Popular in Articles
Why do Keralites like beef and parotta
വായിൽ വെള്ളമൂറാതെ നിങ്ങൾ ഇതുകാണില്ല
വ്യത്യസ്തത മലയാളികൾക്ക് എന്നും പ്രീയമുള്ളതാണ് ...
അങ്ങനെയെങ്കിൽ ഇന്ന് ഇതാ നിങ്ങൾക്കായി ഈ പ്രത്യേക ദിനത്തിൽ ഒരു പ്രത്യേക വിഭവം ...
മലയാളികൾക്ക് ഈ അടുത്ത കുറെ വർഷങ്ങളായി ഏറ്റവും പ്രീയമായി മാറിയ കേരളത്തിൻറെ തന്നെ ഭക്ഷണം എന്നൊക്കെ കള്ളത്തിൽ വിളിക്കുന്ന ഭക്ഷണമാണ് പെറോട്ടയും ബീഫും.
പെറോട്ടയും ബീഫും എന്ന് കേൾക്കുമ്പോഴേ ഭൂരിഭാഗം മലയാളികൾക്കും വായിൽ വെള്ളമൂറുകയും ചെയ്യും, അത്രത്തോളം അതിൻറെ രുചി മലയാളികളുടെ നാവിനെ സ്വാധീനിച്ചു എന്നുതന്നെപറയാം.
ബീഫിലെ കൊഴുപ്പു ശരീരത്തിന് ദോഷം ആണെങ്കിലും മാംസ്യവും വൈറ്റമിന്സും ഒരുതരത്തിൽ നല്ലതാണു. എന്നാൽ മൈദ കൊണ്ട് ഉണ്ടാക്കുന്ന പെറോട്ട മനുഷ്യശരീരത്തിന് മാരകമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കും എന്നത് ഇതിനോടകം പലർക്കും അറിയാവുന്ന കാര്യവുമാണ്. മൈദയിൽ മനുഷ്യൻറെ ശരീരത്തിന് ആവശ്യമായ ഒന്നും ഇല്ലന്ന് മാത്രമല്ല, ദഹന പ്രക്രീയയെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു.
എന്നാൽ പെറോട്ടയും ബീഫും കണ്ടാൽ ഒന്ന് കഴിച്ചേക്കാം എന്ന് മനസിനെക്കൊണ്ട് തീരുമാനം എടുപ്പിക്കുന്ന തരത്തിൽ അത് മലയാളിയെ കീഴടക്കിയെന്നു പറയാം.
ഇനിപ്പറയുന്ന കാര്യം തട്ടുകടക്കാരോടും ഹോട്ടൽ ഉടമകളോടുമാണ്. നിങ്ങൾ ഇത് അല്പം ഗൗരവമായി ചിന്തിക്കുക...
മനുഷ്യൻറെ ആരോഗ്യത്തെ ജീവനെ അപഹരിക്കുന്ന കാര്യങ്ങൾ ചെയ്തു നിങ്ങൾക്കു പണമുണ്ടാക്കി ജീവിക്കണോ? അതിലും എത്രയോ നല്ലതാണു മനുഷ്യന് നന്മചെയ്തു സമ്പന്നൻ ആകുന്നത്. നിങ്ങൾ ഒന്ന് മാറി ചിന്തിക്കുകയാണ് എങ്കിൽ നമുക്ക് ഒരുമിച്ചു നമ്മുടെ സമൂഹത്തിൻറെ ആരോഗ്യത്തെ പരിരക്ഷിക്കാൻ കഴിയും
ഈ കോവിഡ് കാലത്തും, പ്രളയകാലത്തും നമ്മൾ നമ്മുടെ ജനങ്ങൾക്കുവേണ്ടി അവരുടെ ജീവനുവേണ്ടി ആത്മാർഥമായി നിന്നതുപോലെ, മനുഷ്യനെ അനുദിനം ഇഞ്ചിച്ചായി ആരോഗ്യത്തെ ക്ഷയിപ്പിച്ചു കൊല്ലുന്ന ആഹാരത്തെയും നമുക്കൊന്നു മാറ്റിക്കൂടെ...
നിങ്ങൾ ഒന്ന് ആലോചിച്ചേ എന്ത് പാടുപെട്ടിട്ടാണ് പെറോട്ട ഉണ്ടാകുന്നതു... ഒരാൾ അതിനായി കഠിനാധ്വാനം ചെയ്യണം, ഡാൽഡ പോലുള്ള വിഷമയമുള്ള എണ്ണ ഉപയോഗിക്കണം, കുഴക്കാനും, പരത്താനും, ചുടാനും, മയപ്പെടുത്താനും എന്തൊരു മിനകെടാണ്....
മാത്രവുമല്ല, ആരോഗ്യപ്രവർത്തകർ എല്ലാം ഒരുപോലെ മൈദ കൊള്ളില്ലന്ന് പറയുമ്പോൾ നമുക്ക് പെറോട്ടക്ക് പകരം ഏറ്റവും ഗുണമുള്ള മറ്റൊന്ന് ബീഫിൻറെ കൂടെ ശരിയാക്കിയാലോ ...
വേറൊന്നുമല്ല എല്ലാവർക്കും ഒരുപോലെ പ്രീയപ്പെട്ട അതും നമ്മുടെ കേരളത്തിൻറെ മാത്രം അഭിമാനവും രുചിയും, സമ്പൂർണ്ണ പോഷക കാലവറയുമായ ഏത്തപ്പഴം. പഴുത്ത ഏത്തപ്പഴം ഒന്ന് പുഴുങ്ങിയാൽ കുട്ടികളും പ്രായമായവരും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാത്ത അത്യുത്തമമായ ഒരു ആഹാരമായി.
അതുമാത്രമല്ലകെട്ടോ, ഏത്തവാഴകുലക്കു നമ്മുടെ പാവം കർഷകർ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതിനു കൂലിയായി കിട്ടുന്നത് വളരെ തുച്ഛമായ പ്രതിഫലം ആണ്. നമ്മൾ കടകളിൽ നിന്നും മേടിക്കുന്ന വിലയുടെ പകുതിപോലും കർഷകന് കിട്ടില്ല, ലാഭം മുഴുവൻ കച്ചവടക്കാർ കൊണ്ടുപോകുന്നു.
നിങ്ങൾ പെറോട്ടയ്ക്കു പകരം ഏത്തക്ക പുഴുങ്ങിയത് ആക്കിയാൽ നിങ്ങൾക്കും വളരെയേറെ ലാഭം ഉണ്ടാകും കർഷകരെയും നല്ല വിലനൽകി നിങ്ങൾക്കു സഹായിക്കനാകും.
അപ്പോൾ നോക്കിയേ ലാഭത്തിനു സാധനം ലഭിക്കും, ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു കുറയും, കർഷകരെ സഹായിക്കാം, കഴിക്കുന്നവർക്ക് ആരോഗ്യവും ലഭിക്കും. ഒരു കുഞ്ഞു മാറ്റം വരുത്തുന്ന മേന്മകൾ ഏറെ ആണെങ്കിൽ ഒന്ന് മാറിചിന്തിച്ചൂടെ...
പിന്നെ ഏതൊരു മാറ്റവും അംഗീകാരം ലഭിച്ചു വരാൻ അല്പം സമയം എടുക്കും, അതുവരെ ഒന്ന് ക്ഷമിക്കണം എന്നുമാത്രം, ആ സമയം വീണ്ടും പെറോട്ട നൽകിയാൽ ഈ നല്ല മാറ്റം നടക്കില്ലകെട്ടോ...
കോവിഡ് കാലത്തു ആരോഗ്യപ്രവർത്തകർ ആയിരുന്നു എങ്കിൽ, ഇനി അങ്ങോട്ട് നിങ്ങൾ ആകട്ടെ ആരോഗ്യമേഖലയിൽ നാടിൻറെ നാട്ടുകാരുടെ ഹീറോ ....

Manoj KG
Spiritual Scientist
Wellness Evangelist
Entrepreneur Trainer & Life Coach