Popular in Events

Welcome to Navajeevan


image

Thomas has worked wonders on scores of lunatics many of them women picked up from the streets and brought to Navajeevan his noble rehabilitation centre

പേരുപോലെ തന്നെ കോട്ടയം നവജീവൻ ട്രസ്റ്റിലേക്ക് വരുന്നവർക്ക് ഒരു പുതിയ ജീവൻ ലഭിക്കുന്നതിനു തുല്യമാണ്. കരുതലിന്റെ അപ്പോസ്തലനായ പി യു തോമസ് എന്ന മഹാമനുഷ്യന്റെ ഹൃദയ വിശാലതയിൽ തുറന്ന ഒരു ആശരണ കേന്ദ്രം. 

ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ നിരാലാംബർക്കും രോഗദുരിതങ്ങളിൽ പെട്ട് വേദന അനുഭവിക്കുന്നവർക്കും സ്നേഹവും കരുണയും സാനന്ത്വനവും നൽകുന്ന സ്രേഷ്ഠമായൊരു ജീവിതത്തിന്റെ നേർക്കാഴ്ചയാണ് നവജീവനിൽ ഉള്ളത്. 

ഒരു പൊതിച്ചോറിൽ നിന്ന് അയായിരത്തിൽ അധികം പേരിലേക്ക് വളർന്ന ഒരു സൗജന്യ ഭക്ഷണ വിതരണത്തിന്റെ ആരെയും അത്ഭുതപെടുത്തുന്ന കഥയും ജീവിതവുമാണ് പി യു തോമസ് എന്ന നവജീവൻ തോമസ് ചേട്ടന്റേത്.

1949 മെയ്‌ അഞ്ചിന് ആതിരമ്പുഴ പാക്കത്തുകുന്നിൽ എന്ന കർഷക കുടുംബത്തിൽ ആയിരുന്നു പി യു തോമസിന്റെ ജനനം. ഉലഹന്നാനും അന്നമ്മയും ആയിരുന്നു മാതാപിതാക്കൾ. ചരിത്ര പ്രസിദ്ധമായ ആതിരമ്പുഴ പള്ളിയുടെ നേതൃത്വത്തിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

1966 ൽ അൽസറിനുള്ള ഓപ്പറേഷന് ശേഷം പി യു തോമസ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇനിയെന്ത് ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് രോഗീശുശ്രൂഷ എന്ന ആശയം ഒരു ദൈവ വിളി പോലെ മനസ്സിൽ രൂപപ്പെട്ടത്. പാവപ്പെട്ടവർക്ക് ഭക്ഷണം, അനാഥർക്ക് അഭയം, അതായിരുന്നു ലക്ഷ്യം. അതിപ്പോൾ നിറവേറിയിരിക്കുന്നു.

1991-ലാണ് നവജീവൻ ട്രസ്റ്റിനു രൂപം നൽകുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള പി സി ലോഡ്ജിൽ ആയിരുന്നു തുടക്കം.

1995-ൽ പി സി ലോഡ്ജിനോട് യാത്ര പറഞ്ഞു പനമ്പാലത്തു വിശുദ്ധ അൽഫോൺസമ്മയുടെ ജന്മഗൃഹത്തിന് സമീപമുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. തന്റെ ജീവിത അനുഭവങ്ങൾ പങ്ക് വയ്ക്കാനും കരുണയുടെ സുവിശേഷം അറിയിക്കുവാനും ആയി റോം, ഇറ്റലി, ബഹ്‌റൈൻ, കുവൈറ്റ്, ഓസ്ട്രേലിയ അങ്ങനെ നീളുന്ന യാത്ര തന്നെ നടത്തി. 

1995-ൽ മദർ തെരെസയെ കാണാൻ കൽക്കട്ടെയിലേക്ക് പോവുകയും മദറിന് ഒപ്പം പത്തു ദിനങ്ങൾ പ്രാർത്ഥനയിലും രോഗീ ശുശ്രൂഷയിലും കഴിഞ്ഞു കൂടി. അത് അദ്ദേഹത്തിന്റെ കർമത്തിന് വളരെയേറെ ആത്മവിശ്വാസം നേടാൻ സാധിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ചിൽ കൂനയിൽ നിന്നും കണ്ടെടുത്ത മനുഭായ് എന്ന രാജസ്ഥാൻകാരിയായിരുന്നു നവജീവനിലെ ആദ്യത്തെ അംഗം. ഇപ്പോൾ ഇരുന്നൂറിൽ കൂടുതൽ അന്തേവാസികൾ ഉണ്ട് നവജീവനിൽ.സ്നേഹവും സന്തോഷവും മാത്രം ആഗ്രഹിക്കുകയും പകരുകയും ചെയ്യുന്നവർ ആണ് അവിടുള്ളവർ. 

അവിടെ ഉള്ളവർക്ക് വേണ്ടി ലൈഫ് ഗിവിങ് ന്യൂസിന്റെ ഭാഗമെന്നോണം ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കൊടുക്കാനായി സാധിച്ചു. മാത്രമല്ല നല്ല മനസുകളുടെ സഹായത്താൽ അവർക്കു വേണ്ടി ഒരു സഹായം ചെയാനും സാധിച്ചു. അവർക്കിടയിൽ നിൽക്കുമ്പോൾ ശെരിക്കും മനുഷ്യ ജീവന്റെയും ജീവിതത്തിന്റെയും വില മനസിലാക്കാൻ സാധിക്കുന്നു. അവിടുള്ള ഓരോ വ്യക്തികളും ഇന്ന് പപ്പാ എന്ന് വിളിപ്പേരുള്ള പി യു തോമസിന്റെ കൈകളിൽ ഭദ്രം.

Kala Kamal Mahal

Program Coordinator
Life Giving News