Popular in Articles

Why Yusuf Ali was in Danger


image

Helicopter carrying UAE based businessman Yusuf Ali crash landed in Kochi

യൂസഫ് അലി എന്ത് കൊണ്ട് അപകടത്തിൽ പെട്ടു?

ഇത്രെയും പുണ്യപ്രവർത്തികൾ ചെയ്യുന്ന മനുഷ്യൻ എന്തുകൊണ്ട് അപകടത്തിൽ പെട്ടു?

ദൈവത്തോട് ഒത്തിരി അടുത്തിരിക്കുന്ന മനുഷ്യൻ, മാത്രവുമല്ല സമ്പന്നതകൊണ്ട് ഏറ്റവും സുരക്ഷയുള്ള യാത്ര സൗകര്യങ്ങൾ ഉണ്ടായിട്ടും എന്താണ് അപകടം ഉണ്ടാക്കുന്നതിന്റെ കാരണം?

എന്തുകൊണ്ട് ദൈവം അദ്ദേഹത്തിന് ഇങ്ങനെ ഒരു അവസ്ഥ നൽകി?

ദൈവമാണോ പിശാചാണോ ഈ അപകടത്തിന്റെ പിന്നിൽ? ദൈവത്തിനു എല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അപകടം ഉണ്ടാകാതെ ദൈവം യൂസഹ് അലിയെ രക്ഷിച്ചില്ല?

ഇത്തരം ചോദ്യങ്ങൾ ഒരു സാധാരണ വ്യക്തിയ്ക്ക് പെട്ടെന്ന് ഉണ്ടാകുന്നതാണ് കാരണം ഒരു സാധാരണ വ്യക്തിയല്ലല്ലോ യൂസഫ് അലി

ശരിയാണ്, ഒരു സാധാരണ വ്യക്തി ചിന്തിച്ചാൽ ഉണ്ടാകാവുന്ന സ്വാഭാവികമായ സംശയങ്ങൾ...

 

ആദ്യം ദൈവീകമായ വശം പറയാം -

ഒരുമനുഷ്യനും, സമ്പന്നനോ ദരിദ്രനോ സൗഖ്യമുള്ളവനോ രോഗിയോ ഭക്തനോ നിരീശ്വരവാദിയോ ആർക്കും ദൈവത്തെ തങ്ങളുടെ പ്രവർത്തികൊണ്ടോ നേർച്ചകാഴ്ചകൾകൊണ്ടോ ആചാരാനുഷ്ടാങ്ങൾകൊണ്ടോ പ്രാർത്ഥനകൊണ്ടോ പ്രസാദിപ്പിക്കാൻ കഴിയില്ല.

മാനുഷിക പ്രവർത്തികൊണ്ടു ദൈവത്തെ സ്വാധീനിക്കാൻ കഴിയും എന്നുപറഞ്ഞാൽ ദൈവത്തിന്റെ ദൈവീകഭാവം ഒരു ചോദ്യചിഹ്നം ആകും. അതിനാൽ ഒരുമനുഷ്യനും അവനവൻറെ ഒരു പ്രവർത്തികൊണ്ടും ദൈവത്തെ സ്വാധീനിക്കാൻ കഴിയില്ല എന്ന സത്യം മനസിലാക്കണം.

ദൈവത്തിൻറെ പരിപാലനവും കരുതലും മനുഷ്യൻറെ പ്രവർത്തിയെ അടിസ്ഥനമാക്കിയുള്ളതല്ല മറിച്ചു അത് ദൈവത്തിൻറെ കരുണയിൽനിന്നും മനസലിൽവിൽനിന്നും ഉണ്ടാകുന്നതാണ്. ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയില്ലെന്ന് ചുരുക്കം!

 

ഇനി പൈശാചിക വശം പറയാം -

ഈ ലോകത്തിലെ സകലവിധമായ വ്യവസ്ഥയിലും സമ്പ്രദായങ്ങളിലും ചട്ടവട്ടങ്ങളിലും തിന്മ മുന്നിട്ടുനിൽകുന്നത് പൈശാചികമായ ഇടപെടലുകൾ ഉള്ളതുകൊണ്ടുതന്നെയാണ്.

വെളിച്ചം ഇല്ലാത്ത അവസ്ഥയെ ഇരുട്ട് എന്ന് വിളിക്കുന്നപോലെ ദൈവീക സാന്നിത്യം ഇല്ലാത്തതാണ് പൈശാചിക പ്രവർത്തനത്തിന് ആക്കം കൂട്ടുന്നത്.

സ്വാഭാവികമായുള്ളതു ഇരുട്ടും, ഇരുട്ടിനെ നീക്കാൻ വെളിച്ചം വരേണ്ടതും ആകുന്നു. ഇരുട്ടിനെ നീക്കാൻ വെളിച്ചം കൊണ്ടുവരേണ്ടത് ഒരു പ്രവർത്തിയാണ്.

വെളിച്ചമായ സൂര്യൻ ചലിക്കുന്നില്ല, ഭൂമിയും ചന്ദ്രനും തങ്ങളിലെ ഇരുട്ടിനെ മാറ്റാനായി സ്വയം ചലിച്ചുകൊണ്ടു പ്രവർത്തിക്കുന്നപോലെ, ജീവിതത്തിലെ ഇരുട്ടിനെ മാറ്റാനായി വെളിച്ചത്തിൻറെ ആഗമനത്തിനായി സ്വയം പ്രവർത്തിക്കേണ്ടതായുണ്ട്.

വെളിച്ചത്തിൻറെ പ്രവർത്തനങ്ങളും ഉണ്ട് ഇരുട്ടിൻറെ പ്രവർത്തനങ്ങളും ഉണ്ട്. വെളിച്ചം വരുന്നവരെയും ഇരുട്ടും ഇരുട്ടിൻറെ പ്രവർത്തനങ്ങളും തുടരുന്നു. വൃത്തിഹീനം മലിനത സ്വാഭാവികമായി ഉണ്ടാകുന്നു അതിനെ ഉദ്ദേശ്ശശുദ്ധിയോടെ മനപ്പൂർവ്വമായി പ്രവർത്തിച്ചു മാറ്റുമ്പോഴേ വൃത്തി ഉണ്ടാകുകയുള്ളൂ എന്നതുപോലെ തന്നെ. കാടും പടർപ്പും സ്വാഭാവികമായി ഉണ്ടാകുന്നു, വിളവുണ്ടാകണം എങ്കിൽ പ്രവർത്തിയിലൂടെ പാഴ്ചെടികൾ മാറ്റി കൃഷി ചെയ്യുന്നപോലെ.

ഈ ലോകവ്യവസ്ഥ സ്വാഭാവികമായി പൈശാചികം തന്നെ!

 

അടുത്ത് മാനുഷിക വശം പറയാം -

മനുഷ്യന് സ്വയമേ ഒന്നും ചെയ്യുവാൻ കഴിയില്ല. ഒന്നുകിൽ ഇരുട്ടിൻറെ സ്വാധീനം ഉണ്ടാകും അല്ലങ്കിൽ വെളിച്ചത്തിൻറെ സ്വാധീനം ഉണ്ടാകും. ഇതിൽ ഏതിനാണോ സ്വാധീനം കൂടുതൽ അതിനെ ആസ്പദമാക്കിയാവും മനുഷ്യൻറെ സകലപ്രവർത്തനങ്ങളും.

മനുഷ്യനിൽ പൈശാചിക സ്വാധീനം ശക്തമാകുംതോറും മനുഷ്യൻറെ പ്രവർത്തങ്ങൾ ക്രൂരമാകുന്നത് നമുക്ക് ചുറ്റും കാണാനാകും. മനുഷ്യനിൽ ദൈവീക സ്വാധീനം ശക്തമാകുംതോറും മനുഷ്യൻറെ പ്രവർത്തനങ്ങൾ നന്മയാകുന്നതും കാണാനാകും. ബിൻലാദനും മതേർതെരേസയും ഇതേ ലോകത്തിൽ തന്നെയാണ് ജീവിച്ചത്. ഗാന്ധിജിയും ഗോഡ്സേയും ഭാരതത്തിൽ തന്നെയാണ് ജീവിച്ചത്.

ഇരുട്ട് സ്വാഭാവികം എന്നപോലെ പൈശാചിക സ്വാധീനവും സ്വാഭാവികം, എന്നാൽ ദൈവീക സ്വാധീനത്തിനു മനുഷ്യൻറെ വിധേയത്വവും പ്രവർത്തനവും അത്യന്താപേക്ഷിതം!

കള്ളംപറയാൻ ഉപദ്രവിക്കാൻ ദേഷ്യപ്പെടാൻ ഇതൊക്കെ സ്വാഭാവികമായും ഉടലെടുക്കുന്നതാണെങ്കിൽ നന്മയുടെ പ്രവർത്തനങ്ങൾ പരിശ്രമിച്ചു പരിചരിച്ചു പ്രവർത്തിക്കേണ്ടിവരും. വെളിച്ചത്തെ മാറ്റിയാൽ ഇരുട്ടുതന്നെ സ്വഭാവികം, ഓരോ നിമിഷവും ആരുടെ സ്വാധീനത്തിൽ മുന്നോട്ടു പോകണം എന്നത് വ്യക്തിപരമായ തീരുമാനം ആണ്.

 

അപകടങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത് -

ഒരുമനുഷ്യൻ ആരോഗ്യത്തോടെ ജീവിക്കാനുള്ളതൊന്നും സ്വാഭാവികമായി ഉണ്ടാകാറില്ല, അത് ഉണ്ടാക്കണം. കാടും പടർപ്പും ഉണ്ടാകുന്നതു സ്വാഭാവികമാണെങ്കിൽ അതിലെ ഫലങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നതും സ്പഷ്ടം.

പൈശാചികലോകം മനുഷ്യൻറെ നന്മ അല്ല ലക്‌ഷ്യം വച്ചിരിക്കുന്നത്, ആകർഷിച്ചു നശിപ്പിക്കുകയാണ് അവിടെ പ്രവണത. ലോകത്തിലെ രുചികരമായ ഭക്ഷണം ആരോഗ്യമല്ല രോഗമാണ് എന്നറിഞ്ഞിട്ടും മനുഷ്യൻറെ നാവിനെ അത് സ്വാധീനിച്ചിരിക്കുന്നതു വിട്ടുപിരിയാൻ പറ്റാതെ വളരെ ആഴത്തിലാണ്.

അറിഞ്ഞും അറിയാതെയും ഇങ്ങനെ ലോകവ്യവസ്ഥയിലെ എല്ലാം പുറമെ അലങ്കാര ആകർഷണങ്ങൾ ആണെങ്കിലും ഉള്ളിൽ വിഴുങ്ങികളയുന്ന അഗ്നിപർവ്വതങ്ങൾ ആണെന്നുള്ളത് മനുഷ്യൻ മനസിലാക്കാൻ മനഃപൂർവ്വം ശ്രമിക്കാതെ ഒഴുക്കിനൊത്തു പോകുന്നു എന്നുമാത്രം.

മനുഷ്യനെ ദിവസംതോറും ഇഞ്ചിഞ്ചായി കൊല്ലുന്നതിനെ തിരിച്ചറിയുന്നില്ല, മറിച്ചു പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളെ നിർഭാഗ്യങ്ങളെ മാത്രം തിരിച്ചറിയുന്നു. എന്നാൽ വാസ്തവ എന്തെന്നാൽ മെല്ലെയും പെട്ടെന്നും പലവിധത്തിൽ മനുഷ്യനെ ഇല്ലായ്മചെയ്യുന്നതാണ് ഈ പൈശാചികലോകം എന്നത് മനുഷ്യൻറെ സ്വാഭാവിക ബുദ്ധിയിലെ തിരിച്ചറിവിൽ പെട്ടെന്ന് പെടാതിരിക്കാൻ മറച്ചുവച്ചിരിക്കുന്നു എന്നതാണ്.

പൈശാചികമായി ഉപയോഗിക്കപ്പെടുന്ന ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്കെതിരെ നിരന്തരമായ ശാപവാക്കുകളും ജീവിതത്തെ തകർത്തുകളയുവാൻ വേണ്ടിയുള്ള നശീകരണ സ്വാധീനമുള്ള പ്രാർത്ഥനകളും ഉരുവിട്ട് തിന്മയുടെ ഒരു വലയം സൃഷ്ടിക്കാനാകും.

 

എന്തുകൊണ്ട് അപകടങ്ങളിൽ നിന്നും രക്ഷപെടുന്നു -

ഒന്നുകിൽ രക്ഷപെടുന്ന വ്യക്തിയുടെ കൂടെ ഒരു ദൈവീക സ്വാധീനമുള്ള വ്യക്തി ഉണ്ടാകുന്നത് കൊണ്ട് തിന്മയ്ക്കു സ്പർശിക്കാൻ പറ്റില്ല.

അതുമല്ലങ്കിൽ രക്ഷപെടുന്ന വ്യക്തിക്കുവേണ്ടി ഒരു ദൈവീക സ്വാധീനമുള്ള വ്യക്തിയുടെ പരിരക്ഷണമുള്ള  അനുഗ്രഹവാക്കുകൾ നന്മയുടെ ഒരു രക്ഷാവലയം തീർക്കുന്നത് കൊണ്ട് തിന്മയ്ക്കു സ്പർശിക്കാൻ പറ്റില്ല.

അതുമല്ലങ്കിൽ സമൂഹത്തിനു നന്മചെയ്യാനുള്ള ദൈവീകമായ ഒരു പദ്ധതിക്കായുള്ള തിരഞ്ഞെടുപ്പും  അനുഗ്രഹവും രക്ഷപെടുന്ന വ്യക്തിക്കുവേണ്ടി ദൈവത്തിൽ നിന്നും മുന്നമേ ഉള്ളതുകൊണ്ട് തിന്മയ്ക്കു സ്പർശിക്കാൻ പറ്റില്ല.

ഇനി അപകടത്തിൽ പെടുന്നത് ഒരു ദൈവീക സ്വാധീനമുള്ള വ്യക്തിയാണെങ്കിൽ ഏതു തരത്തിൽ തിന്മയുടെ ലോകം തകർക്കാൻ നോക്കിയാലും അതിൽനിന്നും ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കപ്പെടും, അതുമല്ലങ്കിൽ സംഭവിച്ചതിൽനിന്നും അത്ഭുതകരമായി തിരികെ വരും, അതുമല്ലങ്കിൽ അമാനുഷികമായ ഒരു ദൈവപ്രവർത്തി വെളിപ്പെടും.

രോഗിയാകാൻ നശിക്കുവാൻ തോല്കുവാൻ മരിക്കുവാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, ഒന്നും ചെയ്യാതിരുന്നാൽ മതിയാകും. എന്നാൽ സൃഷ്ടിക്കുവാൻ ജയിക്കുവാൻ ജീവിക്കുവാൻ പ്രവർത്തിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്!

പ്രവർത്തനംനിലക്കുന്നതിനെ accident എന്നും പ്രവർത്തനസജ്ജമാകുന്നതിനെ godsend എന്നും പറയുന്നു.

Manoj KG

Spiritual Scientist
Wellness Evangelist
Entrepreneur Trainer & Life Coach