Popular in Articles

Surviving Marital Separation



Foolproof Secrets To Surviving A Painful Marriage Separation

ഞങ്ങളുടെ സ്നേഹം നഷ്ടപ്പെട്ടുപോയി എന്തുചെയ്യാനാകും

അസ്വസ്ഥതയും കലഹവും നിറഞ്ഞ ദിവസങ്ങൾ ...തമ്മിൽ സ്നേഹിക്കുവാൻ കഴിയുന്നില്ല, അന്യരെപ്പോലെ ജീവിക്കുന്നു 

വിവാഹത്തിൻറെ ആദ്യനാളുകളിൽ തീവ്രമായ ഊഷ്മളമായ സ്നേഹബന്ധം ഇന്ന് ചേതനയറ്റ പരസ്പരം സംസാരിക്കാത്ത അന്യരെപ്പോലെ ആയി തീർന്നു

വേർപിരിയുന്നതല്ലാതെ ഇങ്ങനെ ജീവിക്കുന്നതിൽ എന്ത് അർഥമാണുള്ളത്?

ഒട്ടുമിക്ക എല്ലാ ദമ്പതിക തകർച്ചക്കും കാരണം സ്നേഹമില്ലായ്മ ആണെന്നാണ് പൊതുവായ കണ്ടെത്തൽ. എന്നാൽ സ്നേഹം എന്തെന്ന് അറിയാത്തതാണ് മൂലകാരണം എന്നതാണ് വാസ്തവം

സ്നേഹം എന്താന്ന് എല്ലാവർക്കും നന്നായി അറിയാം എന്നാണ് ധാരണ, എന്നാൽ സ്നേഹം എന്തെന്ന് പലർക്കും അറിയില്ല.

 

എന്താണ് സ്നേഹം ?

സ്നേഹം ഒരു വികാരം അല്ല, ഒരു അവസ്ഥ അല്ല, മറിച്ചു സ്നേഹം എന്നത് ഒരു പ്രവർത്തി ആണ്!

നാം ചെയ്യുന്നത് എന്തോ, അതാണ് സ്നേഹം.

അതായതു ഉള്ളിൽ കരുണയും പുറമെ കരുതലും ഉള്ള പ്രവർത്തിയാണ് സ്നേഹം!

സ്നേഹം ക്ഷമിക്കുകയും ഉദാരത പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. അത് സഹായിക്കാനും അംഗീകരിക്കാനും കഴിവുള്ളതാണ്.

ഹൃദയവിശാലതയോടെ നന്ദിയുള്ള ഹൃദയത്തോടെ അംഗീകാരം നൽകുന്നതാണ് സ്നേഹം.

ഇതൊന്നും ഭാര്യക്കും ഭർത്താവിനും അറിയില്ലേ? അറിയില്ല എന്നതാണ് സത്യം!

സത്യത്തിൽ അനേകർ ധരിച്ചുവച്ചിരിക്കുന്നതു ഏതോ ഭൗതീക വസ്തുവിനെ പോലെ നഷ്ടപ്പെട്ട് പോകുന്നതാണ് സ്നേഹം എന്നാണ്.

അതുകൊണ്ടാണ് പലരും ഞങ്ങളുടെ സ്നേഹം നഷ്ടപ്പെട്ടുപോയി എന്ന് പറയുന്നതിന്റെ കാരണം.

സ്നേഹം ഒരുനാളും നഷ്ടപ്പെട്ടുപോകുന്നതല്ല. ആഗ്രഹിക്കുന്ന പക്ഷം എപ്പോൾ വേണം എങ്കിലും സ്നേഹം പ്രവർത്തന സജ്ജമാക്കാൻ കഴിയുന്ന പ്രവർത്തിയാണ്.

സ്നേഹം ഞാൻ ചെയ്യുന്ന പ്രവർത്തിയായതിനാൽ അത് എങ്ങനെയാവണം എന്താവണം എന്നത് എനിക്ക് സ്വയം തിരഞ്ഞെടുക്കാനാകും.

അതായതു സ്നേഹം പ്രവർത്തി ആയതിനാൽ നഷ്ടപ്പെടില്ല, മനഃപൂർവ്വം തിരഞ്ഞെടുത്തു പ്രവർത്തിക്കാതിരിക്കാം. അതായതു പ്രവർത്തി സ്വയം വേണ്ടാന്ന് വയ്ക്കുന്നു എന്നുമാത്രം!

സ്നേഹം എന്നത് ഒരു വികാരമല്ല.

സ്നേഹം എന്ന പ്രവർത്തി വെളിപ്പെടുമ്പോൾ മനസ്സിൽ ചില വികാരങ്ങൾ ഉടലെടുക്കുന്നു എന്നുമാത്രം

ദൈവം സ്നേഹം തന്നെ എന്ന് പറയുമ്പോൾ അവിടെ ഒരു വികാരം അല്ല, മറിച്ചു സ്‌നേഹത്തിൻറെ ഒരു പ്രവർത്തിയാണ് ദൈവത്തിൽ നിന്നും നാം അനുഭവിക്കുന്നത്

ഇതുപോലെ ഭാര്യാഭർതൃ ബന്ധത്തിൽ ഉള്ള പ്രവർത്തികളിലൂടെ ആണ് ആ സ്നേഹത്തെ നാം അനുഭവിച്ചറിഞ്ഞത് എന്ന് വ്യക്തം. അങ്ങനെയെങ്കിൽ വീണ്ടും നഷ്‌ടമായ പ്രവർത്തി തുടർന്നാൽ സ്നേഹം അനുവച്ചറിയാനാകും.

ചുരുക്കത്തിൽ പ്രവർത്തി ഉള്ളപ്പോൾ സ്നേഹം പ്രകടമാകുന്നു. പ്രവർത്തിയില്ലാത്തപ്പോൾ സ്നേഹം പ്രകടമാകുന്നില്ല. ഉദയവും അസ്തമനവും പ്രവർത്തിയെ ആസ്പദമാക്കിയാണെന്നു സാരം!

സ്നേഹത്തിൽ നിന്നല്ല പ്രവർത്തി, പ്രവർത്തിയിൽ നിന്നാണ് സ്നേഹം.

വിവാഹം കഴിക്കുമ്പോൾ മരണംവരെ പരസ്പരം സ്നേഹിക്കാം എന്ന് ഉടമ്പടിയെടുക്കുന്നു, എന്നാൽ 365 ദിവസവും ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല എന്നത് വാസ്തവമാണ്.

ഇപ്പോഴും സ്നേഹം പ്രകടിപ്പിക്കാൻ പറ്റില്ല, എന്നാൽ പരമാവധി പ്രവർത്തികളും വാക്കുകളും സ്നേഹം അനുഭവ വേദ്യമാക്കാൻ ഉതകുന്നതായി മാറ്റാം.

ഒരേ പ്രവർത്തിയിലൂടെ എപ്പോഴും സ്നേഹം പ്രകടിപ്പിക്കാൻ കഴിയണം എന്നില്ല. അത് ആവർത്തന വിരസത ഉണ്ടാക്കും. ആദ്യകാലങ്ങളിൽ ഉണ്ടായ intimacy പ്രവർത്തികൾ തന്നെ പില്കാലത്തും ഉണ്ടാവണം എന്ന പ്രതീക്ഷയാണ് പലർക്കും സ്‌നേഹത്തിന്റെ അളവുകോൽ.

എപ്പോഴും മനുഷ്യൻറെ വികാരങ്ങൾ ഒരുപോലെ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിലെ intimacy നിറഞ്ഞ പ്രവർത്തികൾ ആവില്ല പിൽക്കാലത്തു, അതുപോലെ പ്രതീക്ഷിക്കരുത്.

എല്ലാവർക്കും സാഹചര്യങ്ങൾ മൂലമുള്ള വികാരങ്ങൾ ഒരുപോലെ നിയന്ത്രിക്കാൻ സാധിക്കില്ല, അതുകൊണ്ടുതന്നെ പ്രവർത്തികളും. അതിനർത്ഥം സ്നേഹം നശിച്ചു നഷ്ടപ്പെട്ടു എന്നല്ല.

തുടക്കത്തിൽ പ്രവർത്തിയിലൂടെ പ്രകടങ്ങളിലൂടെ വെളിപ്പെട്ട സ്നേഹം മെല്ലെ കുറയുന്നു എന്ന് തോന്നുന്നത്, മുൻപിലത്തെപോലെ പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ സാഹചര്യങ്ങലാൽ എപ്പോഴോ നഷ്ടപ്പെട്ട് തുടങ്ങി എന്നതാണ്.

ജനിച്ചു ആദ്യവർഷകളിൽ ഒരു കുഞ്ഞിനോട് കാണിക്കുന്ന പ്രവർത്തികൾ സ്നേഹത്തെ പാരമ്യതയിൽ വെളിപ്പെടുത്തി എങ്കിൽ, കുറച്ചു മുതിർന്നുകഴിയുമ്പോൾ അതെ പ്രവർത്തനങ്ങൾ മുതിർന്ന കുഞ്ഞിനോട് നാം കാണിക്കാറില്ലല്ലോ.

അതായതു കാലക്രമേണ ബന്ധം ദൃഢമാകുമ്പോൾ ബാഹ്യമായ പ്രവർത്തികൾ കുറയുമ്പോൾ സ്നേഹത്തെ പണ്ടത്തെപ്പോലെ പ്രവർത്തികളുടെ intimacy യിൽ അളക്കാൻ പറ്റില്ലാന്ന് ചുരുക്കം.

വിവാഹത്തിൻറെ ആദ്യനാളുകൾ പിന്നിട്ടാൽ പിന്നെ വളരേണ്ടത് ബാഹ്യമായ പ്രവർത്തികളാൽ ഉള്ള സ്നേഹത്തേക്കാൾ ഹൃദയങ്ങൾ തമ്മിലുള്ള ഐക്യതയുടെ പരസ്പര പ്രവർത്തനത്തിൽ നിന്നുണ്ടാകുന്ന സ്നേഹം ആകണം.

അങ്ങനെയാകുമ്പോൾ നല്ലതോ മോശമായതോ ആയ സാഹചര്യത്തിലും പുറമെയുള്ള പ്രവർത്തിയല്ല, മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ചെയ്യുന്ന പ്രവർത്തിയെ തിരിച്ചറിയാനാകും.

പരസ്പരം മനസ്സുവായിക്കാൻ അറിയാവുന്നതാണ് ശരിക്കുമുള്ള ദാമ്പത്യ ജീവിതത്തിൻറെ വിജയം. അവിടെയാണ് വ്യവസ്ഥിയില്ലാത്ത പ്രവർത്തിയുടെ സ്‌നേഹം വെളിപ്പെട്ടുവരുന്നത്.

Manoj KG

Spiritual Scientist
Wellness Evangelist
Entrepreneur Trainer & Life Coach