Popular in Articles

Penetrated Thoracic Wound


image

Thoracentesis is a procedure in which a needle is inserted into the pleural space between the lungs and the chest wall. This procedure is done to remove excess fluid, known as a pleural effusion, from the pleural space to help you

പുതിയ ശസ്ത്രക്രിയാ ഭേദഗതി നിയമത്തിൽ പറയാൻ ഉള്ളത്..

കടുത്ത ചുമയും ശ്വാസതടസവും കിതപ്പും നെഞ്ചുവേദനയുമൊക്കെയായി ഒരു രോഗ ഒ.പി യിൽ വന്നിരുന്നു... 'ചെയിൻ സ്മോക്കർ' ആയതു കൊണ്ടു തന്നെ സ്കാൻ ചെയ്യാൻ എഴുതി കൊടുത്തു... Pleural effusion ആണ്..!

ശ്വാസകോശ ആവരണ കലകൾക്കിടയിൽ (pleura) fluid നിറയുന്ന അവസ്ഥ...

കാൻസർ മുതൽ അണുബാധ വരെയുള്ള വിവിധ കാരണങ്ങളുടെ മൂർഛയാൽ സംഭവിക്കാവുന്ന കൃച്ഛ്റ സാധ്യമായ ഒരു  രോഗമാണിത്..!

Pleural fluid ന്റെ അളവ് കൂടുതൽ ആയിരുന്നതിനാൽ, 'Thoracentesis' വഴി ഈ fluid നെ ചോർത്തിക്കളയലാണ് 
പ്രധാന ചികിത്സ...!

മറ്റ് വഴികളൊന്നുമില്ലാത്തതിനാൽ, ആധുനിക വൈദ്യത്തിലേക്ക് അയ്യപ്പനെ ഞാൻ refer ചെയ്തു..

അല്ലെങ്കിലും, ഇത്തരം ആധുനിക ചികിത്സാ സങ്കേതങ്ങൾ ആയുർവേദക്കാർക്ക് ഉപയോഗിക്കാൻ  പാടില്ലെന്ന 'അയിത്തവും' മേൽ ജാതിക്കാരുടെ' തിട്ടൂരവും എക്കാലവും നിലവിൽ ഉണ്ടായിരുന്നുവല്ലോ...! 

അയാൾ പോയി കഴഞ്ഞും, ചിന്തകൾ ചാറി ചാറി നിന്നതു മുഴുവൻ thoracostomy അല്ലെങ്കിൽ Pleural tap എന്നറിയപ്പെടുന്ന Procedure ന്റെ ചരിത്ര പരിസരങ്ങളിലേക്കാണ്...

ചരിത്രത്തിലേക്കുള്ള  പിൻ നടത്തം, ചിലപ്പോൾ  വൈദ്യ രംഗത്തും ഒരാവശ്യമാണ്... വൈദ്യത്തിൽ,
ഒരു നവോത്ഥാനത്തിനുള്ള മണ്ണ്, ഒരു പക്ഷേ അവിടെ നിന്ന് വാരിയെടുക്കാൻ കഴിഞ്ഞേക്കും...!

460- 370 BC ക്കും ഇടയിൽ, ആധുനിക വൈദ്യ പിതാവായ ഹിപ്പോക്രാറ്റിസ് സസ്യ ഔഷധങ്ങളും ഫിസിയോ തെറാപ്പിയും കൂടാതെ, ഇത്തരം അസുഖങ്ങളിൽ ചിലത് ചെയ്തിരുന്നു...!

Chest ൽ പഴുപ്പ് നിറഞ്ഞ അവസ്ഥയിൽ, empyema വാരിയെല്ലിനിടയിൽ  പ്രത്യേക Scalpel കൊണ്ട് മുറിച്ച്, പഞ്ഞിയിൽ പൊതിഞ്ഞ Lancet blade, നഖത്തിന്റെ അളവിൽ വിടവിലൂടെ കയറ്റി പഴുപ്പ് ചോർത്തി കളഞ്ഞിരുന്നു... ഒരു ദിവസം ഒരിക്കൽ എന്ന രീതിയിൽ പത്തു  ദിവസം...
 
ഒടുവിൽ, ഇളം ചൂടുള്ള Wine ഉം എണ്ണയും ചേർത്ത മിശ്രിതം ടിൻ ട്യൂബിലൂടെ കയറ്റി വിട്ട്, പൂർണമായും പഴുപ്പ് ചോർത്തുന്ന രീതി....!

ശേഷവും, തുടർ നൂറ്റാണ്ടുകളിൽ പല രീതികൾ പലരും പ്രയോഗിച്ചു... 1395 ൽ, മധ്യകാല ഫ്രാൻസിലെ പ്രശസ്ത ഫിസിഷ്യനും സർജനും ആയ Guy - de - chauliac ന്റെ chirurgia magna എന്ന പുസ്തകത്തിലുമുണ്ട് സമാനമായ രീതികൾ...

നെഞ്ചിലേറ്റ മുറിവുകളിൽ (penetrated thoracic wound), tent ഉപയോഗിച്ച് രക്തവും ചലവും ചോർത്തി കളഞ്ഞ്, വൈനും തേനും  വെള്ളവും ചേർത്ത് നനച്ച്, നാലഞ്ച് ദിവസത്തിനുള്ളിൽ fluid മുഴുവൻ മാറ്റി, മുറിവ് Cotton വച്ച് ഡ്രസ് ചെയ്ത് ഉണക്കിയിരുന്ന വിവരണങ്ങൾ.....!

കാലം, 17-18 നൂറ്റാണ്ടുകളുടെ മധ്യത്തിലെത്തുമ്പോൾ, യുദ്ധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നെഞ്ചിലെ മുറിവിലൂടെ പഴുപ്പ് ഉറുഞ്ചിയെടുക്കുന്ന (Sucking) മിലിറ്ററി മെമ്പർമാരു കൂടിയായ ഡ്രമ്മർമാരും വ്യാപകമായിരുന്നുവത്രേ.!

എന്തായാലും, 1707 ൽ Dominique Anel ആണ്, ഉറുഞ്ചി എടുക്കുന്ന മനുഷ്യ ചുണ്ടുകൾക്ക് പകരം, പ്രിസ്റ്റൺ സിറിഞ്ചിൽ ഘടിപ്പിച്ച Silver tube ഉപയോഗിച്ച് തുടങ്ങിയത്... 'wound Sucking' അങ്ങിനെ, 'aspiration' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു... 

1875 ൽ Gothard Bulau, ഇത്തരം അവസ്ഥകളിൽ closed water Seal drain age, ഉപയോഗപ്പെടുത്തിയിരുന്നു...

Pleural space ലേക്ക് torcher കാനുല കൊണ്ട് കുത്തി, അറ്റത്ത് clamp ഉള്ള rubber Catheter കയറ്റുന്നു... Catheter ന്റെ ഒരറ്റം, Anti Septic  Solution  അടങ്ങിയ bottle ൽ താഴ്ത്തി, Siphon drain age apparatus ഉപയോഗിച്ച്, നെഞ്ചിൽ നിന്ന് പഴുപ്പും fluid ഉം ഒക്കെ ചോർത്തിയെടുക്കുന്നു..!

തുടർന്ന്, ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധകാലത്തുമൊക്കെ ഇത്തരം ചികിത്സകളിൽ ഒട്ടേറെ പരിഷ്ക്കാരങ്ങളുണ്ടായി...!

അതിനു ശേഷം, 1951 ൽ Maloney and grey എന്നിവരാണ്, thora costomy tube കൾ ആവിഷ്കരിച്ചതും, closed drainage technique കൾ പ്രചാരത്തിലാക്കിയതും...

1961 ൽ പ്ലാസ്റ്റിക് കൊണ്ടുള്ള Catheter, കണ്ടെത്തിയതോടെ ഇന്നു കാണുന്ന തരത്തിലുള്ള, thoracostomy device കളിലേക്കുള്ള വഴിത്തിരിവായി അതു മാറുകയായിരുന്നു...!

ചരിത്രത്തിനവസാനം... ഇന്ന് ഉപയോഗിക്കുന്ന plastic (vinyl/silastic) കൊണ്ടുള്ള thoracostomy tube കളിലേക്ക്... ഇതിൽ, ഇരുവശത്തും ഉള്ള  ദ്വാരങ്ങളിലൂടെ fluid, drain ചെയ്യാൻ കഴിയും... എത്ര ആഴത്തിൽ ഇറക്കി എന്നറിയാൻ, Centimeter ൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഏറ്റവും സുഖകരമായും ലളിതമായും ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധം ഒട്ടേറെ ഗുണങ്ങളോടെ വൈദ്യ ശാസ്ത്രത്തിന്റെ ഭാഗമായി, തുടർ പരിഷ്ക്കാരങ്ങൾക്ക് വിധേയമായി അത് മുന്നോട്ടു പോകുകയും ചെയ്യുകയാണ്...

Thoracostomy tube കളുടെ എഴുതപ്പെട്ട ചരിത്രാഖ്യായികളിൽ, എവിടേയും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആയുർവേദവും ഇത്തരം അവസ്ഥകളിൽ ഇങ്ങനെ ഉള്ളചികിത്സാ രീതികൾ ഉപയോഗപെടുത്തിയിരുന്നു എന്നുള്ളതാണ് സത്യം.

ശ്രീ ഗോവിന്ദ ദാസ് എഴുതിയ, ഭൈഷജ്യ രത്നാവലിയിൽ pleural effusion (ഉരസ് തോയാധികാരം) നെ കുറിച്ച്, ഒരധ്യായം തന്നെ ഉണ്ട്.... ഉരസ് തോയ രോഗത്തിനുള്ള കാരണങ്ങളും ലക്ഷണങ്ങളും ചികിത്സകളും വിവരിക്കുന്ന ഒരു ഭാഗമാണിത്...

പുനർനവയുടെ പ്രയോഗം... സുധാനിധി രസം എന്നിങ്ങനെ ഒട്ടേറെ ഔഷധ യോഗങ്ങളും ഇതിൽ പറയുന്നുണ്ട്... കൂട്ടത്തിൽ, ചികിത്സ കൊണ്ട് ശമിക്കാത്ത, pleural effusion നിൽ ശസ്ത്രക്രിയയും വിവരിക്കുന്നു...

''ശസ്ത്രക്രിയാ നിപുണൻ,  പാർശുകാസ്ഥിയുടെ (Rib) ഏഴിന്റെയും എട്ടിന്റെയും മദ്ധ്യത്തിലോ, എട്ടിന്റേയും ഒൻപതിന്റെയും മദ്ധ്യത്തിലോ, അഥവാ ഒൻപതിനേറെയും പത്തിന്റേയും മദ്ധ്യത്തിലോ, രോഗ സ്ഥാനം അനുസരിച്ച്, 'ത്രികൂർച്ചകം' എന്ന് സുശ്രുതനാൽ നിർമിച്ച ശസ്ത്രം ഉപയോഗിച്ച് പ്രവേശിപ്പിച്ച്, സമ്പൂർണമായും ജലത്തെ എടുത്തു കളയണം... കരൾ, പ്ലീഹ, ശ്വാസകോശം തുടങ്ങിയ ആന്തരിക അവയവങ്ങളിൽ ക്ഷതം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം''

ഇതിനു പുറമേ, ഇതിനുമെത്രയോ കാലങ്ങൾക്കു മുമ്പ് തന്നെയാണ്, സുശ്രുത സംഹിതയിൽ, Ascitis എന്ന 'ഉദര രോഗ' ചികിത്സ പറയുമ്പോൾ,  abdominal paracentesis എന്ന Procedure  നെ കുറിച്ച്  വിവരിക്കുന്നത്..! 

നിർഭാഗ്യ വശാൽ, പല കാരണങ്ങളാൽ ഇതിനെല്ലാം ഒരു തുടർച്ച ഉണ്ടായില്ല..!

കാലക്രമത്തിൽ,  ചെറുതും വലുതുമായ ഇത്തരം ചികിത്സാ സങ്കേതങ്ങൾ ആയുർവേദത്തിൽ നിന്നും പടിയിറങ്ങി...

ഇനി വേണ്ടത്, ആയുർവേദത്തിലൊരു നവോത്ഥാനമാണ്...

നഷ്ടപ്പെട്ടു പോയ ഉപകരണങ്ങളിൽ അധിഷ്ഠിതമായ, ശസ്ത്ര ക്രിയാ പാരമ്പര്യത്തിന് ഒരു തുടർച്ച ഉണ്ടാകേണ്ടതുണ്ട്.

സ്വത സിദ്ധമായ ദാർശനിക- ചികിത്സാ പദ്ധതികൾക്കൊപ്പവും, ഇത്തരത്തിലുള്ള ഉപകരണാധിഷ്ഠിതമായ ചികിത്സാ സങ്കേതങ്ങൾ ആയുർവേദത്തിന് ഇണങ്ങുമെന്നതിന് ചരിത്രം തന്നെയാണ് സാക്ഷി.

ഊർജ തന്ത്രം, രസതന്ത്രം, ജീവ ജാസ്ത്രം, bio medical engineering എന്നിവയുടെ വളർച്ചയും, അതിനുമുപരി മനുഷ്യരാശിയോടുള്ള നിസ്സീമമായ സ്നേഹം കൈ മുതലാക്കിയ നിസ്വാർത്ഥരായ അന്വേഷകരുടെ നൂറ്റാണ്ടുകളായുള്ള കണ്ടെത്തലുകളുമാണ്  ഇന്നത്തെ വൈദ്യ ശാസ്ത്ര പുരോഗതിക്ക് നിദാനം.

അത് ആരുടേയും കുത്തകയല്ല എന്ന സാമാന്യ ബോധമാണ് ഇനി  ഉണ്ടാകേണ്ടത്... മൗലികമായ പ്രാപഞ്ചിക വീക്ഷണങ്ങളും ചികിത്സാ രീതികളുമായി മുന്നോട്ടു പോകുമ്പോഴും, ഇടക്ക് വച്ച് മുറിഞ്ഞു പോയ കണ്ണികളെ ആയുർവേദത്തിൽ വിളക്കി ചേർക്കേണ്ടതുണ്ട്...

ആയുർവേദ ഡോക്ടർമാരെല്ലാം സർജൻമാരായി വരണം എന്നല്ല പറഞ്ഞു വരുന്നത്... പുതിയ നിയമത്തിൽ പോലും അതിന് അനുവാദവും ഇല്ല..! പകരം ശല്യം, ശാലാക്യം PG കഴിഞ്ഞവർക്കാണ് ശസ്ത്ര ക്രിയ അനുമതി..!

എങ്ങനെ നോക്കിയാലും, ശരിയായ ട്രെയിനിംഗിൻ്റെ പിന്തുണയോടെ, കുറച്ച് സർജൻമാർ എങ്കിലും ആയുർവേദത്തിലും ഉണ്ടാകേണ്ടത്, ആയുർവേദത്തിൻ്റെ തന്നെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്..!

അങ്ങനെ basic സർജറി പഠിച്ചിറങ്ങുന്ന  കുറച്ച് പേരുടെ ഒരു തലമുറ ഉണ്ടായാൽ, ആയുർവേദ സങ്കേതങ്ങളെ കൂടി സർജറികളിൽ ഉപയോഗപ്പെടുത്തിക്കൊണ് Parallel Surgical specialty കാലക്രമേണ രൂപപ്പെടുത്തി എടുക്കാൻ കഴിയും...

ആയുർവേദത്തിൻ്റെ സവിശേഷതകൾ കൂടി ഉൾപ്പെടുന്ന, സ്വതന്ത്ര നില നിൽപ്പുള്ള ഒരു പുതിയ 
ശല്യത്യന്തമാക്കി അതിനെ മാറ്റിയെടുക്കാനാണ് കഴിയേണ്ടത്...

ഇതിനുള്ള ശ്രമങ്ങൾ, എത്ര മാത്രം വേഗത്തിലാകുന്നുവോ, അത്രമാത്രം വേഗത്തിൽ ആയിരിക്കും  ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആയുർവേദത്തിന്റെ വളർച്ചയും വികാസവും...

Dr Shabu

Medical officer District Ayurveda hospital, Palakkad