Popular in Articles

Ulcer treatment is connected with mind


image

The association between peptic ulcer diseases and mental health problems

നാലു വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ മാസത്തിലാണ് വിട്ടു മാറാത്ത വയറു വേദനയും വയർ എരിച്ചിലുമായി 
അവർ ഒ.പി യിൽ വരുന്നത്..!

ആകുല മിഴികളുള്ള ഒരു അമ്പത്തെട്ടുകാരി..!

കഴിച്ച ഭക്ഷണം ദഹിച്ച്, രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും അവർക്ക് വയറു വേദന തുടങ്ങും... Duodenal ulcer ൻ്റെ മൂർദ്ധന്യത്തിലായിരുന്നു അവർ..!

Medical കോളേജിൽ ഉൾപ്പടെ ഒട്ടേറെ ചികിത്സകൾ നടത്തിയിട്ടും അവർക്ക് രോഗമൊന്നും ഭേദമായിരുന്നില്ല..!

കാരണമില്ലാതെ ദേഷ്യപ്പെടുകയും അതിനു ശേഷം സങ്കടപ്പെടുകയും ചെയ്യുന്ന, സ്വതവേ ചഞ്ചലമായ അവരുടെ മനസു തന്നെയായിരുന്നു, രോഗം ഭേദമാകാതിരിക്കാനുള്ള കാരണവും..!

അന്ന് ulcer നൊപ്പം അവരുടെ ഉത്കണ്ഠ കൂടി ചികിത്സിച്ചപ്പോഴാണ് അവർക്ക് പൂർണമായും രോഗ വിമുക്തി ഉണ്ടായത്... ശരിക്കു പറഞ്ഞാൽ, മനസും ദഹന വ്യവസ്ഥയും തമ്മിലുള്ള ബന്ധം കൂടുതൽ മനസിലാക്കിത്തുടങ്ങുന്നത് അന്നു മുതൽക്കാണ്...

ജപ്പാൻകാർക്കിടയിൽ അത്തരമൊരു ചൊല്ലു തന്നെ ഉണ്ടത്രേ "മനസ്സിരിക്കുന്നയിടം വയറിലാണ്, വയറു നന്നാവുമ്പോൾ മനസ് നന്നാവും"

ഒരർത്ഥത്തിൽ വളരെ കൃത്യമായ ഒരു ചൊല്ലു തന്നെയല്ലേയിത്. ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ,
പരീക്ഷാ ദിവസം ഉത്കണ്ഠ മൂത്ത് ഛർദ്ദിക്കാൻ വരുന്നത് മുതൽ, സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടികൾക്കുണ്ടാവുന്ന വയറു വേദനയിൽ (functional abdominal pain) വരെ ഇതേ ബന്ധം തെളിഞ്ഞ് തന്നെ കാണാം...

നമ്മുടെ ദേഷ്യവും സങ്കടവും വിഷാദവുമൊക്കെ ദഹന പ്രക്രിയയെ ബാധിച്ച് "ആമ അവസ്ഥയെ" ഉണ്ടാക്കുന്നു എന്ന് ആയുർവേദവും ഏറെ തെളിമയോടെ പറയുന്നുണ്ടല്ലോ...

സൂക്ഷ്മാർത്ഥത്തിൽ വയറും കുടലുമൊക്കെ ഒരു Mini brain ആയിത്തന്നെയാണ് ശരിക്കും പ്രവർത്തിക്കുന്നത്...

നമ്മുടെ വികാര വിചാരങ്ങൾ വയറിനേയും, വയറിൻ്റെ പ്രശ്നങ്ങൾ തിരിച്ച് മനസിനേയും സ്വാധീനിക്കുന്നുവെന്നത്  പ്രത്യക്ഷവുമാണ്...

പിരിമുറുക്കം അനുഭവപ്പെടുന്നവരുടെ മസ്തിഷ്ക്കം മറ്റുള്ളവരെ അപേക്ഷിച്ച് ദഹന വ്യവസ്ഥ (Gl tract) യിൽ നിന്നുള്ള സിഗ്നലുകളോട് കൂടുതൽ തീവ്രമായി തന്നെയാണ് പ്രതികരിക്കുക. അവരിൽ അത് ക്രമേണ നെഞ്ചെരിച്ചിലായും പുണ്ണായും അകാരണമായ വയറു വേദനയായുമൊക്കെ 
രൂപമാറ്റം സംഭവിക്കുകയും ചെയ്യും..!

മനസും വയറും തമ്മിലുള്ള ഈ ബന്ധത്തിൽ നിർണ്ണായകമാവുന്നത് autonomic nervous സിസ്റ്റത്തിൻ്റെ ഭാഗമായ
Vagus Nerve ആണ്..!

ഭക്ഷണത്തിൻ്റെ മണവും രുചിയുമൊക്കെ പല വിധ impulse കളായി, vagus nerve നെ ഉത്തേജിപ്പിക്കുകയും, ആമാശയ ഭിത്തിയിലെ ഇതേ nerve കളുടെ end point ൽ acetyl choline നെ പുറത്ത് വിടുകയും ചെയ്യും. ഇതാണ് ആമാശയത്തിലെ ദഹന രസത്തെ സ്രവിപ്പിക്കുന്ന പ്രധാന മെക്കാനിസം..!

സമയത്ത് ആഹാരം കഴിക്കാതിരിക്കുകയും വിവിധങ്ങളായ ഉത്കണ്Oയും വിഷാദവും കൊണ്ട് മനസ് പിരിമുറുക്കത്തിൽ ആയിരിക്കുകയും ചെയ്യുമ്പോൾ, ഇതേ vagus nerve അമിതമായി ഉത്തേജിക്കപ്പെടും. അത് വഴി അമിതമായി ദഹന രസം ഉദ്പാദിക്കപ്പെടുകയും ചെയ്യും.

തുടർച്ചയായ ഈ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന Hyper Acidity ആണ് കാല ക്രമത്തിൽ പല വിധം Ulcer കളിലേക്ക് നയിക്കുന്നതും..!

ചുരുക്കിപ്പറഞ്ഞാൽ, മറ്റ് പല വിധ കാരണങ്ങൾ ഉണ്ടെങ്കിലും ആമാശയ-കുടൽ വ്രണങ്ങൾ ഉൾപ്പടെയുള്ള ദഹനേന്ദ്രിയ പ്രശ്നങ്ങൾ ഒരു സൈക്കോ - സൊമാറ്റിക്ക് അസുഖമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്.

രോഗ നിദാനത്തിലും ചികിത്സയിലും ആയുർവേദം വേറിട്ടു നിൽക്കുന്നതും ഇവിടെ തന്നെയാണ്. കോഷ്ഠ രോഗങ്ങളിൽ (Gl tract) മനസിൻ്റെ സ്വാധീനം തിരിച്ചറിഞ്ഞ്, ഒരേ പോലെ മനസിനും അഗ്നിക്കും ശമനമായുള്ള
ഔഷധങ്ങൾ  നൽകാനാവുക ആയുർവേദത്തിന് മാത്രമാണ്.

മനസിനെ പരിഗണിക്കാതെ ഒരു ulcer ഉം പൂർണമായും ശമിക്കുകയില്ല, എന്ന ഏറ്റവും അടിസ്ഥാന പരവും സമഗ്രവുമായ ഒരു ശാസ്ത്ര പാഠവുമാണത്..!

യോഗയും ധ്യാനവും ആയുർവേദ ഔഷധങ്ങളും ചേരുമ്പോൾ, മനസും വയറും തമ്മിലുള്ള ബന്ധം വീണ്ടും താളാത്മകമായി തുടങ്ങും...

യഥാർത്ഥ രോഗ മുക്തി, ശരിക്കും ഈ സംലയനത്തിലാണിരിക്കുന്നതും...

Dr Shabu

Medical officer
District Ayurveda hospital, Palakkad