Popular in Articles

Probiotics The Good and Helpful Bacteria


image

Probiotics are live bacteria and yeasts that are good for you, especially your digestive system. We usually think of these as germs that cause diseases.

രണ്ടു വർഷങ്ങൾക്ക് മുമ്പാണ്, ഇടക്കിടെ വയറു വേദനയും ഛർദ്ദിയും പനിയും ഒക്കെയായി ഒരു നാൽപത്തഞ്ചുകാരി ഒ.പി യിൽ വരാറുണ്ടായിരുന്നു..!

പിത്താശയത്തിലെ വിട്ടുമാറാത്ത അണുബാധയും വീക്കവുമായിരുന്നു അവരുടെ പ്രശ്നം... Recurrent cholecystitis എന്നാണതിൻ്റെ വൈദ്യ ഭാഷ...!

ആൻ്റി ബയോട്ടിക്കുകൾ ഇട തടവില്ലാതെ കഴിച്ചിട്ടും അസുഖം വിട്ടൊഴിഞ്ഞില്ല... തന്നെയുമല്ല, നിരന്തരമായ "ബാക്റ്റീരിയ വിരുദ്ധ യുദ്ധം" കാരണം അവരിൽ മറ്റു പല പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്തിരുന്നു..!

ദഹനപ്രശ്നങ്ങൾ കലശലായിത്തുടങ്ങി... ചില ദിവസങ്ങളിൽ വയറിളക്കമാണെങ്കിൽ മറ്റ് ചില ദിവസങ്ങളിൽ 
അവർക്ക് മലബന്ധമായിരുന്നു പ്രശ്നം..!

മറ്റ് വഴികളെല്ലാം അടഞ്ഞതിനാൽ, സർജറി ചെയ്യാനുള്ള  അവരുടെ ഡോക്ടറുടെ നിർദ്ദേശം കൂടി ആയപ്പോഴേക്കും അവർ ശരിക്കും നിരാശയിൽ ആയിരുന്നു...

എന്തായാലും, മറ്റൊന്നും നോക്കാതെ antibiotic കൾ എല്ലാം നിർത്തി... ദഹന പ്രശ്നങ്ങൾക്കുള്ള ചികിത്സയാണ് ആദ്യം ചെയ്തത്..!

പതിയെ ഛർദിയും അതിസാരവും ദഹന പ്രശ്നങ്ങളുമൊക്കെ കുറഞ്ഞു തുടങ്ങി..!

രണ്ടാം ഘട്ടത്തിൽ, പിത്താശയ വിദ്രധിക്കുള്ള ചികിത്സ കൂടി ചെയ്തപ്പോഴേക്കും ഇടക്കിടെ വരാറുണ്ടായിരുന്ന വയറ് വേദനയും പനിയുമൊക്കെ ശമിച്ചു തുടങ്ങി..!

അധികം വൈകാതെ തന്നെ, മരുന്നുകളെല്ലാം നിർത്തി... പഥ്യ ആഹാരങ്ങൾ കൊണ്ടു മാത്രം അവർ ആരോഗ്യ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു...

ആൻ്റിബയോട്ടിക്കുകൾ അണുബാധക്കുള്ള അവസാന ആയുധമല്ല എന്ന തിരിച്ചറിവിനൊപ്പം, അതുണ്ടാക്കുന്ന ദഹനേന്ദ്രിയ വ്യവസ്ഥയിലെ കെടുതികളെ പറ്റി  ശരിക്കു ബോധ്യമാവുന്നതും അന്നു മുതൽക്കാണ്..!

മനുഷ്യനും മുമ്പേ പിറവിയെടുത്തിട്ടുള്ള നമ്മുടെ പൂർവ്വികരാണ് സത്യത്തിൽ ബാക്റ്റീരിയകൾ..

ക്ഷീര പഥത്തിലെ നക്ഷത്രങ്ങളെ പോലെ, നിഗൂഢവും എണ്ണമറ്റതുമാണ് നമ്മുടെ കുടലിലെ bacterial flora കൾ പോലും..!

നല്ലതും ചീത്തയുമായ കുടലിലെ ഇത്തരം ബാക്റ്റീരിയൽ flora ക്കെതിരെ കൂടിയുള്ള ഇത്തരം അണു യുദ്ധങ്ങൾ, കാലഹരണപ്പെട്ടതാണെന്ന് ലോകം മനസിലാക്കിത്തുടങ്ങുകയാണ്..!

Gut microbes നെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ, ഒരു ശാസ്ത്ര ശാഖയായി തന്നെ വികസിച്ചു കഴിഞ്ഞിരിക്കുന്നു..

300 മുതൽ 500 സ്പീഷീസ് വരെയുള്ള ട്രില്യൻ ജീനുകൾ ഉള്ള ഒരു ജീവ വിസ്മയം ആണ് അന്നപഥത്തിൽ ഉള്ളത്..!

Gut flora, ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ഗുണപരമായ പ്രതിരോധ ശക്തി (immuno modulation) യെ കുറിച്ചും, ശാരീരിക മാനസിക സന്തുലനത്തെ കുറിച്ചും, ലോകം ഇപ്പോൾ ഏറെ മനസിലാക്കി കഴിഞ്ഞിട്ടുമുണ്ട്...

ഒരു കോഴ്സ് antibiotic എടുത്താൽ, കുറഞ്ഞത് അത് പത്തു ലക്ഷം അണുക്കളെ എങ്കിലും നശിപ്പിക്കും..!

നല്ലതും ചീത്തയുമായ bacteria കൾ എല്ലാം ഈ കൈവിട്ട യുദ്ധത്തിൽ നാമാവശേഷരാകും..!

അങ്ങനെ, അന്നപഥം പഴയ സ്ഥിതിയിലാവാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കും..!

നിരന്തരം antibiotic കഴിക്കുന്നവരിൽ, അന്നപഥത്തിലെ bacterial സന്തുലനം നഷ്ടപ്പെട്ട്, auto immune രോഗങ്ങളും എന്തിന് വിഷാദം വരെ സംഭവിക്കുന്നു എന്നുള്ള പഠനങ്ങളും ധാരാളം ഉണ്ട്..!

antibiotic നെ അപ്പാടെ തള്ളിപ്പറയുകയൊന്നുമല്ല ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.. അതുണ്ടാക്കിയ സദ്ഫലങ്ങളെ കാണാതിരിക്കുന്നുമില്ല...

അപ്പോഴും, anti biotic കൾക്കപ്പുറത്തേക്ക് വൈദ്യ ശാസ്ത്രം പരിണമിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം..

ഒരർത്ഥത്തിൽ, anti biotic നൊപ്പം നല്ല bacteria കളെ Supplement ചെയ്യുന്ന Probiotic എന്ന ആശയത്തിലേക്ക് പാശ്‌ചാത്യ ലോകം അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്നത് തന്നെ, Gut microbiolgy യിൽ നിന്നുള്ള ഈ പുതിയ അറിവടിത്തറയിൽ നിന്നു തന്നെയാണെന്ന് പറയേണ്ടി വരും..!

രോഗകാരിയായ അണുക്കളെ നശിപ്പിക്കുന്നതിനൊപ്പം, കുടലിലെ ബാക്റ്റീരിയൽ സന്തുലനത്തെ തകർക്കാതെ ക്രമീകരിക്കുന്ന ആയുർവേദ ഔഷധങ്ങൾക്കാണ് ഈ  മാറിയ വീക്ഷണത്തിൽ ഏറെ ചെയ്യാനാവുക എന്ന് തോനുന്നു...

ശരീരത്തിൻ്റെ ആന്തരിക സന്തുലനത്തെ തകർക്കാതെ, ചികിത്സയെ ഒരു അണു യുദ്ധമായി വിളംബരം ചെയ്യാതെ, രോഗം മാറ്റാൻ ആവുക എന്നത് തന്നെയാണ് വരും കാലങ്ങളിൽ നിർണ്ണായകമാവാൻ പോകുന്നത്..

ആയുർവേദത്തിന്, ഏറെ ഇടപെടാൻ ഉള്ള മേഖലയും ഒരു പക്ഷേ ഇതായിരിക്കും...

അങ്ങനെ നോക്കുമ്പോൾ, ആയുർവേദത്തിൻ്റെ അണുബാധ ചികിത്സാ സമീപനം, ഏറെ ചർച്ച ചെയ്യാൻ പോകുന്ന കാലമാണ് വരാൻ പോകുന്നത്..!

Dr Shabu

Medical officer
District Ayurveda hospital, Palakkad