുഷ്യൻ ഇന്ന് കുഞ്ഞുങ്ങളോട് കാണിക്കുന്നതിനേക്കാൾ ഭയാനകമായ പീഡനമാണ് പ്രകൃതിയോട് ചെയ്തു കൊണ്ടിരുന്നത്. പർവ്വതനിരകൾ ഇടിച്ചും ജലാശയങ്ങൾ നികത്തിയും കാടു നശിപ്പിച്ചും കെട്ടിപൊക്കികൊണ്ടിരുന്ന അശാസ്ത്രീയമായ കാര്യങ്ങൾക്കു താൽക്കാലികമായെങ്കിലും ശമനം വന്നിരിക്കുന്നു.

പള്ളിയുടെ പേരിലും അമ്പലത്തിൻറെ പേരിലും ദൈവത്തെ ഉദ്ധരിക്കാനെന്ന പേരിൽ നടത്തിക്കൊണ്ടിരുന്ന സർവ്വ അനാചാരങ്ങളും ദുഷ്കർമ്മങ്ങളും നിലച്ചതോടെ ശബ്ദ മലിനീകരണവും പാടെ നിന്നു. ദൈവത്തിൻറെ പേരിൽ ഇന്നയോളം ചെയ്തുകൂട്ടിയ ഒട്ടുമിക്ക കാര്യങ്ങളും അർത്ഥസൂന്യമായ കർമ്മങ്ങളായിരുന്നു എന്ന് പ്രകൃതിതന്നെ പരിഷ്‌കാരിയെന്നു സ്വയം കരുതിയ എന്നാൽ ശരിക്കും പ്രാകൃത സ്വഭാവമുള്ള മനുഷ്യന് കാട്ടിത്തന്നു. 

രാഷ്ട്രീയത്തിന്റേയും സമുദായത്തിന്റെയും പേരിൽ ജാഥാ നടത്തിയവരെയും പന്തൽ ഇട്ടു അനിശ്ചിതകാല സമരം ചെയ്തവരെയും ഒന്നും ഇപ്പോൾ കാണാൻകൂടെയില്ല. അവരിലൂടെ ഉണ്ടായ പ്രകൃതി ദോഷങ്ങളും പാടെ നിന്നപ്പോൾ അത്തരത്തിലും പ്രകൃതി സ്വാതന്ത്ര്യം അനുഭവിക്കുന്നു. എന്തിനധികം ആംബുലൻസിന്റെ ശബ്‍ദംപോലും കേൾക്കാനില്ല.

എല്ലാത്തിലും വലുത് പെരുകികൊണ്ടിരുന്ന അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങളുടെ കൂമ്പാരം ഇപ്പോൾ ഉണ്ടാകുന്നില്ല എന്നതാണ്. പ്രകൃതിയ്ക്ക് അതിപ്പോൾ വലിയൊരു ആശ്വാസം തന്നെയാണ്. 

ഇങ്ങനെ ഇന്നയോളം പ്രകൃതി മനുഷ്യനിൽ നിന്നും അനുഭവിച്ച ക്രൂരതകൾക്ക് ഒരു ഇടവേള എങ്കിലും അറുതി വന്നിരിക്കുന്നു. ശരിക്കും ബൈബിളിൽ ഒരു കാര്യം ഇങ്ങനെ പറയുന്നുണ്ട് പുതിയ ഭൂമി പുതിയ ആകാശം. ഇന്നത്തെ ഈ അവസ്ഥ കാണുമ്പോൾ ശരിക്കും അതാണോ ഇപ്പോൾ സംഭവിക്കുന്നത് എന്ന് ആശ്ചര്യം തോന്നുമാറ് കാര്യങ്ങൾ പ്രകൃതി ഒരുക്കുന്നു.

അതുപോലെ മറ്റൊന്ന് മനുഷ്യർ ശരിക്കും മനം തിരിഞ്ഞു വരാനായി പ്രകൃതി പ്രാർത്ഥിക്കുന്നു എന്നും പരാമർശിച്ചിരുന്നു, അങ്ങനെയെങ്കിൽ ഇപ്പോൾ ദൈവത്തിൻറെ തന്നെ സൃഷ്ടിയായ പ്രകൃതിയുടെ പ്രാർത്ഥനക്കുള്ള മറുപടി കൊടുക്കുന്ന സമയമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന്; സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്; സംഭവിക്കാൻ പോകുന്നതും നല്ലതിന്. ഇനിയും ഒരായിരം തലമുറകൾക്കു ജീവിക്കാനായി പ്രകൃതി തന്നെത്തന്നെ ശക്തമായി പുനർസൃഷ്ടി നടത്തട്ടെ, നമുക്ക് കാത്തിരിക്കാം!
 

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.