Popular in Articles

Sankhupushpam: Butterfly Pea Flower


image

നമ്മുടെ ശരീര-മനസുകളെ ഇത്രയധികം സമീകരിക്കാൻ മറ്റേത് പുഷ്പത്തിനാകും?

പണ്ട്, സ്ക്കൂളിലേക്ക് പോകാൻ പാട വരമ്പിലൂടെ ഏറെ നടക്കണം... പാടം കഴിഞ്ഞ് ഇടവഴിയാണ്... ആ ഊടു വഴികളിലേക്ക് കയറുമ്പോഴാണ് വേലിപ്പടർപ്പിൽ കണ്ണെഴുതി നിൽക്കുന്ന നീല ശംഖു പുഷ്പങ്ങളെ അത്രയേറെ മനോഹരമായി കണ്ടിട്ടുള്ളത്..!

ഇന്ന് ആ ഇടവഴികളില്ല, വേലികളുമില്ല... ശംഖുപുഷ്പത്തിൻ്റെ നീലപ്പടർപ്പുകളും അപ്രത്യക്ഷമാവുകയാണ്.
ശംഖുപുഷ്പിയുടെ ഭംഗി, ഒരു പുഷ്പത്തിൽ മാത്രം ഒതുങ്ങുന്നതല്ല..!

നമ്മുടെ ശരീര- മനസുകളെ ഇത്രയധികം, സമീകരിക്കാൻ മറ്റേത് പുഷ്പത്തിനാകും.?

clitoria ternatea എന്ന് ലാറ്റിനിലും, butter fly Pea എന്ന് ഇംഗ്ലീഷിലും അറിയുന്ന ഔഷധം കൂടിയാണിത്. നീലയും വെള്ളയും പൂവുകൾ ഉള്ള രണ്ട് തരം ചെടികളുണ്ട്. പൂവ്, മാത്രമല്ല, വേരും ഇലകളും സമൂലമായും ഒക്കെ ഇതിനെ ഉപയോഗിക്കാം...

തിക്ത കഷായ രസവും ഉഷ്ണ വീര്യവും ഉള്ള ശംഖുപുഷ്പം, ആയുർവേദത്തിലെ പ്രധാനപ്പെട്ട രസായന ഔഷധമാണ്.

'മേധ്യ രസായനം' എന്ന വിഭാഗത്തിൽ ബുദ്ധി ശക്തിയും ധാരണാ ശക്തിയും കൂട്ടാൻ, രസായന വിധി പ്രകാരം, അരച്ച് (കൽക്കം പ്രയുഞ്ജീത ശംഖു പുഷ്പ്യാ...) കഴിക്കേണ്ട ദ്രവ്യം..!

'അസറ്റൈൽ കൊളീൻ' എന്ന neuro- transmitter പ്രകൃതി ദത്തമായി തന്നെ ഇതിൽ  ഉള്ളത് കൊണ്ട്, 
ബ്രെയിൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഇതിന് സവിശേഷ കഴിവുണ്ട്..!

വാർദ്ധക്യ സഹജമായ ഓർമ്മക്കുറവിൽ നല്ല പോലെ ഫലപ്രദമാണ്. ഇതിൻ്റെ പച്ച വേര് അരച്ച്,
വെണ്ണ ചേർത്ത് വെറും വയറിൽ കഴിക്കുന്നത് കൊണ്ട്, കുട്ടികളുടെ ധാരണാ ശക്തി മെച്ചപ്പെടുത്താൻ കഴിയും.

ഹോർമോൺ മെക്കാനിസം മെച്ചപ്പെടുത്തുന്നതിനാൽ, ഡിപ്രഷനും ഉത്കണ്ഠക്കും മനോ രോഗങ്ങൾക്കും പറ്റിയ നല്ലൊരു ഔഷധം കൂടിയാണിത്.

രക്തസമ്മർദ്ധം കുറക്കാനും നല്ല ഉറക്കത്തിനും സഹായിക്കും.

സ്ത്രീ ജനങ്ങളുടെ ശ്രദ്ധക്ക് - മുടി വളർച്ചക്കും നര പ്രതിരോധിക്കാനും സവിശേഷമായ കഴിവു കൂടി ശംഖു പുഷ്പത്തിനുണ്ട്..!

കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലത്.

Type 2 പ്രമേഹത്തിൽ, Sugar നില കുറക്കാൻ അതിലെ flavanoid കളാണ് സഹായിക്കുന്നത്..

നല്ലൊരു anti oxidant കൂടി ആയതിനാൽ, ചർമ കാന്തി ഉണ്ടാക്കും. അകാലകോശ വാർദ്ധക്യം തടയും.

Tri terpenoids, anthocyanin, Flavanol, glycosides, Cyclic peptides, cliotdes തുടങ്ങിയവ ആണ് active ingredients...
അതിൽ തന്നെ, antho cyanin ആണ് അതിൻ്റെ നീല നിറത്തിന് കാരണം.

ഇതിലെ പെപ്റ്റൈഡ്കൾ anti Cancer സ്വഭാവം ഉള്ളതിനാൽ, ക്യാൻസർ ചികിത്സയിലും ഡോക്ടർമാർ ഉപയോഗപ്പെടുത്താറുണ്ട്.

തലവേദനക്കും നല്ലതാണ്. സൈനസൈറ്റിസിൽ ഇതിൻ്റെ ഇലയും പൂവും ഇട്ട് ആവി പിടിക്കാം.

പൊതുവേ, ഗ്രീൻ ടീ ഒക്കെ ഗുണത്തിനേക്കാൾ ദോഷമാണ് ശരീരത്തിന് ചെയ്യാറുള്ളത്. അതിന് പകരം, ശംഖു പുഷ്പം കൊണ്ട് ചായ പോലെ ഉണ്ടാക്കാം. അതിന് Blue tea എന്ന ഓമനപ്പേരു തന്നെ ഉണ്ട്. അത്ര മനോഹരമായ നിറമാണ്.

എട്ടോ പത്തോ പൂവുകൾ ഇട്ട് തിളപ്പിച്ച് ആറി, അരിച്ച ശേഷം തേൻ ചേർത്ത് ആഴ്ചയിൽ രണ്ടു ദിവസം കഴിക്കാം.

നാരങ്ങാ നീര് ചേർത്താൽ, അസിഡിക് PH ലേക്ക് വരുന്നതിനാൽ പെട്ടെന്ന് തന്നെ ഇതിൻ്റെ നീല വർണം Purple നിറത്തിലേക്ക് മാറും..!

ശരീര- മനോ രോഗങ്ങളിൽ, അതിശയിക്കുന്ന പ്രഭാവം തന്നെ  ഇതിനുണ്ട്..!

മധുരമുള്ള ഒരു പാനകവും ഇത് വച്ച് ഉണ്ടാക്കാം... പഞ്ചസാരപ്പാനി തിളച്ചു വരുമ്പോൾ, അതിലേക്ക് പത്ത് പൂവിതൾ ഇട്ട് വാങ്ങി അടച്ച് വക്കുക. തണുത്താൽ, അരിച്ച് കഴിക്കാം... രാവിലെയോ രാത്രിയോ വെറും വയറ്റിലാണ്, ഇതു കഴിക്കേണ്ടത്. ഗ്രീഷ്മത്തിലെ ചൂടിൽ, ശരീര മനസ്താപങ്ങൾക്കുള്ള ഒരുഗ്രൻ പാനീയമാണിത്..

ഇനി മുതൽ, ശംഖുപുഷ്പത്തിനെ വിട്ടുമുറ്റത്തിലോ ബാൽക്കണിയിലോ പടർത്താം... ശരീര- മനോ
സ്വരൈക്യങ്ങളിൽ, നമുക്ക് കാവലായി ശംഖു പുഷ്പി പുഷ്പിക്കട്ടെ...

(ശംഖു പുഷ്പിയുടെ ഉള്ളിൽ കഴിക്കേണ്ട അളവ് പ്രധാനമായതിനാൽ, ചായ ഉണ്ടാക്കുമ്പോൾ പറഞ്ഞ പ്രകാരം മാത്രം പൂവ് എടുക്കണം)

Dr Shabu

Medical officer
District Ayurveda hospital, Palakkad