Popular in Articles

image

Coronavirus Homeopathy effective in prevention

കൊവിഡ് 19ന് ഹോമിയോ പ്രതിരോധമരുന്ന് ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി കാരണം പ്രതിരോധമരുന്ന് കഴിച്ചവരിൽ കുറച്ച് പേര്‍ക്ക് മാത്രമേ കൊവിഡ് 19 ബാധിച്ചിട്ടുള്ളൂ 

മാത്രവുമല്ല രോഗം ബാധിച്ചവര്‍ക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഭേദപ്പെട്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. 

അതേസമയം, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കാത്തതിനാൽ രോഗം സ്ഥിരീകരിച്ച രോഗികളുടെ ചികിത്സയ്ക്ക് ഹോമിയോ മരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു 

"ചിലയിടത്ത് ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. പ്രതിരോധ മരുന്ന് കഴിച്ചയാളുകള്‍ക്ക് കുറച്ചു പേര്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. അഥവാ വന്നാൽ തന്നെ വളരെ പെട്ടെന്ന്, മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകുന്ന അവസ്ഥ ഉണ്ടായി." മന്ത്രി പറഞ്ഞു. 

പത്തനംതിട്ട ഡിഎംഓയും സംവിധായകനുമായ ഡോ. ബിജു ആണ് ഇത്തരത്തിൽ പഠനം നടത്തിയതെന്നും അതിൻറെ റിസൾട്ട് തന്നെ കാണിച്ചെന്നും ആരോഗ്യമന്ത്രി വിശദമാക്കി. 

"കൊവിഡ് പോസിറ്റീവായവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയില്ല, കാരണം അതിന് ഐസിഎംആറിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പക്ഷെ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം വിതരണം ചെയ്തിരുന്നു." മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഴ്സനിക് ആൽബ് 30 എന്ന ഹോമിയോ മരുന്നു കൊവിഡ് 19 പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണോ എന്ന് തെളിയിക്കാനാണ് ഡോ. ബിജു അടക്കമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ടിൻ്റെ കോപ്പി തനിക്കു ലഭിച്ചു എന്ന് മന്ത്രി പറഞ്ഞു 

കൊവിഡ് 19 പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ആയുർവേദ ഉത്പന്നങ്ങളും ഉപയോഗിക്കാമെന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം മാര്‍ച്ച് ആറിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. 

കൊവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണണെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജിയിൽ, കൊവിഡ് 19 പ്രതിരോധത്തിന് മോഡേൺ മെഡിസിൻ ഉപയോഗിക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി മറുപടി നല്‍കി. ആയുര്‍വേദവും മറ്റു ചികിത്സാ രീതികളും രോഗപ്രതിരോധത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉപയോഗിക്കാമെന്നും അതിനു കോടതി മറുപടി നല്‍കി.

കൊവിഡ് 19 ചികിത്സയ്ക്ക് ഐസിഎംആറിന്‍റെ പ്രോട്ടോകോള്‍ അനുസരിച്ച് മോഡേൺ മെഡിസിൻ ഉപയോഗിച്ചുള്ള ചികിത്സാരീതികളാണ് കേരളത്തില്‍ പിന്തുടരുന്നത്. അതേസമയം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മറ്റുമായി ആയുര്‍വേദം ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലപ്രദമായ മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത കൊവിഡ് 19 വൈറസ് ബാധയ്ക്ക് അനുബന്ധ ചികിത്സാരീതികളാണ് അവലംബിക്കുന്നത്.

എന്തായാലും ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതതുതന്നെയാണ്. 

അതുപോലെ ഇന്ത്യയുടെ പൈതൃകമായ ആയുർവേദ ചികിത്സാരീതികളും പരിപോഷിപ്പിക്കപ്പെടേണ്ടതായുണ്ട്