Popular in Articles

The Purpose of Family Life



Families experience positive wellbeing and strong and respectful relationship

സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടിയാകരുതു പ്രവർത്തി, പ്രവൃത്തി സ്നേഹത്തെ പ്രകടമാക്കണം.

എന്നാൽ അഭിനയം ആയ പ്രവർത്തിയും സ്നേഹത്തെ ഉളവാക്കാം, എന്നാൽ അത് നിലനിൽക്കില്ല.

ഉദയവും അസ്തമനവും രണ്ടും പ്രവർത്തിയുടെ ഭാഗമാണ്. ഭൂമി എപ്പോഴും സൂര്യനെ വലയം വയ്കുന്നപോലെ സ്നേഹം ഉദിച്ചുകൊണ്ടിരിക്കാൻ, ഭർത്താവിൻറെ ദവ്ത്യങ്ങൾ കേന്ദ്രീകൃതമായാകണം ഭാര്യയുടെ വീക്ഷണവലയം.

പലപ്പോഴും ഭവനത്തിനുവെളിയിലെ ഭർത്താവിൻറെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അവബോധമില്ലാത്ത സ്ത്രീകളുടെ , ഭർത്താവിൻറെ ദവ്ത്യങ്ങൾ കേന്ദ്രീകൃതമല്ലാതെയുള്ള പ്രവർത്തനങ്ങൾ സ്നേഹത്തിൻറെ അസ്തമനത്തിനു കാരണമായി തീരാറുണ്ട്.

അതുപോലെ ദീർഘവീക്ഷണവും ദവ്ത്യബോധവും ഇല്ലാത്ത ഭർത്താക്കന്മാരും ഭാര്യമാരുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നതിലൂടെ സ്നേഹത്തിൻറെ അസ്തമനത്തിനു കാരണമായി തീരാറുണ്ട്.

ഭവനത്തിനു വെളിയിലെ ഉത്തരവാദിത്വങ്ങൾ കൂടുതലും ഭർത്താവു നിർവഹിക്കുമ്പോൾ കുടുംബത്തിനുള്ളിലെ മുഴുവൻ ഉത്തരവാദിത്വം ഭാര്യതന്നെയാണ് നോക്കുന്നത്.

സ്നേഹം നഷ്ടപ്പെട്ടുപോയി എന്ന് തോന്നുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് ഓരോരുത്തരും തങ്ങളുടെ ദവ്ത്യങ്ങൾ നിർവഹിക്കാനുള്ള പ്രവർത്തിയിൽ വ്യാപൃതരാണോ എന്നതും, അതിലുപരി പരസ്പരം അത് മനസിലാക്കി പ്രവർത്തിക്കുന്നുണ്ടോ എന്നതുമാണ്.

ഒറ്റക്കുള്ള ദവ്ത്യങ്ങൾ കുടുംബത്തിൽ വിള്ളലുണ്ടാക്കുമെന്നതിനാൽ ഭർത്താവിൻറെ ദവ്ത്യത്തിൽ ഭാര്യ തീർച്ചയായും പങ്കാളിയാകുന്നതാണ് കുടുംബത്തിൻറെ ഭദ്രതയ്‌ക്കു അനിവാര്യം.

ഭാര്യയുടെ ദവ്ത്യത്തിൽ ഭർത്താവല്ല, ഭർത്താവിൻറെ ദവ്ത്യത്തിൽ ഭാര്യ പങ്കാളിയാകുമ്പോഴേ കുടുംബത്തിൻറെ ലക്ഷ്യബോധം ശക്തമാകുകയുള്ളു.

മൂല്യമുള്ള ദവ്ത്യങ്ങൾ ഏറ്റെടുക്കുന്ന ഭർത്താക്കന്മാർക്ക് പലപ്പോഴും സ്നേഹപ്രകടങ്ങൾക്കുള്ള ക്ഷമതയുണ്ടാകണം എന്നില്ല, അവിടെ വീട്ടിലെ കാര്യങ്ങൾമാത്രമായി ഭാര്യ ഒതുങ്ങികൂടുമ്പോഴാണ് വിള്ളലുകൾ ഉണ്ടാകുന്നതു. മറിച്ചു ദവ്ത്യങ്ങളിൽ പങ്കാളിത്തം ഉണ്ടാകണം.

അതായത് വികാരങ്ങളിൽ അധിഷ്ഠിതമായ ആദ്യകാല പ്രവർത്തികളെക്കാൾ, മൂല്യമുള്ള ലക്ഷ്യബോധമുള്ള പ്രവർത്തികളിലേക്കു മനസും ശരീരവും മാറുന്നു എങ്കിൽ അവിടെ പങ്കാളിത്തപ്രവർത്തനം ഇല്ലങ്കിൽ സ്നേഹം അനുഭവിക്കാൻ പറ്റാതാകാം.

നിങ്ങളുടെ ജീവിതത്തെ ഒന്ന് സസൂക്ഷ്മം വിശകലനം ചെയ്താൽ മനസിലാകും, എവിടെയോ വച്ച് ജീവിതലക്ഷ്യവും ഗാർഹിക കാര്യാദികളും തമ്മിൽ ചേർച്ചയില്ലാതായതും, ഒരാൾ ദവ്ത്യങ്ങളുടെ പുറകെയും മറ്റെയാൾ കേവലം ഗാർഹിക കാര്യാദികളിലും  ഒതുങ്ങി കൂടിയതും ആവണം  സ്നേഹമില്ലായ്മ അനുഭവിക്കുന്ന കാരണങ്ങളിൽ ഒന്ന്.

എല്ലാകാര്യങ്ങളിലും പങ്കാളിത്തം ശക്തമായിട്ടു, കൂട്ടായ്മയിലുള്ള പ്രവർത്തനം ആണ് ദാമ്പത്യത്തിലെ മൂല്യശോഷണം തടയാനുള്ള മാർഗ്ഗം.

ഈ പരസ്പരമുള്ള പങ്കാളിത്തമില്ലാത്ത പ്രവർത്തനങ്ങൾ പതിയെ അഭിപ്രായ വ്യത്യാസത്തിലേക്കും സ്വരച്ചേർച്ചയില്ലാത്ത പ്രവർത്തനങ്ങളിലേക്കും കുറ്റപ്പെടുത്തലുകളിലേക്കും വിമർശനങ്ങളിലേക്കും വഴിതെളിക്കയും അത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യും. ഈ വിള്ളലുകളാണ് സ്വയനീതിയിലേക്കും സ്വാർത്ഥതയിലേക്കും പിന്നെ നയിക്കുന്നത്.

കുടുംബജീവിതത്തിൽ ഭാര്യയെ പങ്കാളിയെന്നാണ് സ്വതവേ അറിയപ്പെടുന്നത് എങ്കിൽ ഭർത്താവിന്റെ ഏതു ക്രീയാത്മക ദവ്ത്യങ്ങൾക്കും പങ്കാളിത്തം വഹിക്കേണ്ട ഉത്തരവാദിത്വം ഭാര്യക്കുണ്ട്. കാരണങ്ങൾ കണ്ടെത്തി അതിൽനിന്നും പിന്തിരിയുമ്പോഴായാണ് ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ഇല്ലാതായിട്ട് സ്നേഹം അസ്തമിച്ചു തുടങ്ങുന്നത്.

സ്ത്രീ സ്വാതന്ത്ര്യവും പുരുഷ മേധാവിത്വവും അല്ല ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടതും പ്രവർത്തന സജ്ജമാകേണ്ടതും, മറിച്ചു കുടുംബ ബന്ധങ്ങളാണ്. പ്രകൃതിയിൽ ആണിനും പെണ്ണിനും വെവ്വേറെ ചുമതലകൾ ഉള്ളപ്പോൾത്തന്നെ കുടുംബം എന്ന പ്രകൃതിനിയമത്തിൽ പരസ്പരം വിധേയമനോഭാവത്തോടെ ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് നിലനിൽക്കുന്ന സ്നേഹം ഉളവാക്കുന്നത്.

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മദമിളകി ഒറ്റയ്ക്ക് പ്രവർത്തിക്കാനാരംഭിച്ചാൽ ഒറ്റയാനെന്ന രീതിൽ ഭയത്തോടെ വെറുപ്പോടെ ഒറ്റപ്പെടുത്തുക തന്നെചെയ്യും എന്നത് ഈ പ്രകൃതി വച്ച നിയമം ആണ്.

ആർക്കെങ്കിലും അങ്ങനെ സ്നേഹം അസ്തമിച്ചു എന്ന് തോന്നിത്തുടങ്ങിയെങ്കിൽ പോംവഴി ഒന്നേയുള്ളു, ഒരു ഉദയത്തിനായുള്ള പ്രവർത്തി ആരംഭിക്കുക. സൂര്യനെ കേന്ദ്രീകൃതമാക്കി പ്രവർത്തിച്ചാൽ ഉദയം എന്നപോലെ, ലക്ഷ്യങ്ങളിലേക്കുള്ള ഒരുമിച്ചുള്ള പ്രവർത്തനം സ്നേഹത്തിൻറെ ഉദയം തീർച്ചയായും കൊണ്ടുവരും.

അകന്നുനിൽകുന്ന മനസുകൾ പെട്ടെന്ന് അടുത്തുവരുന്നില്ലെകിലും സാരമില്ല, ലക്ഷ്യങ്ങളിലേക്കു ദർശനങ്ങളിലേക്കു ദവ്ത്യങ്ങളിലേക്കു മനസുകൾ അടുത്തുവരട്ടെ, ക്രമേണ ഒരുമിച്ചുള്ള പ്രവർത്തനം മനസ്സുകളെയും ഹൃദയത്തെയും തിരിക്കുന്നതുവഴി സ്നേഹത്തിൻറെ ഉദയം കാണാനും ആസ്വദിക്കാനുമാകും.

ആദ്യകാലങ്ങളിലെ വികാരപ്രകടനകൾ മെല്ലെ മൂല്യമുള്ള ദവ്ത്യങ്ങളിലേക്കുള്ള ആസ്വാദന പ്രകടനങ്ങളായി പരിണമിക്കാത്ത കുടുംബങ്ങൾ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകാം.

അവിടെ ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടാകേണ്ടത് സ്ത്രീകഥാപാത്രത്തിനു തന്നെയാണ് എന്നതും വാസ്തവം.

ഇക്കിളിപ്പെടുത്തുന്ന വികാരവിചാരങ്ങളെക്കാൾ കുടുംബ ബന്ധങ്ങൾക്കു അടിത്തറയും പ്രത്യാശാകേന്ദ്രവുമാകേണ്ടത് കർമ്മബോധവും ലക്ഷ്യബോധവും ആകണം.

Manoj KG

Spiritual Scientist
Wellness Evangelist
Entrepreneur Trainer & Life Coach