preloader

Bodhyam

We are a team that believes in the true living God, and we exhibit our love towards God by transforming the lives of people for their betterment

Bodhyam

An Unique Women Empowerment Forem

video
Girls Young Women Mothers Grannies
Anything which transform lives
Life Training Centre

സാമൂഹിക സാമുദായിക സംസ്കാരത്തിൽ നിന്നും കൂട്ടുകുടുംബ വ്യവസ്ഥ യിലേക്ക് മനുഷ്യന് ആദ്യം ഒരു പരിണാമം സംഭവിച്ചു. അതുകഴിഞ്ഞ് കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണു കുടുംബ സംസ്കാരത്തിലേക്ക് അടുത്ത പരിണാമം സംഭവിച്ചു. ഇപ്പോൾ ഈ ആധുനിക യുഗത്തിൽ കൂട്ടുകുടുംബ സംസ്കാരത്തിൽ നിന്നും സങ്കുചിത വ്യക്തിഗത മനോഭാവ ത്തിലേക്ക് മനുഷ്യർ ചുരുങ്ങി.

വ്യക്തിഗത മനോഭാവത്തിലേക്ക് മനുഷ്യൻ വന്നപ്പോൾ നമുക്ക് ചുറ്റും നാം ഇന്ന് കാണുന്നതുപോലെ മനുഷ്യന് ഹൃദയം തുറന്നുള്ള പരസ്പര ആശയ വിനിമയത്തിനുള്ള സാധ്യതകൾ കുറഞ്ഞത് കാരണം ആത്മഹത്യാ പ്രവണതകളും മാനസിക സംഘർഷങ്ങളും വർദ്ധിക്കാനിടയായി. വ്യക്തികളുടെയും കുടുംബത്തെയും നിലനിൽപ്പിന്റെ പ്രധാന ഘടകം പരസ്പരം മനസ്സ് തുറന്നുള്ള ആശയവിനിമയം ആണ്. എന്നാൽ ഇന്ന് കുടുംബത്തിനകത്ത് ഭർത്താവ് ഭർത്താവിന്റെതായിട്ടുള്ള ലോകത്തിലും ഭാര്യ ഭാര്യയുടെതായിട്ടുള്ള ലോകത്തിലും മക്കൾ മക്കളുടേതായിട്ടുള്ള ലോക ത്തിലും ചുരുങ്ങിയപ്പോൾ ശരിയായ ആശയവിനിമയം നടക്കാതെ വരികയും അതിനോട് അനുബന്ധിച്ചു മാനസിക സമ്മർദ്ദം കൂടാനും തുടങ്ങി. ഇത് ക്രമേണ കുടുംബത്തിന്റെ വിള്ളലുകൾക്കും, വ്യക്തി ബന്ധങ്ങളിലുള്ള അകൽ ച്ചയ്ക്കും, ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്കും കാരണമാവുകയും ക്രമേണ ആത്മഹത്യ, ലഹരിക്ക് അടിമപ്പെടൽ, നിഷ്ഠൂരമായ കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള നീചമായ പ്രവർത്തികൾ ചെയ്യാൻ തക്കവണ്ണം മനുഷ്യന്റെ മാനസിക നില അധഃപതിക്കാൻ കാരണമായി.

ഇത്തരത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. സാധാരണ രീതിയിൽ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും ഈ അവസ്ഥയിൽ നിന്നും സ്വയം മോചനത്തിനുവേണ്ടി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. എന്നാൽ പലപ്പോഴും അവർ ചെന്ന് വീഴുന്നത് സോഷ്യൽ മീഡിയയ്ക്ക് അകത്ത് ദുരുദ്ദേശത്തോടുകൂടി മുതലെടുപ്പിന് വേണ്ടി സജ്ജമാക്കി വെച്ചിരിക്കുന്ന ചതിക്കുഴികളിൽ ആണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുതലെടുത്ത് അപായപ്പെടുത്തുന്ന സംവിധാനങ്ങളെ ക്കുറിച്ചും ഒപ്പം മനുഷ്യ മനസ്സിന്റെ താളം തെറ്റിയുള്ള ജീവിതക്രമത്തെ യഥാസ്ഥാനപ്പെടുത്താനും അതിലേക്കായി അവരെ സഹായിക്കാനും എന്ത് ചെയ്യാം എന്നുള്ള ദീർഘനാളത്തെ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു ആശയത്തിൽ നിന്നാണ് ബോധ്യം എന്ന സ്ത്രീ സുരക്ഷാ സമിതി ഉടലെടുക്കുന്നത്. .

ബോധ്യത്തിന്റെ ആദ്യത്തെ ചുവടുവെപ്പ് എന്നത് പരസ്പര ആശയവിനി മയമില്ലായ്മ എന്ന പ്രശ്നപരിഹാരത്തിനു വേണ്ടി സുതാര്യവും വിശ്വാസ യോഗ്യവും ആയ രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പരസ്പര ആശയ വിനിമയയത്തിനായി ആയിരം വനിതാ സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ്.

ഈ പരസ്പരമുള്ള ആശയവിനിമയ വേളയിൽ ഏതെങ്കിലും സ്ത്രീകൾക്കോ കുട്ടികൾക്കോ ശാരീരികമായോ മാനസികമായോ ഉള്ള ബുദ്ധിമുട്ടുകളോ, കൂടാതെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോ പീഡനങ്ങളോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളോ ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം സർക്കാറിന്റെ അതാത് വകുപ്പിലെ അധികാരികളുമായി സഹകരിച്ചു കൊണ്ട് വേഗത്തിൽ ഈ വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നപരിഹാരം നടത്തുന്ന തിനുവേണ്ടി മനുഷ്യാവകാശ നിയമത്തിന്റെ പിൻബലത്തോടെ ബോധ്യം എന്ന സ്ത്രീ സുരക്ഷാ സമിതി ചുവടുവെക്കുന്നു.

ഇതുകൂടാതെ സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ കാലഘട്ടത്തിലെയും സർക്കാരിന്റെ വിവിധ പദ്ധതികളുമായി കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതികളും ബോധ്യത്തിൽ ഉണ്ടാകും.

മുകളിൽ പറഞ്ഞിരിക്കുന്ന പദ്ധതികൾ നിറവേറ്റുന്നതിന് വേണ്ടി വിദ്യാലയങ്ങളിലും കലാലയങ്ങളിലും സാമൂഹിക കൂട്ടായ്മകളിലും ബോധ വൽക്കരണവും പരിശീലന പരിപാടികളും ബോധ്യം സംഘടിപ്പിക്കുന്നതാണ്. അതുപോലെ സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് വേണ്ടി MSW പോലുള്ള കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവർത്തി പരിചയ ത്തോടുകൂടിയ പരിശീലനവും ബോധ്യം നൽകുന്നതായിരിക്കും.

ബോധ്യത്തിന്റെ അചഞ്ചലമായ നിലനിൽപ്പ് എന്നത് സമാന ചിന്താഗതിയുള്ള കരുത്തുറ്റ സ്ത്രീ നേതൃത്വത്തിന്റെ ഒരു വൻ നിരയാണ്. സംസ്ഥാന ജില്ലാതലങ്ങളിൽ അത്തരത്തിൽ കഴിവുറ്റ സ്ത്രീശക്തികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആകെ തുകയാണ് ഇന്നത്തെ ഈ ഉദ്ഘാടന ചടങ്ങ്.

കേരളമാകെ സ്ത്രീകൾ സ്ത്രീകളാൽ സ്ത്രീകൾക്ക് വേണ്ടി രൂപപ്പെടുത്തി യിരിക്കുന്ന ബോധ്യം എന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ ചിറകുകൾ വിടർത്തുന്നതിനായി വീണ്ടും കർമ്മോത്സുകതരായ സമാന ചിന്താഗതിയുള്ള സ്ത്രീ ശക്തികളെ വിവിധ നേതൃത്വസ്ഥാനങ്ങളിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

portfolio

Benefits

Best People Around

In a world where the weight of despair often goes unnoticed, BODHYAM serves as a beacon of hope and support. The importance of such an organization lies in its ability to provide comfort, awareness, re-invigoration and create a safe environment for individuals in crisis.

ബോധ്യം എന്നത് ഇന്ന് കാണുന്ന ഫെമിനിസ്റ്റ് ചിന്താഗതിയുള്ള ഒരു സ്ത്രീ സംഘടനയല്ല. ഇന്ന് നേതൃത്വ സ്ഥാനത്ത് നിൽക്കുന്ന എല്ലാ സ്ത്രീശക്തികളും അവരവരുടെ കുടുംബത്തിലെയും സമൂഹത്തിലെയും പുരുഷബന്ധങ്ങൾക്ക് വളരെയേറെ മൂല്യം കൽപ്പിക്കുന്നവർ തന്നെയാണ്. ബോധ്യമെന്ന സ്ത്രീ സുരക്ഷാ പദ്ധതി നിലനിൽക്കുന്നത് കുടുംബങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും ഛിദ്രതയ്ക്കല്ല മറിച് വ്യക്തി സ്വാതന്ത്ര്യത്തിൽ വേരുന്നിയുള്ള സുരക്ഷിതത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്.

സർക്കാർ രജിസ്ട്രേഷൻ ഉള്ള ലൈഫ് ഗിവിങ് ന്യൂസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ബോധ്യം എന്ന സ്ത്രീ സുരക്ഷാ സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ടുള്ള സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ബോധ്യം കമ്മീഷൻ രൂപീകരിക്കുന്നതാണ്.ബോധ്യത്തിന്റെ വിജയകരമായ പ്രവർത്തനത്തിന് വേണ്ടി നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന പൂർവ്വമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

എല്ലാവർക്കൊപ്പവും ബോധ്യം ഉണ്ടെന്ന ബോധം ഉണ്ടായിരിക്കട്ടെ.

By providing a platform for open communication and compassionate interaction, BODHYAM actively contributes to breaking down the isolation that often accompanies mental health struggles. BODHYAM not only saves lives through our activities but also helps to listen to all your problems in peace; and share all your issues openly, thus solving all disorders around mental health.

BODHYAM is a women’s association platform to comfort those who feel lonely in isolation, in the depths of mental pain, and thinking of suicide. Through the platform BODHYAM, a thousand women will lend their hands and ears to you and play a vital role in taking care of your mental health and well-being.

Let us move forward with the knowledge that BODHYAM exists to strengthen the power of empathy and human connection in preventing the tragedy of suicide.

You can take advantage of BODHYAM online and offline training programs we have prepared and planned. We will bring you more information about it soon. For example a training program is – BODHYAM @ Schools

For further details – 79070 24913 / 83040 98929