Popular in Events

Welcome to Gandhibhavan


image

This is a place where you can find love care and compassion among the 1200 beautiful souls with different needs living in this peaceful home

നന്മയുടെ സ്വർഗമായ ഗാന്ധിഭവൻ .

പത്തനാപുരം Gandhibhavan ഒരു നന്മയുടെ ലോകമായി നിലകൊള്ളുന്നു. 2003 ൽ ഡോക്ടർ സോമരാജൻ എന്ന വ്യക്തിയുടെ പ്രയത്നഫലമായി രൂപം കൊണ്ട ഒരു അഭയകേന്ദ്രം. 

ആരുമില്ലാത്തവർക്കും, ആലമ്പഹീനർക്കും വേണ്ടി തന്റെ ജീവിതവും കുടുംബവും സമർപ്പിച്ച മഹാമാനസ്കനായ ഡോക്ടർ സോമരാജൻ എന്ന വ്യക്തിയുടെ പ്രയത്നഫലമായി ഇന്ന് ആയിരത്തിമുന്നൂറോളം ആശരണരായ വ്യക്തികൾ ഗാന്ധിഭവനിൽ സന്തോഷത്തോടെ പാർക്കുന്നു.

ആദ്യ കാലങ്ങളിൽ ഗാന്ധിഭവന്റെ തുടക്ക കാലത്ത് ആശരണരായ ഈ വ്യക്തികൾക്ക് ഉള്ള ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി വീടുകൾ തോറും കയറിയിറങ്ങി ആവശ്യസാധനങ്ങൾ ശേഖരിക്കുമ്പോൾ പലരും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 

എന്നാൽ അദ്ദേഹത്തോടൊപ്പം നന്മയുടെ കാവൽകാരായി നിന്ന ഒരു കൂട്ടം ആൾകാർ പിന്മാറാതെ നിർദ്ധനർക്ക് വേണ്ടി ഇറങ്ങി പ്രവർത്തിച്ചു. ഇന്ന് ലോകരാജ്യങ്ങളുടെ ഓരോ പ്രധാമസ്ഥാനങ്ങളും ഭരണകൂടങ്ങളും പത്തനാപുരത്തെ ഈ ഗാന്ധിഭവനെ അഭിമാനത്തോടെ ഓർക്കുന്നു.

വിവിധ പ്രായത്തിലുള്ള സ്ത്രീ പുരിഷന്മാർ ജാതി മത വത്യാസമില്ലാതെ ഗാന്ധിഭവൻ എന്ന സ്നേഹത്തിന്റെ കുടക്കീഴിൽ വസിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായംചെന്ന വ്യക്തികൾ അടക്കം എല്ലാ ആൾകാരും ഗാന്ധിഭവനിൽ ഉണ്ട്. 

മാത്രമല്ല സ്വന്തം കുടുംബ അംഗങ്ങളെ നോക്കുന്നതുപോലെ നെഞ്ചോടു ചേർത്ത് പിടിക്കാൻ ഒരുകൂട്ടം ആൾകാർ വേറെയും. ഭൂമിയിലെ മാലാഖമാർ എന്ന് തികച്ചും വിളിക്കാൻ സാധിക്കുന്ന തരത്തിലാണ് അവരുടെ സ്നേഹം. വേർതിരിവില്ലാതെ എല്ലാവരെയും കുഞ്ഞു മക്കളെപ്പോലെ സ്നേഹിക്കുന്ന ആൾകാർ. അവർക്കു വേണ്ടി സ്വദിഷ്ടമായി ഭക്ഷണം ഉണ്ടാകാനും അതിനേക്കാൾ ഉപരി സ്നേഹത്തോടെ വിളമ്പാനും ഗാന്ധിഭവനിൽ വ്യക്തികൾ അനേകം. അതിനകത്തുള്ള വ്യക്തികൾ എന്നത് സാധാരണ കുടുംബത്തിൽ നിന്നും സമൂഹത്തിലെ ഉന്നത ജീവിത നിലവാരത്തിൽ നിന്നും ഒറ്റപെട്ടു വന്നവരാണ്. എന്നാൽ എവിടെയോ ഒറ്റപ്പെട്ടവർക്ക് ഇന്ന് ഗാന്ധിഭവൻ സ്നേഹത്തിന്റെ നന്മയുടെ കൂടാരമായി മാറിയിരിക്കുന്നു.

സ്വന്തമായി ക്രിയാത്മക കഴിവുകൾ ഉള്ളവരുടെ സൃഷ്ടികളും അവിടെ ഉണ്ട്. അവർ നിർമിക്കുന്ന പ്രകൃതിടതമായ ചേരുവകൾ അടങ്ങിയ ഉത്പന്നങ്ങളും, handmade സാധനങ്ങളും അതിനകത്തുള്ളവരുടെ കഴിവുകളെ എടുത്തു കാണിക്കുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനങ്ങൾ അവിടത്തെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഉപയോഗിക്കുന്നു. ഒരുപാട് പേരുടെ മഹാമാനസ്കതയ്ക്കു ഉദാഹരണമാണ് ഗാന്ധിഭവൻ. 

പ്രമുഖ വ്യവസായിയും കേരളത്തിന്റെ അഭിമാനവുമായ യുസഫ് അലി 300 അമ്മമാർക്കു താമസിക്കാനുള്ള അവസരവും ഗാന്ധിഭവന് വേണ്ടി ഒരുക്കുന്നു. കൂടാതെ അനേകം നന്മ മനസുകളുടെ സാമ്പത്തിക സഹായവും ഗാന്ധിഭവനെ പിന്തുണയ്ക്കുന്നു. എല്ലാദിവസവും മൂന്ന് നേരം നടത്തുന്ന സർവമത പ്രാർത്ഥന എല്ലാ ജാതീയ മത വിദ്വേഷങ്ങളെ ഇല്ലാതാക്കി ദൈവീകതയെ ഉണർത്തുന്നു.

സർവമത പ്രാർത്ഥന ഉൽഘാടനത്തിന് എത്തി ചേർന്ന വ്യക്തികളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു കോന്നി തവളപ്പാറ സെന്റ് തോമസ് കോളേജിലെ എം എസ് ഡബ്ലിയു ഡിപ്പാർട്മെന്റ് HOD ആയ ഫാദർ അജു ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. "ഗാന്ധിഭവൻ എന്നത് ഒരു യൂണിവേഴ്സിറ്റി ആകുന്നു. ജാതി ഇല്ല, മതമില്ല.... ഒരു പാഠപുസ്തകത്തിനും പഠിപ്പിക്കാനാകാത്തത് പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റി. ഒരുപാട് ജീവിതങ്ങൾ ജീവിതം എന്താണെന്നും സ്നേഹം, കരുതൽ, ദൈവീകത്വം എന്നിവ എന്താണെന്നും പഠിപ്പിക്കുന്ന ഒരു വലിയ യൂണിവേഴ്സിറ്റി."

Life Giving News മീഡിയ എക്സിക്യൂട്ടീവ് ആയ വിജേഷ് വിൽസൺ, പ്രോഗ്രാം അവതരികയായ അനിഷ്മ കമൽ മഹൽ, കല കമൽ മഹൽ എന്നിവർക്ക് പ്രശസ്ത ചിത്രകാരി ആയ ഗ്രേസി ഫിലിപിനൊപ്പവും സജു ഫിലിപ്പ് അച്ഛനൊപ്പവും വേദി പങ്കിടാനും ഉൽഘാടന കർമം നിർവഹിക്കാനും സാധിച്ചു. ഗാന്ധിഭവന്റെ ഉപഹാരവും life giving news ന് ലഭിച്ചു. life giving news പ്രോഗ്രാം കോർഡിനേറ്റർ ആയ കല കമൽ മഹൽ അവിടെ സർവമത പ്രാർത്ഥനയിലും ഉൽഘാടനത്തിലും പങ്കെടുത്ത ഗാന്ധിഭവൻ അംഗങ്ങൾക്കും ഇന്റേൺഷിപ് വിദ്യാർഥികൾക്കുമായി ബോധവത്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.

Life Giving News ടീം ഗാന്ധിഭവൻ അംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവർക്കൊപ്പം സമയം ചിലവഴികാനും സാധിച്ചു. ഗാന്ധിഭവൻ ഓഫീസ് സ്റ്റാഫുകൾക്കൊപ്പവും സമയം ചിലവഴിക്കാനും സാധിച്ചു. ഇതിൽ ഏറ്റവും സന്തോഷമുള്ള കാര്യം എന്നത് ഗാന്ധിഭവൻ സ്ഥാപകനായ ഡോക്ടർ സോമരാജ് സാറിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചു എന്നതാണ്. ഇനിയും ഗാന്ധിഭവനിലേക്ക് Life Giving News ടീം പുറപ്പെടുന്നു. കൂടുതൽ നന്മകളും ജീവനും പകരുവനായി.

www.gandhibhavan.org

Kala Kamal Mahal

Program Coordinator